ഡയറ്റ് കാസര്‍ഗോഡ് |
- ഗ്രന്ഥകാര ചിത്രശാലയും വേറിട്ട ബഷീര്‍ അനുസ്മരണവും
- ക്ലാസ് ലൈബ്രറികള്‍ എങ്ങനെ സജ്ജമാക്കാം ?
- ഡിജിറ്റല്‍ ക്ലാസ്‍മുറി
ഗ്രന്ഥകാര ചിത്രശാലയും വേറിട്ട ബഷീര്‍ അനുസ്മരണവും Posted: 05 Jul 2015 05:52 AM PDT മികച്ച പി ടി എ അവാര്‍ഡ് നേടിക്കൊണ്ട് ജില്ലയുടെ അഭിമാനമായി മാറിയ കക്കാട്ട് സ്കൂള്‍ വീണ്ടും ജനശ്രദ്ധയിലേക്ക്. ഒന്നാമതായി മലയാള സാഹിത്യ ചരിത്രത്തിലെ മണ്‍മറഞ്ഞ മഹാരഥന്മാരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഒരു ചിത്രശാല കക്കാട്ട് സ്കൂള്‍ ലൈബ്രറിയില്‍ ഒരുങ്ങിയിരിക്കുന്നു. അറുപതോളം പ്രമുഖ സാഹിത്യകാരന്മാരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ചിത്രശാല ഒരുക്കിയിട്ടുള്ളത്. രണ്ടാമതായി ബഷീറിന്റെ കൈപ്പടയുടെ പകര്‍പ്പ് എല്ലാ കുട്ടികള്‍ക്കും സമ്മാനിച്ചു. ഒപ്പം 'നന്മയുടെ അനര്‍ഘനിമിഷങ്ങള്‍''എന്ന ബഷീര്‍ഫോട്ടോ പ്രദര്‍ശനം, ''ബഷീര്‍ ദ മേന്‍'' ചലച്ചിത്രത്തിന്റെ സ്ക്രീനിംഗ്, ബഷീര്‍കഥാവായന തുടങ്ങിയ വൈവിധ്യമാര്‍ന്ന അനേകം പരിപാടികളും. സംഘാടകരെ ആത്മാര്‍ഥമായി അഭിനന്ദിക്കാം. |
ക്ലാസ് ലൈബ്രറികള്‍ എങ്ങനെ സജ്ജമാക്കാം ? Posted: 05 Jul 2015 05:38 AM PDT വീണ്ടുമൊരു വായനാദിനം കഴിഞ്ഞു. ഒരുവ്രഷത്തെ സ്കൂള്‍ വായനാപദ്ധതി രൂപപ്പെടുത്താന്‍ സഹായിക്കുമ്പോഴേ വായനാദിനം അര്‍ഥവത്താകൂ. സ്കൂള്‍ ലൈബ്രറിക്കൊപ്പം ശക്തിപ്പെടേണ്ടതാണ് ക്ലാസ് വായനാമുറി. ഇക്കാര്യത്തില്‍ ശക്തമായ ഒരു മുന്നേറ്റത്തിന് തുടക്കമിട്ടിരിക്കുകയാണ് നമ്മുടെ ജില്ലയിലെ തന്നെ കാനത്തൂര്‍ ഗവ. യു പി സ്കൂള്‍. ആ അനുഭവത്തിലേക്കു പോകാം. കുട്ടികളെ വായനയിലേക്കു നയിക്കാന്ക്ലാസ് ലൈബ്രറികള്‍ |
Posted: 05 Jul 2015 05:39 AM PDT ISM ന്റെ ഭാഗമായി VPPMKPSGVHSS തൃക്കരിപ്പൂരില്‍ ചെന്നപ്പോള്‍ പത്താം ക്ലാസിലെ നാല് ക്ലാസ്‍മുറികളും ഡിജിറ്റലായിരുന്നെങ്കില്‍ എന്ന അഭിപ്രായം എസ് ആര്‍ ജി കണ്‍വീനര്‍ കൂടിയായ അധ്യാപകന്‍ പ്രകടിപ്പിക്കുകയുണ്ടായി. തൃക്കരിപ്പൂര്‍ പോലുള്ള ഒരു പ്രദേശത്ത് ഇത് അസാധ്യമൊന്നുമല്ല. സ്കൂളിനെ സഹായിക്കാന്‍ സുമനസ്സുള്ള ഒട്ടേറെപ്പേര്‍ ആ നാട്ടില്‍ ഉണ്ടാകുമെന്നു തീര്‍ച്ച. അതിനായി ശക്തമായ ഒരു ശ്രമം സ്കൂളിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നു മാത്രം. എം എല്‍ എ യുടെയും മറ്റും സഹായത്തോടെ ഈ ലക്ഷ്യം നേടിയ ഒരു എല്‍ പി സ്കൂളിന്റെ അനുഭവം ഇവിടെയുള്ള ലിങ്കില്‍ ഉണ്ട്. ഒരുപക്ഷേ വളരെ അവിശ്വസനീയമായ ഒന്ന്. നമ്മുടെ നാട്ടിലും ഇതൊക്കെ സാധിക്കും എന്നതിന് നല്ല ഉദാഹരണം. വഴി തെളിച്ച് കാപ്പ് സ്കൂള്‍ (എറണാകുളം ജില്ല) |
You are subscribed to email updates from ഡയറ്റ് കാസര്‍ഗോഡ് To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment