ഡയറ്റ് കാസര്‍ഗോഡ്

ഡയറ്റ് കാസര്‍ഗോഡ്


SRG കണ്‍വീനര്‍മാര്‍ക്കുള്ള പരിശീലനം സമാപിച്ചു.

Posted: 31 Aug 2014 08:55 AM PDT


       സാക്ഷരം, BLEND എന്നീ പദ്ധതികളുടെ അവലോകനവും തുടര്‍പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കാസറഗോഡ് ജില്ലയിലെ എല്ലാ സബ്‌ജില്ലകളിലും എസ്ആര്‍ജി കണ്‍വീനര്‍മാര്‍ക്കുള്ള പരിശീലനം നടന്നു. ഡയറ്റിന്റെ നേതൃത്വത്തില്‍ ആഗസ്ത് 30 നു നടന്ന SRG കണ്വീനര്‍മാര്‍ക്കുള്ള പരിശീലനത്തില്‍ സബ്‌ജില്ല ചാര്‍ജ്ജുള്ള ഡയറ്റ് ഫാക്കല്‍റ്റി, ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍, ഐടിസ്ക്കൂള്‍ മാസ്റ്റര്‍ ട്രെയിനര്‍ എന്നിവര്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു.  

      ചിറ്റാരിക്കല്‍ ഉപജില്ലയില്‍ സെന്റ് തോമസ് ഹൈസ്ക്കൂളിലാണ് എസ്ആര്‍ജി കണ്‍വീനര്‍മാര്‍ക്കുള്ള പരിശീലനം നടന്നത്. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീമതി സി ജാനകി പരിശീലനത്തിനെത്തിയവരെ സ്വാഗതം ചെയ്തു സംസാരിച്ചു . സെന്റ് തോമസ് ഹൈസ്ക്കൂള്‍ പ്രധാനാധ്യാപിക ശ്രീമതി ശാന്തമ്മ ജോസഫ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ചിറ്റാരിക്കല്‍ സബ്ജില്ലയുടെ ചാര്‍ജ്ജുള്ളഡയറ്റ് ഫാക്കല്‍റ്റി കെ.വിനോദ് കുമാര്‍, ചിറ്റാരിക്കല്‍ ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ശ്രീ സണ്ണി പികെ, ഐടി സ്ക്കൂള്‍ മാസ്റ്റര്‍ട്രെയിനര്‍ സ്രീ ബാബു എന്നിവര്‍ ക്ലാസ്സുകള്‍ എടുത്തു. ചായ്യോത്ത് ഹൈസ്ക്കൂളിലെ എസ്ആര്‍ജി കണ്‍വീനര്‍ ശ്രീസിവിക്കുട്ടി വര്‍ഗ്ഗീസ് നന്ദി രേഖപ്പെടുത്തി.

Previous Page Next Page Home