എ യു പി എസ് ബിരിക്കുളം. |
Posted: 07 Mar 2017 12:37 AM PST നവകേരള മിഷൻ - ഹരിതകേരളം പദ്ധതി- പഞ്ചായത്തു തല ഉൽഘാടനംനവകേരള മിഷൻ പദ്ധതിയുടെ ഭാഗമായി ഹരിത-മാലിന്യമുക്ത പരിപാടിയുടെ പഞ്ചായത്ത് തല ഉൽഘാടനം സ്കൂളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളോടെ നടന്നു.അസ്സംബ്ലിയിൽ പദ്ധതിയുടെ സന്ദേശം വിശദീകരിച്ചു ഗ്രേ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.വിധുബാല ഉൽഘാടനം നിർവഹിച്ചു.വാർഡ് മെമ്പർ ചിത്രലേഖ .കെ.പി.പ്രതിജ്ഞാ വാചകം ചൊല്ലി.വൈ.പ്രസിഡണ്ട് വി.ബാലകൃഷ്ണൻ അധ്യക്ഷനായി.ബ്ലോക്ക് പഞ്ചായത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.സുധാകരൻ ,പി.റ്റി എ.പ്രസിഡണ്ട് എന്നിവർ ആശംസകൾ നേർന്നു.ഹെഡ്മാസ്റ്റർ സ്വാഗതവും സീനിയർ അസിസ്റ്റന്റ് നന്ദിയും പറഞ്ഞു. പദ്ധതിയുടെ മുദ്രാവാക്യമെഴുതിയ ബാനർ,പ്ലക്കാർഡുകൾ എന്നിവയേന്തി സ്കൗട്ട്&ഗൈഡ് കുട്ടികളുടെ നേതൃത്വത്തിൽ ജനകീയ റാലി ,പരിസര ശുചീകരണം തെരുവോരചിത്രരചന - ആർട്ടിസ്‌റ് സാജൻ.പി യുടെ നേതൃത്വത്തിൽ പൂർവ്വ വിദ്യാർഥികളും സ്കൂൾ കുട്ടികളും പങ്കെടുത്തു...മുഴുവൻ വിദ്യാർത്ഥികൾക്കും വിത്ത് വിതരണം കൃഷി ഓഫീസർ ഡി.എൽ.സുമ നടത്തി. 1 മുതൽ 7 വരെ കുട്ടികൾ ബോൾപേന വാർഡ് മെംബെർക്കു കൈമാറി 'മഷിപ്പേന സമ്പൂർണ വിദ്യാലയം " പ്രഖ്യപനം നടത്തി.7- ക്ലാസ്സുകാർക്ക് മഷിപ്പേന വിതരണം ചെയ്തു. |
Posted: 06 Mar 2017 09:04 PM PST ജില്ലാ ദന്താരോഗ്യ മെഡിക്കൽ ക്യാമ്പ്29 .11 .2016 ന് സ്കൂൾ ആരോഗ്യ ക്ളബ്ബിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി. ജില്ലാ ആശുപത്രി കാഞ്ഞങ്ങാട് - ദന്താരോഗ്യ വിഭാഗത്തിലെ ഡോക്ടർസ് ആയിരുന്നു ക്യാമ്പിന് നേതൃത്വം നൽകിയത്.ക്യാമ്പിനോടനുബന്ധിച്ചു ദന്തരോഗങ്ങളൂം സംരക്ഷണവും എന്ന വിഷയത്തിൽ ഡോ .കെ .വി.സ്മിത ക്ലാസ്സെടുത്തു.കിനാനൂർ കരിന്തളം പഞ്ചായത്തംഗം കെ.പി.ചിത്രലേഖ ഉൽഘാടനം നിർവഹിച്ചു.സീനിയർ അസ്സി . ഇ.വി.ശൈലജ അധ്യക്ഷത വഹിച്ചു. യു .പി.ക്ലാസ്സിലെ മുഴുവൻ കുട്ടികൾക്കും ദന്ത പരിശോധന നടത്തി.കൂടുതൽ ചികിത്സ വേണ്ടിവരുന്നവർക്കു ജില്ലാ ആരോഗ്യ ആശുപത്രിയിലേക് എത്താനുള്ള നിർദേശം നൽകി. |
You are subscribed to email updates from എ യു പി എസ് ബിരിക്കുളം. . To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |