കുട്ടിപ്പൊലീസുകാരുടെ സമ്മര്‍ ക്യാമ്പിന് അഡൂര്‍ സ്‌കൂളില്‍ തുടക്കമായി Posted: 20 Apr 2015 02:17 AM PDT | സമ്മര്‍ ക്യാമ്പ്-2015 ദേലമ്പാടി ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ കെ.ജയന്തി ഉദ്‌ഘാടനം ചെയ്യുന്നു |
സ്‌റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ വേനലവധിക്കാല ക്യാമ്പിന് അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ തുടക്കമായി. ദേലമ്പാടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ. ജയന്തി ഉദ്ഘാടനം ചെയ്‌തു. ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍ അധ്യക്ഷത വഹിച്ചു. ആദൂര്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ സതീഷ് കുമാര്‍ മുഖ്യാതിഥിയായിരുന്നു. സീനിയര്‍ അസിസ്‌റ്റന്റ് എന്‍. പ്രസന്നകുമാരി, സ്‌റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി എ.എം.അബ്‌ദുല്‍ സലാം, സീനിയര്‍അധ്യാപകരായ എച്ച്. പദ്‌മ, കെ. സത്യശങ്കര,സിവില്‍ പൊലീസ് ഓഫീസര്‍മാരായ രാജേഷ്, പ്രസീത എന്നിവര്‍ ആശംസകളര്‍പ്പിച്ചു. എസ്.പി.സി. എസിപിഒ പി.ശാരദ സ്വാഗതവും സിപിഒ എ.ഗംഗാധരന്‍ നന്ദിയും പറഞ്ഞു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിന്റെ ഭാഗമായി കായികപരിശീലനം, പരേഡ്, റോഡ് റണ്‍, യോഗ, കൗണ്‍സലിംഗ്, വിശിഷ്ടവ്യക്തികളുമായുള്ള അഭിമുഖം,കലാ-സാംസ്‌കാരിക പരിപാടികള്‍, പഠനയാത്ര എന്നിവയും കുട്ടികളുടെ അവകാശങ്ങള്‍, സൈബര്‍ നിയമങ്ങള്‍തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്‌ദരുടെ ക്ലാസും ഉണ്ടായിരിക്കും. | മുഖ്യാതിഥിയായ ആദൂര്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ സതീഷ് കുമാര്‍ സംസാരിക്കുന്നു. |
| | വേനലവധിക്കാല ക്യാമ്പില്‍ സംബന്ധിക്കുന്ന സ്‌റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍. മൊത്തം എണ്‍പത്തിയെട്ട് കേഡറ്റുകളാണുള്ളത്. |
|
|