Cheruvathur12549

Cheruvathur12549


Posted: 24 Aug 2017 10:22 AM PDT



ചിങ്ങം ഒന്ന് കര്‍ഷകദിനം
ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പുത്തന്‍ പ്രതീക്ഷകളുമായി ചിങ്ങം ഒന്ന് കര്‍ഷകദിനം ആചരിച്ചു. കാര്‍ഷിക സംസ്കൃതിയുടെ ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകള്‍ അയവിറക്കി സ്ക്കൂളിലെ കാര്‍ഷിക ക്ലബ്ബിന്റെ നേതൃത്വത്തില്‍ കൃഷിയുടെ മഹത്വം ആഴത്തിലറയാനുള്ള പരിപാടികള്‍ സംഘടിപ്പിച്ചു.
പിലിക്കോട് പഞ്ചായത്തിലെ പരമ്പരാഗത കര്‍ഷകനായ ശ്രീ. അമ്പാടിയെ ആദരിച്ചു. തുടര്‍ന്ന് പണ്ടത്തെ കൃഷിരീതിയെക്കുറിച്ചും, നൂതന കൃഷി രീതികളെക്കുറിച്ചും ശ്രീ. അമ്പാടി കുട്ടികളുമായി ഏറെ നേരം സംവദിച്ചു.
വിളവിന്റെ സമൃദ്ധിക്കാവശ്യമായ മുന്‍കരുതലുകളും വിള പരിചരണവും വിശദമാക്കി അദ്ദേഹം കൃഷിയറിവുകള്‍ പങ്കുവെച്ചു. സീനിയര്‍ അസിസ്റ്റന്റ് അനിത ടീച്ചര്‍, പി.ടി,. പ്രസിഡണ്ട് ടി.കെ.ഫൈസല്‍ എന്നിവര്‍ സംബന്ധിച്ചു. ക്ലബ്ബ് കണ്‍വീനര്‍ സമദ് മാസ്റ്റര്‍ നന്ദി പ്രകാശിപ്പിച്ചു.

Gupshosdurgkadappuram

Gupshosdurgkadappuram


BRC ട്രെയിനർ മുനിസിപ്പൽ ചാർജ്ജ് 24-8-17

Posted: 24 Aug 2017 06:38 AM PDT

BRC ട്രെയിനർ മുനിസിപ്പാലിറ്റി ചുമതലയുള്ള സുധ ടീച്ചറും, സിന്ധു ടീച്ചറും ഇന്നു സ്കൂളിൽ വരികയും മൂല്യനിർണയ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. പാദ വാർഷീക പരീക്ഷ സംബന്ധിച്ചും ഓണാഘോഷ പരിപാടികളെ കുറിച്ചും ഹെഡ്മിസ്ട്രസ്  മോളിക്കുട്ടി ജോസഫുമായും  ചർച്ച ചെയ്തു.
Previous Page Next Page Home