Govt Higher Secondary School Mangalpady

Govt Higher Secondary School Mangalpady


Posted: 22 Feb 2015 07:21 AM PST

ಮಂಗಲ್ಪಾಡಿ ಶಾಲೆಯ ನೂತನ ಕಟ್ಟಡಕ್ಕೆ ಶಿಕ್ಷಣ ಮಂತ್ರಿಗಳಿಂದ ಶಿಲಾನ್ಯಾಸ
FOUNDATION STONE LAYING PROGRAMME BY THE HONOURABLE MINISTER FOR EDUCATION 
SRI.ABDU RABB
മംഗല്‍പാടി ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിന് മംഞ്ചേശ്വരം എംഎല്‍ എ ഫണ്ടില്‍ നിര്‍മ്മിക്കുന്ന ഒന്നര കോടി രുപയുടെ കെട്ടിടത്തിന് കേരള വിദ്യഭ്യാസ മന്ത്രി ശ്രീ പികെ അബ്ദു റബ്ബ് തറക്കല്ലിട്ടു. ചടങ്ങില്‍ അദ്ദേഹം സ്കൂളിന്റെയും നാടിന്റെയും അഭിമാനമായി മാറിയ സംസ്ഥാന സ്തൂള്‍ കലോത്സവ വിജേതാക്കള്‍ക്ക് കാഷ് അവാര്‍ഡും ഉപഹാരവും നല്‍ക്കി അനുമോദിച്ചു. മംഞ്ചേശ്വരം എംഎല്‍എ പിബി അബ്ദുള്‍ രസാക് അധ്യക്ഷം വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എകെഎം അശറഫ്, മംഗല്‍പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷത്ത് താഹിറ, ജില്ലാ വിദ്യഭ്യാസ ഡയറക്ടര്‍ സി രാഘവന്‍ മുതലായവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പ്രിന്‍സിപ്പാള്‍ ജിസാ ജോസ് സ്വാഗതവും ഹെഡ് മിസ്ട്രസ് ലത കെ നന്തിയും പറഞ്ഞു.
ಮಂಗಲ್ಪಾಡಿ ಸರಕಾರಿ ಹಿರಿಯ ಮಾಧ್ಯಮಿಕ ಶಾಲೆಗಾಗಿ ಮಂಜೇಶ್ವರ ಶಾಸಕರ ನಿಧಿಯಿಂದ ನಿರ್ಮಿಸಲಾಗುವ ಒಂದುವರೆ ಕೋಟಿ ರೂ ಮೌಲ್ಯದ ನೂತನ ಕಟ್ಟಡ ನಿರ್ಮಾಣಕ್ಕೆ ಕೇರಳ ಸರಕಾರದ ಶಿಕ್ಷಣ ಮಂತ್ರಿಗಳಾದ ಶ್ರೀ ಪಿಕೆ ಅಬ್ದು ರಬ್ ಅವರು ಶಿಲಾನ್ಯಾಸಗೈದರು. ಸಭೆಯಲ್ಲಿ ಮಂಜೇಶ್ವರ ಶಾಸಕರಾದ ಶ್ರೀ ಪಿಬಿ ಅಬ್ದುಲ್ ರಝಾಕ್ ಅಧ್ಯಕ್ಷತೆ ವಹಿಸಿದರು. ರಾಜ್ಯ ಮಟ್ಟದ ಕಲೋತ್ಸವದಲ್ಲಿ ಪ್ರಥಮ ಸ್ಥಾನ ಪಡೆದ ತಂಡದ ಸದಸ್ಯರಾದ ಅಕ್ಷಯ್ ಶೆಟ್ಟಿ, ಅಶ್ವಿತ, ಶ್ರಾವ್ಯ ಡಿ ಉಚಿಲ್, ಮಹಿಮ, ಸಾಕ್ಷಾತ್ ಶೆಟ್ಟಿ, ವೈಭವ್ ಶೆಟ್ಟಿ, ಶುಭಶ್ರೀ ಹಾಗೂ ಯಕ್ಷಗಾನ ಗುರು ಶ್ರೀ ಶೇಖರ ಶೆಟ್ಟಿ ಅವರಿಗೆ  ನಗದು ಬಹುಮಾನ ಮತ್ತು ಸ್ಮರಣಿಕೆಯನ್ನು ಶಿಕ್ಷಣ ಮಂತ್ರಿಗಳು ನೀಡಿದರು. ಸ್ಕೌಟ್ ಗೈಡ್ ವಿದ್ಯಾರ್ಥಿಗಳು ನೀಡಿದ ಗಾರ್ಡ ಆಫ್ ಆನರ್ ಸ್ವೀಕರಿಸಿದ ಶಿಕ್ಷಣ ಮಂತ್ರಿಗಳು ಶಾಲಾ ಮಕ್ಕಳ ಸಾಧನೆಯನ್ನು ಶ್ಲಾಘಿಸಿದರು. ಜಿಲ್ಲಾ ಪಂಚಾಯತು ಸದಸ್ಯ ಎಕೆಎಂ ಅಶ್ರಫ್, ಮಂಗಲ್ಪಾಡಿ ಗ್ರಾಮ ಪಂಚಾಯತು ಅಧ್ಯಕ್ಷೆ ಆಯಿಶತ್ ತಾಹಿರ, ಜಿಲ್ಲಾ ಶಿಕ್ಷಣ ಉಪನಿರ್ದೇಶಕರಾದ ಸಿ ರಾಘವನ್ ಮೊದಲಾದವರು ಶುಭಹಾರೈಸಿದರು. ಶಾಲಾ ಪ್ರಾಂಶುಪಾಲೆ ಜಿಸಾ ಜೋಸ್ ಸ್ವಾಗತಿಸಿ ಮುಖ್ಯೋಪಾಧ್ಯಾಯಿನಿ ಲತ ಕೆ ವಂದಿಸಿದರು. 

GHSS PAKKAM

GHSS PAKKAM


Posted: 21 Feb 2015 03:08 PM PST

പാക്കം സ്കൂളില്‍ പണിപൂര്‍ത്തിയായ കെട്ടിടം--ശാസ്ത്രപോഷിണി മാതൃകാലബോറട്ടറി.\വായനശാല\ഗ്രന്ഥാലയം\ ഒച്ച-കാഴ്ച മുറി[മള്‍ടിമീഡിയ റൂം] എന്നിവ ഈ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കും.
കെ കുഞ്ഞിരാമന്‍ എം എല്‍ എ [ഉദുമ]യുടെ ആസ്തിവികസനനിധി യില്‍നിന്നുള്ള 35ലക്ഷം രൂപ ഉപയോഗിച്ചുകൊണ്ടാണ് മൂന്ന്നിലയിലായിഈ കെട്ടിടം പണിതത്

JYOTHIBHAVAN SCHOOL FOR THE HEARING IMPAIRED-12801

JYOTHIBHAVAN SCHOOL FOR THE HEARING IMPAIRED-12801


AKPAHI-PTA യോഗം

Posted: 20 Feb 2015 09:52 PM PST

2015-ഫെബ്രുവരി 13ന് സ്കൂല് PTA യുടെ ആഭിമുഖ്യത്തില്  ALL KERALA PARENTS ASSOCIATION OF HEARING IMPAIRED(AKPAHI) എന്ന സംഘനയുടെ ഒരു ബോധവകരണ ക്ലാസ്സ് സംഘടിപ്പിച്ചു.
സംഘനയുടെ പ്രാധാന്യത്തെകുറിച്ചും, അതിന്റെ പ്രവത്തനത്തെകുറിച്ചും സംസ്ഥാന പ്രസിഡന്ട ശ്രി.മോയ്തീൻ
 വിശദീകരിച്ചു. യോഗത്തില് AKPAHI സംസ്ഥാന സെക്രട്ടറി ബേബി ജോസഫ്, ജില്ലാ സെക്രട്ടറി ശോഭന, ഹെഡ് മിസ്ട്രസ് എന്നിവർ സംസാരിച്ചു.



G H S S Patla

G H S S Patla


ഷെഫിന്‍ മുഹമ്മദിന്റെ‍ നേട്ടം

Posted: 20 Feb 2015 10:48 PM PST

.ജൈവവൈവിധ്യ ബോര്‍ഡ് നടത്തിയ ജില്ലാതല ഉപന്യാസമത്സരത്തില്‍ UP വിഭാഗത്തില്‍ ഒന്നാംസ്ഥാനം നേടിയ ആറാം തരത്തിലെ Sheffin Mohammed തിരുവനന്തപുരത്ത് വച്ച് നടക്കുന്ന സംസ്ഥാന തല ജൈവവൈവിധ്യ കൊണ്ഗ്രസ്സില്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടി.NuMath തുടങ്ങിയ നിരവധി മത്സരങ്ങളില്‍ വിജയം നേടിയ ഷഫിന്‍ പഠനത്തിലും മിടുക്കനാണ്

ബാലശാസ്ത്ര കോണ്ഗ്രസ്സ് പട്ട്ള സ്കൂളിന് അപൂര്‍വ്വ നേട്ടം

Posted: 20 Feb 2015 10:22 PM PST

മധുര് ഗ്രാമപഞ്ചായത്ത് ബാലശാസ്ത്ര കൊണ്ഗ്രസ്സില്‍ ആറാം തരത്തിലും ഏഴാം തരത്തിലും പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി നടത്തിയ മത്സരത്തില്‍ പട്ട്ള സ്കൂള്‍ ഒന്നാംസ്ഥാനം നേടി




ഡയറ്റ് കാസര്‍ഗോഡ്

ഡയറ്റ് കാസര്‍ഗോഡ്


സാക്ഷരം ജില്ലാതല പ്രഖ്യാപനം വിദ്യാഭ്യാസമന്ത്രി നിര്‍വഹിച്ചു

Posted: 21 Feb 2015 10:06 AM PST

കാസര്‍ഗോഡ് ജില്ലയിലെ വിദ്യാലയങ്ങളില്‍ 3 മുതല്‍ 7 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ അടിസ്ഥാനഭാഷാശേഷി ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് ഡയറ്റ് ആവിഷ്കരിച്ച് ജില്ലാ വിദ്യാഭ്യാസ സമിതി നടപ്പിലാക്കിയ സാക്ഷരം പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ പ്രഖ്യാപനം ബഹുമാനപ്പെട്ട സംസ്ഥാന വിദ്യാഭ്യാസ വകുപ്പുമന്ത്രി ശ്രീ അബ്ദുള്‍ റബ്ബ് നിര്‍വഹിച്ചു. ഡി പി സി ഹാളില്‍ നടന്ന ചടങ്ങില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ  അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി പി ശ്യാമളാദേവി സ്വാഗതമോതി.
ചടങ്ങില്‍ വെച്ച് ജില്ലാ സാക്ഷരതാസമിതി തയ്യാറാക്കിയ വിജ്ഞാന്‍ ജ്യോതി സോവനീറിന്റെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. ഒപ്പം ദേശീയ സ്കൂള്‍ കായികമേളയില്‍ മികച്ച നേട്ടം കൈവരിച്ച ജ്യോതിപ്രസാദിനുള്ള പുരസ്കാരവും മന്ത്രി സമ്മാനിച്ചു.
സാക്ഷരം പ്രവര്‍ത്തനറിപ്പോര്‍ട്ട് ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. കൃഷ്ണകുമാര്‍ അവതരിപ്പിച്ചു.  വിജ്ഞാന്‍ ജ്യോതി സോവനീര്‍ സാക്ഷരതാമിഷന്‍ സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാന്‍ സലീം കരുവമ്പലം ഏറ്റുവാങ്ങി. സംസ്ഥാന സാക്ഷരതാസമിതി ജോ. ഡയറക്റ്റര്‍ പ്രൊ. ആര്‍ ശശികുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സാക്ഷരം റിപ്പോര്‍ട്ട് ഡി ഡി ഇ രാഘവന്‍ സി ഏറ്റുവാങ്ങി. കലക്റ്റര്‍ മുഹമ്മദ് സഹീര്‍ ഐ എ എസ്, കെ എസ് കുര്യാക്കോസ്, കെ സുജാത, ഇ പി രാജ്മോഹന്‍, ഡോ. എം ബാലന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. സാക്ഷരതാ ജില്ലാ കോര്‍ഡിനേറ്റര്‍ പി എന്‍ ബാബു നന്ദി പ്രകാശിപ്പിച്ചു.










kasaragod11455

kasaragod11455


അമ്മ അറിയാൻ

Posted: 21 Feb 2015 07:42 AM PST

ജ്യോതിടീച്ചർ ക്ലാസ്സെടുക്കുന്നു
Add caption

Previous Page Next Page Home