MIKAVUMIKAVULSAVAM @ LSG LEVEL                        AUPS MULLERIYA


മുള്ളേരിയ  യു പി സ്കൂളിലെ  ഹിന്ദി ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ  ഹിന്ദി ഫെസ്റ്റ് -2017 ആഘോഷിച്ചു . എല്ലാ വർഷവും നടത്തി  വരുന്ന ഹിന്ദി ഉതസവത്തിന്റെ ഇക്കൊല്ലത്തെ  ആഘോഷം സ്കൂൾ പി ടി പ്രസിഡന്റ് ശ്രീധരൻ ബേങ്ങത്തടുകയുടെ അധ്യക്ഷതയിൽ  ചേർന്ന ചടങ്ങിൽ കാറഡുക്ക ഗ്രാമ  പഞ്ചായത്ത്  പ്രസിഡന്റ്  ശ്രീമതി .സ്വപ്ന .ജി  ഉത്ഘാടനം ചെയ്തു .സ്കൂൾ മാനേജർ ഡോക്ടർ .വി വി രമണ ,അബ്ദുൾറഹിമാൻ , സിന്ധു ,സാവിത്രി ടീച്ചർ  എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു .
                     ജി യു പി സ്കൂൾ കൂട്ടക്കനിയിലെ ഹിന്ദി അദ്ധ്യാപിക ശ്രീമതി .ഷൈനി വീദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ക്ലാസ് നടത്തി .പാഠഭാഗത്തെ ആസ്പദമാക്കി ഹിന്ദി നാടകവും  ഡാൻസും കുട്ടികൾ അവതരിപ്പിച്ചു . ജില്ലാതല  സ്കൂൾ കലോത്സവത്തിൽ മത്സരിച്ചു സമ്മാനങ്ങൾ  നേടിയ വിദ്യാർത്ഥികൾക്ക് ട്രോഫികൾ നൽകി പ്രോത്സാഹിപ്പിച്ചു
                  കാക്കേബെട്ടുവിലെ  ചന്ദ്രശേഖരൻ നായർ ഒരുക്കിയ  പഴമയുടെ പെരുമ നിറഞ്ഞ തന്റെ കൈവിരുതിൽ രൂപം കൊടുത്ത പൈതൃക പുരാവസ്തുക്കളുടെ വസ്തുക്കളുടെ  പ്രദർശനം നടത്തി . അത് കുട്ടികൾക്ക്  വളരെയധികം ഗുണകരമായി .
                 സ്കൂൾ  ഹെഡ്മാസ്റ്റർ  അശോക അരളിതായ സ്വാഗതവും  ക്ലബ് പ്രസിഡന്റ് സുപ്രീതാ  നന്ദിയും പറഞ്ഞു .
AUPS MULLERIYAമുള്ളേരിയ  എ യു പി സ്കൂളിലെ  സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അന്യം നിന്ന് പോകുന്ന  നാടൻ  കളികളെയും കലകളെയും നാട്ടറിവുകളേയും കുട്ടികളിലൂടെ   വരും തലമുറകൾക്കു പകർന്നു നൽകുവാൻ വേണ്ടി കാക്കേബെട്ടുവിലെ  ചന്ദ്രശേഖരൻ നായർ ഒരുക്കിയ  പഴമയുടെ പെരുമ നിറഞ്ഞ തന്റെ കൈവിരുതിൽ രൂപം കൊടുത്ത പൈതൃക പുരാവസ്തുക്കളുടെ  പ്രദർശനം നടത്തി . അത് കുട്ടികൾക്ക്  വളരെയധികം ഗുണകരമായി .അഞ്ഞൂറിൽ പരം വരുന്ന പാഴ്വസ്തുക്കളിൽനിന്നും ,ഈർക്കിൽ ,ചേരി ,ചിരട്ട ,ഓല തുടങ്ങിയവയിൽ നിന്നും ഉണ്ടാക്കിയ വസ്തുക്കൾ കുട്ടികൾ കൗതുകത്തോടെ നോക്കി മനസ്സിലാക്കി .

സ്കൂളിൽ നടന്ന പ്രദർശനത്തിൽ സീഡ് കോ ഓർഡിനേറ്റർ നേതൃത്വം നൽകി.കാറഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി .സ്വപ്‍ന .ജി ,ഹെഡ്മാസ്റ്റർ അശോക അരളിതയാ ,ഡോക്ടർ വി വി രമണ ,ശ്രീധരൻ ബേങ്ങത്തടുക്ക , സിന്ധു ,സീഡ് റിപ്പോർട്ടർ  നിഗില  എന്നിവർ സംസാരിച്ചു .
സ്ക്കൂള്‍ വികസനത്തിനായുള്ള

ജനകീയകൂട്ടായ്മസ്ക്കൂള്‍ വികസനത്തിനായുള്ള ജനകീയകൂട്ടായ്മ വന്‍വിജയം. പ്രാദേശിക കൂട്ടായ്മകള്‍ വേദിയില്‍ വെച്ച് പ്രഖ്യാപിച്ചത് 14ലക്ഷം രൂപ. വിവിധ പ്രാദേശിക കൂട്ടായ്മകള്‍ 14 ലക്ഷം രൂപയുടെ സ്പോണ്‍സര്‍ഷിപ്പ് കാസര്‍ഗോഡ് എം.പി. ശ്രീ.പി.കരുണാകരനെ ഏല്‍പ്പിച്ചു. സ്ക്കൂള്‍ വികസനം ജനകീയകൂട്ടായ്മയിലൂടെ എന്ന സന്ദേശം നല്‍കിക്കൊണ്ട് സ്ക്കൂള്‍ സമഗ്രവികസനപദ്ധതി ജനങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു.വിവിധ പ്രാദേശികക്കൂട്ടായമകളും വ്യക്തികളുടേയും സംഭാവനയും സ്പോണ്‍സര്‍ഷിപ്പും താഴെക്കൊടുക്കുന്നു. 

പുല്ലൂര്‍ പ്രാദേശിക കൂട്ടായ്മ-പ്രീ-പ്രൈമറി കുട്ടികളുടെ പാര്‍ക്ക്(5 ലക്ഷം രൂപ)

കണ്ണാംകോട്,പുളിക്കാല്‍ കൂട്ടായ്മ-ആധുനിക സയന്‍സ് ലാബ് (1,50000 രൂപ)
സ്ക്കൂള്‍ പരിസരം കൂട്ടായ്മ-സ്മാര്‍ട്ട് ക്ലസ് റൂം( 1ലക്ഷം രൂപ)
കൊടവലം പ്രാദേശിക കൂട്ടായ്മ-സ്മാര്‍ട്ട് ക്ലസ് റൂം ( 1ലക്ഷം രൂപ)
സ്ക്കൂള്‍ പരിസരം കൂട്ടായ്മ -സ്മാര്‍ട്ട് ക്ലസ് റൂം( 1ലക്ഷം രൂപ)
എടമുണ്ട പ്രാദേശിക കൂട്ടായ്മ -സ്മാര്‍ട്ട് ക്ലസ് റൂം ( 1ലക്ഷം രൂപ)
മധുരംപാടി,താളിക്കുണ്ട്,എക്കാല്‍മണ്ണട്ട,വിഷ്ണുമംഗലം കൂട്ടായ്മ -സ്മാര്‍ട്ട് ക്ലസ് റൂം ( 1ലക്ഷം രൂപ)
ചാരു അമ്മ,പണിക്കര്‍കോരന്‍ എന്നിവരുടെ സ്മരണയ്ക്ക് മക്കളും ചെറുമക്കളും ചേര്‍ന്ന് -സ്മാര്‍ട്ട് ക്ലസ് റൂം ( 1ലക്ഷം രൂപ)
സ്ക്കൂള്‍ സ്റ്റാഫ് വക -സ്മാര്‍ട്ട് ക്ലസ് റൂം ( 1ലക്ഷം രൂപ)
ഉപ്പാട്ടി കുഴിയില്‍ കുഞ്ഞിരാമന്‍ വക-50,000 രൂപ


ജനകീയകൂട്ടായ്മ കാസര്‍ഗോഡ് എം.പി. ശ്രീ.പി.കരുണാകരന്‍ ഉദ്ഘാടനം ചെയ്തു.പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ശാരദ എസ്.നായര്‍ അധ്യാക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീ.പി.നാരായണന്‍ സ്ക്കൂള്‍ സമഗ്രവികസനപദ്ധതി രേഖ പ്രകാശനം ചെയ്തു.പുല്ലൂര്‍ പെരിയ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി.ബിന്ദു.ടി. സ്ക്കൂള്‍ സമഗ്രവികസനപദ്ധതി രേഖ ഏററുവാങ്ങി.സാമൂഹിക-സാസ്കാരിക രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ ആശംസകള്‍ നേര്‍ന്നു.അനഘയുടെ ഡയറി

അനഘയുടെ ഡയറി അതു വായിക്കേണ്ടതു തന്നെ കാസറഗോഡ്, ചെറുവത്തൂർ    ഉപ ജില്ലയിലെ 
വെള്ളാട്ട് ഗവ: എൽപി സ്കൂളിലെ നാലാം ക്ലാസ്സുകാരിയാണ് ഈ കൊച്ചു മിടുക്കി.അനഘയുടെ ഡയറി എത്രവായിച്ചാലും മതിവരില്ല. ഓരോ ദിവസവും പുതിയ പുതിയ അനുഭവങ്ങളും, പദസമ്പത്തും നിറഞ്ഞ ഡയറി ആരെയും ആകർഷിക്കും. പ്രകൃതി സ്നേഹവും, കാര്യങ്ങളെ ഗഹനമായി അവതരിപ്പിക്കാനുള്ള കഴിവും, ആത്മാംശം നിറഞ്ഞതുമായ ഡയറിക്കുറിപ്പുകൾ മികവിന്റെ നേർസാക്ഷ്യങ്ങളാണ് വളരെ ചെറിയ സംഭവങ്ങൾ പോലും പൊലിപ്പിച്ച് എഴുതാനുള്ള അനഘയുടെ കഴിവ് ഡയറി വായിക്കുന്ന ആർക്കും മനസ്സിലാകും. ദിവസവും രണ്ടും മൂന്നും പേജുകളിൽ ഡയറിയെഴുതുന്ന അനഘയെ അധ്യാപകരും രക്ഷിതാക്കളും നന്നായി പ്രോത്സാഹിപ്പിക്കുന്നു. എഴുത്തിന്റെ പുതിയ ലോകം തുറക്കാൻ ഈ കൊച്ചു മിടുക്കിക്ക് ആവും എന്ന് നിസ്സംശയം പറയാം.No comments:

Post a Comment

Home