കൂട്ടക്കനി- കൂട്ടായ്മയുടെ മധുരക്കനി....
ജനകീയക്കൂട്ടായ്മയിലൂടെ മികവിന്റെ പടവുകള്‍ ഒന്നൊന്നായി ചവിട്ടിക്കയറി,ഹരിത വിദ്യാലയം റിയാലിറ്റി ഷോയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി പൊതു വിദ്യാലയങ്ങളുടെ യശസ്സ് ഉയര്‍ത്തിപ്പിടിച്ച കൂട്ടക്കനി ഗവ.യു.പി.സ്കൂളിനു ബേക്കല്‍ ഉപജില്ലാ ഹെഡ്മാസ്ട്ടെര്സ് ഫോറം പാലക്കുന്നില്‍ സംഘടിപ്പിച്ച സ്വീകരണം വര്‍ണാഭാമായി.ഉപജില്ലയിലെ മുഴുവന്‍ പ്രധാനാധ്യാപകരും കോട്ടിക്കുളം ഗവ.യു.പി.സ്കൂള്‍,കോട്ടിക്കുളം ഗവ.ഫിഷറീസ് യു.പി.സ്കൂള്‍ എന്നിവിടങ്ങളിലെ കുട്ടികളും ,വിവിധ വിദ്യാലയങ്ങളില്‍ നിന്നെത്തിയ അധ്യാപികമാരും,രക്ഷാ കര്തൃ സമിതി അംഗങ്ങളും അണി നിരന്ന ഘോഷയാത്ര ജനശ്രദ്ധയാകര്‍ഷിച്ചു റിയാലിറ്റി ഷോയില്‍ മിന്നുന്ന പ്രകടനം കാഴ്ച വെച്ച കൂട്ടക്കനിയിലെ കുരുന്നുകളും,അവര്‍ക്ക് മാര്‍ഗ നിര്‍ദേശം നല്‍കിയ അധ്യാപകരും,പി.ടി.എ ഭാരവാഹികളും സ്വീകരണം ഏറ്റുവാങ്ങാന്‍ എത്തിയിരുന്നു.ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.വേലായുധന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.കാസര്‍ഗോഡ് ഡയറ്റ് പ്രിന്‍സിപ്പല്‍ സി.എം.ബാലകൃഷ്ണന്‍ ഉത്ഘാടനം നിര്‍വഹിച്ചു.എസ്.എസ്.എ ജില്ലാ പ്രോജെക്റ്റ് ഓഫിസര്‍ ഡോ.പി.രാജന്‍ ഉപഹാരം വിതരണം ചെയ്തു.മുന്‍ എ.ഇ.ഒ ജി.കെ.ശ്രീകണ്ഠന്‍ നായര്‍,ബി.ആര്‍.സി.ട്രെയിനര്‍ കെ.വി.ദാമോദരന്‍,കൂട്ടക്കനി സ്കൂളിലെ പ്രധാനാധ്യാപകന്‍ എ.പവിത്രന്‍ എന്നിവര്‍ സംസാരിച്ചു.ഉപജില്ലാ എച്.എം.ഫോറം കണ്‍വീനര്‍ പി.മാധവന്‍ സ്വാഗതവും,കെ.നാരായണന്‍ മാസ്റര്‍ നന്ദിയും പറഞ്ഞു.






കൂട്ടക്കനി യു.പി- 'ഹരിതവിദ്യാലയം'തിരൂര്‍: സംസ്ഥാനത്തെ സ്‌കൂളുകളിലെ മികവുകള്‍ പങ്കുവെക്കുന്നതിനായി ഐ.ടി അറ്റ് സ്‌കൂള്‍ സംഘടിപ്പിച്ച ഹരിതവിദ്യാലയം റിയാലിറ്റി ഷോയ്ക്ക് സമാപനമായി. കാസര്‍കോട് ജില്ലയിലെ കൂട്ടക്കനി ജി.യു.പി.എസ് (84.75 പോയന്റ് ) ഒന്നാംസ്ഥാനം നേടി.

ഒന്നാംസ്ഥാനം നേടിയ ജി.യു.പി.എസ് കൂട്ടക്കനി
15 ലക്ഷം രൂപയും പ്രശസ്തിപത്രവും എം.ടി. വാസുദേവന്‍നായരില്‍നിന്ന് ഏറ്റുവാങ്ങി.
പരിസ്ഥിതി പ്രവര്‍ത്തകനും വിദ്യാഭ്യാസ വിദഗ്ധനുമായ ഡോ. ആര്‍.വി.ജി മേനോന്‍ ചെയര്‍മാനും അക്ബര്‍ കക്കട്ടില്‍, കെ.ആര്‍. മീര, പീയൂഷ് ആന്റണി എന്നിവര്‍

വിജയികള്‍ക്കുള്
ആഹ്ലാദം അലതല്ലി; കൂട്ടക്കനി സ്‌കൂളിന് നാട്ടിന്റെ ആദരം

അവാര്‍ഡ് ഏറ്റുവാങ്ങി നാട്ടിലെത്തിയ വിദ്യാര്‍ഥികളെയും അധ്യാപകരെയും ഗ്രാമക്കാര്‍ വരവേറ്റു
ചൊവ്വാഴ്ച രാവിലെ സ്‌കൂളില്‍ അസംബ്ലി വിളിച്ചുകൂട്ടി പള്ളിക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കുങ്കച്ചി കുഞ്ഞിരാമന്‍ സ്വീകരണച്ചടങ്ങ് ഉദ്ഘാടനംചെയ്തു.
തുടര്‍ന് വാദ്യമേളത്തോടെ ഗ്രാമമൊട്ടാകെ കുട്ടികളും അധ്യാപകരും രക്ഷാകര്‍ത്താക്കളും ചേര്‍ന്ന് ആഹ്ലാദപ്രകടനം നടത്തി.
സംസ്ഥാന ഹരിതവിദ്യാലയം അവാര്‍ഡ് നേടിയ കൂട്ടക്കനി ഗവ. യു.പി.സ്‌കൂളിനെ


ഇതര സ്‌കൂളുകളിലെയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും കുട്ടികളും അധ്യാപകരും കൂട്ടക്കനി സ്‌കൂള്‍ അധികൃതരെ വിളിച്ച് അഭിനന്ദനം അറിയിച്ചു.