GHS KALICHANADUKKAM |
കാരുണ്യനിധിയുമായി കാലിച്ചാനടുക്കം Posted: 01 Jul 2018 04:44 AM PDT കാരുണ്യ നിധിയുമായ് കാലിച്ചാനടുക്കം മിഠായി വാങ്ങിയും ഐസ് വാങ്ങിയും അനാവശ്യമായി ചെലവാക്കുന്ന നാണയ തുട്ടുകൾ കാലിച്ചാനടുക്കത്തെ നല്ലപാഠം കൂട്ടുകാർ കാരുണ്യ നിധിയിൽ നിക്ഷേപിച്ചു തുടങ്ങി അവരവരുടെ വീടുകളിൽ കൂട്ടുകാർ കാരുണ്യ നിധി കുടുക്ക വെച്ചിട്ടുണ്ട് .നല്ലപാഠം യൂണിറ്റിന് സ്കൂളിലും കോർഡിനേറ്റർ മാരായ വി കെ ഭാസ്കരൻ ,എം ശശിലേഖ എന്നിവരുടെ വീടുകളിലും കുടുക്ക ഉണ്ട് . കൂട്ടുകാർ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി സ്കൂളിലെ കുടുക്കയിൽ പണം നിക്ഷേപിക്കും . നല്ലപാഠം തുടക്കം മുതൽ കാരുണ്യ നിധി അഞ്ചു വർഷമായി ഈ പ്രവർത്തനം തുടർന്ന് വരുന്നു . ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് ഈ തുക ഉപയോഗിക്കുക .എല്ലാ വർഷവും ഡിസംബർ മാസത്തിൽ കാരുണ്യനിധി കുടുക്ക സ്കൂളിൽ കൊണ്ടുവന്ന് പൊട്ടിച്ചു തിട്ടപ്പെടുത്തും .വൃക്ക ,കാൻസർ പോലുള്ള രോഗം ബാധിച്ചു അവശത അനുഭവിക്കുന്ന പാവപ്പെട്ട രോഗികൾക്ക് വീടുകളിൽ എത്തി നല്ലപാഠം കൂട്ടുകാർ കൈമാറും . |
Posted: 29 Dec 2017 02:21 AM PST |
Posted: 29 Dec 2017 02:21 AM PST |
You are subscribed to email updates from GHS KALICHANADUKKAM. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google, 1600 Amphitheatre Parkway, Mountain View, CA 94043, United States |