BRC CHITTARIKKAL

BRC CHITTARIKKAL


ഓണനിറവ് - ബി ആർ സി തല ഓണാഘോഷം

Posted: 22 Aug 2015 03:11 AM PDT

                ചിറ്റാരിക്കാൽ ഉപജില്ലയിലെ   ഗൃഹാധിഷ്ടിത വിദ്യാഭ്യാസം ലഭിക്കുന്ന പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെയും  രക്ഷിതാക്കളെയും  പങ്കെടുപ്പിച്ച് കൊണ്ട്  നടന്ന ഓണാഘോഷ പരിപാടി പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്  ശ്രീമതി മീനാക്ഷി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു .  ബി  പി ഒ  ശ്രീ സണ്ണി പി കെ സ്വാഗതം പറഞ്ഞു. എസ് എസ് എ  ജില്ലാ  പ്രോഗ്രാം ഓഫീസർ  ശ്രീ യതീഷ്കുമാർ റായ് അധ്യക്ഷത വഹിച്ചു.    ശ്രീ മനോജ്‌   ആശംസ അർപ്പിച്ചു . ശ്രീമതി  ജെസ്ന ഡോമിനിക് നന്ദിയും അർപ്പിച്ചു  

                             കുട്ടികൾക്കും അമ്മമാർക്കും ഉള്ള ഓണക്കോടി വിതരണം എസ് എസ് എ  ജില്ലാ  പ്രോഗ്രാം ഓഫീസർ  ശ്രീ യതീഷ്കുമാർ റായ്,ജില്ലാ  പ്രോഗ്രാം ഓഫീസർ ശ്രീ അയൂബ്ഖാൻ, ജി എച്ച്  എസ്സ്  എസ്  പരപ്പ  ഹെഡ്മിസ്ട്രസ്സ് ജാനകി ടീച്ചർ ,എസ്  എസ്  എ  ജില്ലാ ഓഫീസ്  ക്ലാർക്ക് സന്തോഷ്‌, ശ്രീ മാനവ്, ശ്രീ മനോജ്‌   എന്നിവർ നിർവഹിച്ചു . വിഭവസമൃദ്ധമായ  ഓണസദ്യയും ഉണ്ടായിരുന്നു.
















ഗവ. എല്‍. പി സ്കൂള്‍ ഇരിയണ്ണി

ഗവ. എല്‍. പി സ്കൂള്‍ ഇരിയണ്ണി


Posted: 22 Aug 2015 06:21 AM PDT

ഓണാഘോഷം 2015 

പൂക്കളമൊരുക്കൽ,ഓണസദ്യ,കസേരകളി,മഞ്ചാടിപെറുക്കൽ,കമ്പവലി  തുടങ്ങിയവയോടെ ആഘോഷിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്  ശ്രീ.ബി.എം.പ്രദീപ്‌,വാർഡു മെമ്പർ ശ്രീമതി.പ്രേമാവതി.വി തുടങ്ങിയവർ പങ്കെടുത്തു.








Previous Page Next Page Home