G.H.S.S. ADOOR

G.H.S.S. ADOOR


അണ്ണാറക്കണ്ണന‌ും തന്നാലായത്...

Posted: 11 Sep 2018 10:46 AM PDT


അഡ‌ൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌ക‌ൂളിലെ ക‌ുഞ്ഞ‌ുമക്കള്‍ പിന്നെയ‌ും അത്ഭ‌ുതപ്പെട‌ുത്ത‌ുകയാണല്ലോ...

കടകളിലെ മനോഹരമായ ഭരണികളില്‍ നിറച്ച‌ുവെച്ചിട്ട‌ുള്ള വിവിധവര്‍ണങ്ങളില‌ുള്ള മിടായിപ്പൊതികള്‍ അവര്‍ക്ക് വാങ്ങണമെന്ന‌ുണ്ടായിര‌ുന്ന‌ു. പക്ഷേ...വാങ്ങിയില്ല...ബേക്കറികളിലെ ചില്ല‌ുക‌ൂട്ടിനകത്തെ കൊതിയ‌ൂറ‌ുന്ന വിഭവങ്ങള്‍ വാങ്ങിക്കഴിക്കാന്‍ അവര‌ുടെ മനസ്സ‌ുകള്‍ മന്ത്രിച്ചിര‌ുന്ന‌ു. പക്ഷേ... അവര്‍ തിരിഞ്ഞ‌ുനടന്ന‌ു. മിഠായികള്‍ക്ക‌ും ഐസ്‌ക്രീമ‌ുകള്‍ക്ക‌ുമൊന്ന‌ും അവര‌ുടെ നന്മയ‌ുള്ള മനസ്സിനെ കീഴ്‌പെട‌ുത്താന്‍ കഴിഞ്ഞില്ല. ആ ത‌ുകയെല്ലാം ക‌ൂട്ടിവെച്ച്...ക‌ൂട്ടിവെച്ച്... വലിയൊര‌ു ത‌ുകയായി. അത‌ുമ‌ുഴ‌ുവന്‍ അവര്‍ കേരളത്തിന്റെ പ‌ുനര്‍നിര്‍മാണത്തിനായി മ‌ുഖ്യമന്ത്രിയ‌ുടെ ദ‌ുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി. മഹാപ്രളയത്തില്‍ പഠനോപകരണങ്ങള്‍ മ‌ുഴ‌ുവന‌ും നഷ്‌ടപ്പെട്ട ആലപ്പ‌ുഴ ജില്ലയിലെ കര‌ുമാടി, ക‌ുമാരപിള്ളസ്‌മാരക ഗവ.ഹയര്‍ സെക്കന്ററി സ്‌ക‌ൂളിലേക്ക് ആവശ്യമായ ആയിരത്തിലധികം നോട്ട‌ുപ‌ുസ്‌തകങ്ങള്‍ ഒരാഴ്‌ചമ‌ുമ്പ് അഡ‌ൂര്‍ സ്‌ക‌ൂളിലെ അധ്യാപകര്‍ നേരിട്ട് എത്തിച്ചിര‌ുന്ന‌ു. നന്മകള്‍ മരിച്ച‌ുകൊണ്ടിരിക്ക‌ുന്ന പ‌ുതിയ കാലത്ത് അഡ‌ൂര്‍ സ്‌ക‌ൂളിലെ കൊച്ച‌ുമക്കള‌ുടെ നല്ല പാഠങ്ങളെ അഭിനന്ദിക്കാന‌ും ത‌ുക ഏറ്റ‌ുവാങ്ങാന‌ും കാസറഗോഡ് ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. .പി. ഉഷ, ദേലമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. മ‌ുസ്ഥഫ ഹാജി എന്നിവര്‍ നേരിട്ട് എത്തിയിര‌ുന്ന‌ു. വാര്‍ഡ് മെമ്പര്‍ കമലാക്ഷി, പിടിഎ പ്രസിഡന്റ് എ.കെ. മ‌ുഹമ്മദ് ഹാജി, മദര്‍ പിടിഎ പ്രസിഡന്റ് എ.വി. ഉഷ, പ്രിന്‍സിപ്പാള്‍ ടി. ശിവപ്പ, ഹെഡ്‌മാസ്‌റ്റര്‍ അനീസ് ജി. മ‌ൂസാന്‍, അധ്യാപകര്‍ സംബന്ധിച്ച‌ു.
Previous Page Next Page Home