GHSS PAKKAM

GHSS PAKKAM


വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വായനാ പ്രവര്‍ത്തനങ്ങളുടെയും ഉദ്ഘാടനം

Posted: 20 Jun 2016 04:06 AM PDT


പാക്കംസ്കൂളിലെ 2016-17 അദ്ധ്യയന വര്‍ഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും,വായനാപ്രവര്‍ത്തനങ്ങളുടെയും ഉദ്ഘാടനംപ്രശസ്തസാഹിത്യകാരന്‍ ഡോ:റഹീംകടവത്ത്
നിര്‍വഹിച്ചു. കുട്ടികളുംഅധ്യാപകരും തമ്മില്‍ ഉണ്ടാവേണ്ട ഹൃദയബന്ധത്തെക്കുറിച്ചും വായനയുടെ
പ്രാധാന്യത്തെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ സംസാരം കുട്ടികള്‍ക്ക് വിജ്ഞാനപ്രദവും കൗതുകകരവുമായി
ചടങ്ങില്‍പി.ടി.എ പ്രസിഡന്റ് വി കുഞ്ഞിക്കണ്ണന്‍ അദ്ധ്യക്ഷനായി.ഹെഡമാസ്റ്റര്‍ പി.ടി വിജയന്‍ ചടങ്ങിന്സ്വാഗതം പറഞ്ഞു.ആശംസകള്‍അര്‍പ്പിച്ചുകൊണ്ട് പ്രിയേഷ് കെ(പ്രിന്‍: ഇന്‍ചാര്‍ജ്) ബി.വി നാരായണന്‍ (സീനിയര്‍ അസിസ്റ്റന്റ്) രാജേഷ് കെ കെ പി (സ്റ്റാഫ് സെക്രട്ടറി) എന്നിവര്‍സംസാരിച്ചു. വിദ്യാരംഗം കണ്‍വീനര്‍ എംറംഷാദിന്റെ നന്ദിപ്രകാശനത്തോടെ ചടങ്ങുകള്‍ അവസാനിച്ചു.






Gupshosdurgkadappuram

Gupshosdurgkadappuram


VAYANA VARACHARANAM 20-06-2016 MONDAY

Posted: 20 Jun 2016 09:42 AM PDT

വായനാ വാരാചരണത്തിന് തുടക്കമായി. വായനാ ദിന സന്ദേശം നല്കിക്കൊണ്ട്  ഹെഡ്മാസ്റ്റർ  ശ്രീ എ.എം. നാരായണൻ നമ്പൂതിരിയും, കെ. കൃഷ്ണൻ മാസ്ടരും സംസാരിച്ചു.വായനാ വാരാചാരണത്തിൽ പത്ര വായന, കുറിപ്പ് തയ്യാറാക്കൽ,  ക്വിസ് , പുസ്തക പരിചയം, വിദ്യാരംഗം ഉദ്ഘാടനം എന്നിവ അടുത്ത ദിവസങ്ങളിൽ ആസൂത്രണം ചെയ്തിട്ടുണ്ട്.

Previous Page Next Page Home