SHILPASHAALA....








ഡയറ്റ് കാസര്‍ഗോഡ്

ഡയറ്റ് കാസര്‍ഗോഡ്


START - ചോദ്യപ്പേപ്പര്‍ ശില്പശാല തുടങ്ങി

Posted: 15 Jul 2014 02:24 AM PDT

ജില്ലയിലെ എസ് എസ് എല്‍ സി റിസല്‍ട്ട് മെച്ചപ്പെടുത്തുന്നതിനായി ആവിഷ്കരിച്ച സമഗ്രപദ്ധതിയായ STEPS (Standard Ten Enrichment Programme in Schools) ന്റെ ഭാഗമായ ആദ്യ മിഡ്ടേം പരീക്ഷയ്ക്കുള്ള ചോദ്യപ്പേപ്പര്‍ നിര്‍മാണ ശില്പശാല ജി യു പി എസ് അനക്സില്‍ ആരംഭിച്ചു. മലയാളം - 1, മലയാളം - 2, കന്നട, അറബിക്, ഉറുദു, സംസ്കൃതം, ഹിന്ദി, സോഷ്യല്‍ സയന്‍സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഗണിതം എന്നീ വിഷയങ്ങല്‍ക്കുള്ള ചോദ്യങ്ങളുടെ രണ്ടു സെറ്റുകള്‍ വീതമാണ് തയ്യാറാക്കുന്നത്. ഒരു മണിക്കൂര്‍ വീതമുള്ള 25 മാര്‍ക്കിന്റെ ചോദ്യങ്ങളാണ് പരീക്ഷയ്ക്ക് ഉണ്ടാവുക. കോര്‍ വിഷയങ്ങള്‍ക്ക് കന്നട, ഇംഗ്ലീഷ് മീഡിയം ചോദ്യങ്ങളും തയ്യാറാക്കും.
ശില്പശാലയ്ക്ക് ഡയറ്റ് ഫാക്കല്‍ട്ടി അംഗങ്ങളായ പി ഭാസ്കരന്‍, ഡോ. പി വി പുരുഷോത്തമന്‍, പി പി വേണുഗോപാലന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കാസര്‍ഗോഡ് ഡി ഇ ഒ രവീന്ദ്രറാവു ശില്പശാല സന്ദര്‍ശിച്ചു.



ഡി എഡ് കമ്പ്യൂട്ടര്‍ പരിശീലനം

Posted: 15 Jul 2014 02:22 AM PDT

കാസര്‍ഗോഡ് ഡയറ്റിലെ മുഴുവന്‍ ഡി എഡ് ട്രെയിനികള്‍ക്കും കമ്പ്യൂട്ടര്‍ അധിഷ്ഠിത ബോധനത്തിലുള്ള സമഗ്രപരിശീലനം (രണ്ടാം ഘട്ടം) തുടങ്ങി. കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ഇമേജ് എഡിറ്റിങ്ങ്, വീഡിയോ എഡിറ്റിങ്ങ്, ഡിജിറ്റല്‍ മാഗസിന്‍, പ്രസന്റേഷന്‍ സോഫ്റ്റ്‌വെയര്‍, തുടങ്ങിയ മേഖലകളിലാണ് ഇപ്രാവശ്യം ഊന്നല്‍ നല്‍കുന്നത്.

പരിപാടിയുടെ ആമുഖാവതരണം ഡയറ്റ് ലക്ചറര്‍ കെ വിനോദ്കുമാര്‍ നടത്തി. ഐ ടി @ സ്കൂള്‍ കോര്‍ഡിനേറ്റര്‍ എം പി രാജേഷ്, ഐ ടി സീനിയര്‍ ലക്ചറര്‍ ഡോ. പി വി പുരുഷോത്തമന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഐ ടി @ സ്കൂള്‍മാസ്റ്റര്‍ ട്രെയിനര്‍മാരായ കെ ശങ്കരന്‍, എന്‍ കെ ബാബു, വിജയന്‍ വി കെ, പി രാജന്‍ എന്നിവര്‍ വിവിധ ക്ലാസുകള്‍ കൈകാര്യം ചെയ്തു.
Previous Page Next Page Home