Workshop on DISE DCF through EDUSAT

        

As you are aware that it is decided to organize Two half day Workshops on DISE DCF 2010-11 through EDUSAT on September 21st, 2010 (starting 10 AM in Hindi) and September 27th, 2010 (starting 10 AM in English). You can watch the programme at DD: Gyan Darshan or on internet at       

http://www.ignouonline.ac.in/broadcast/

 


റിന്‍ടു ആണ് താരം....



ഇവള്‍ റിന്ടു .പലപ്പോഴും ക്ലാസ്സില്‍ അവസരം നിഷേധിക്കപ്പെട്ടവള്‍. അവസരം കിട്ടുമ്പോഴൊക്കെ അവള്‍ ആളിക്കത്തിയിട്ടുണ്ട്. ഓര്‍ക്കുന്നുണ്ടോ .കഴിഞ്ഞ ദിവസം  റിന്ടുവിനെകുറിച്ച് കുഞ്ഞോളങ്ങള്‍  പരാമര്‍ശിച്ചിരുന്നു.രണ്ടാം ക്ലാസ് .ഒരുമിച്ചു നിന്നാല്‍ എന്ന പാഠം . പിറന്നാള്‍ കലണ്ടര്‍ തയ്യാറാക്കാനുള്ള പ്രവര്‍ത്തനം .എല്ലാവരും അവരവരുടെ പിറന്നാള്‍ മാസം തീയ്യതി കണ്ടെത്തി .ഇനി ഈ  വര്‍ഷത്തെ പിറന്നാള്‍ ദിവസം കണ്ടെത്തണം .ഗ്രൂപ്പില്‍ പ്രവര്‍ത്തനം തുടങ്ങി. കണ്ടെത്തി .കൂട്ടുകാരും പരിശോധിച്ച് ശരിയെന്നുരപ്പ് വരുത്തി
''എന്റെ പിറന്നാള്‍ കാണുന്നില്ല '' രിന്റുവിനു സങ്കടമായി . അവള്‍ വീണ്ടും വീണ്ടും പരിശോധിച്ചു. കൂട്ടുകാരും കൂടെ കൂടി. ഇല്ല അവര്‍ ഉറപ്പിച്ചു.പ്രശ്നം ടീച്ചറുടെ അടുത്തെത്തി. കുട്ടികളുടെ പിറന്നാള്‍ തീയ്യതി ടീച്ചര്‍ മുന്‍കൂട്ടി തയ്യാറാക്കിയിട്ടുണ്ടായിരുന്നു.ടീച്ചര്‍ അവര്‍ക്ക് മുന്‍ വര്‍ഷത്തെ  കലണ്ടറുകളും കൊടുത്തു .ഒടുവില്‍ ഗ്രൂപ്പ് കണ്ടെത്തി.രിന്റുവിനു പിറന്നാള്‍ നാല് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ."നിനക്ക് നല്ല ലാഭമാ .സ്കൂളില്‍ നാല് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പിറന്നാള്‍ പുസ്തകം കൊടുത്താല്‍ മതിയല്ലോ" കൂട്ടുകാരുടെ കമെന്റ്.     
   പരസ്പര വിലയിരുത്തല്‍ ഗ്രൂപ്പ് വിലയിരുത്തല്‍ സന്ദര്‍ഭങ്ങള്‍ ക്ലാസ്  മുറിയില്‍ 
Previous Page Next Page Home