ഡയറ്റ് കാസര്‍ഗോഡ്

ഡയറ്റ് കാസര്‍ഗോഡ്


സാക്ഷരം വിദ്യാഭ്യാസ സെമിനാര്‍

Posted: 28 Mar 2015 09:53 PM PDT

കാസര്‍ഗോഡ് ഡയറ്റ് ജില്ലാ പഞ്ചായത്തിന്റെയും എസ്.എസ്.എ യുടെയും മറ്റു വിദ്യാഭ്യാസ സാപനങ്ങളുടെയും സഹകരണത്തോടെ നടപ്പിലാക്കിയ 'സാക്ഷരം' പരിപാടിയുടെ പൂര്‍ത്തീകരണത്തിന്റെ  തടര്‍ച്ചയായി സംഘടിപ്പിച്ച ജില്ലാതല സെമിനാറിന്റെ  ഉദ്ഘാടനം 23/02/2015 ന് കാസര്‍ഗോഡ് മുനിസിപ്പല്‍ ഹാളില്‍ കേരളാ പൊതു വിദ്യാഭ്യാസ ഡയറക്റ്റര്‍ ശ്രീ.കെ.ഗോപാലകൃഷ്ണ ഭട്ട്, ഐ.എ.എസ് നിര്‍വഹിച്ചു.ചടങ്ങില്‍ കാസര്‍ഗോഡ് മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. അബ്ബാസ് ബീഗം  അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവി പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്തു.

കണ്ണൂര്‍ ഡയറ് പ്രിന്‍സിപ്പല്‍ ശ്രീ.സി.എം.ബാലകൃഷ്ണന്‍ സെമിനാര്‍ സെഷനില്‍ മോഡറേറ്ററായി. ഡോ.പി.വി.കൃഷ്ണകുമാര്‍, ഡോ.എം.ബാലന്‍, ശ്രീ.എന്‍.നന്ദികേശന്‍, ശീ.കെ.കെ.രാഘവന്‍, ശ്രീ.സീതാരാമ, ഡോ.പി.വി.പുരുഷോത്തമന്‍ എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്റ്റര്‍ ശ്രീ. സി. രാഘവന്‍ വിദ്യാലയങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.
Previous Page Next Page Home