രാജീവന്‍ മാസ്റ്റര്‍
അനുസ്മരണം
ഫോട്ടോ അനാച്ഛാദനം
ചിത്രരചനാ മല്‍സരം
കൈതക്കാട് എ.യു.പി. സ്ക്കൂളിലെ അധ്യാപകനായിരുന്ന രാജീവന്‍ മാസ്റ്റരുടെ അഞ്ചാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് 2016 ഡിസംബര്‍ 08 വ്യാഴാഴ്ച്ച ഉച്ചയ്ക് ഉപജില്ല തല എല്‍.പി,
യു.പി. വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുള്ള ചിത്രരചനാ മല്‍സരവും, ഫോട്ടോ അനാച്ഛാദനവും സ്ക്കൂളില്‍ വെച്ച് നടന്നു.
പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനവും, ഫോട്ടോ അനാച്ഛാദനവും ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍
ശ്രീ.ടി.എം. സദാനന്ദന്‍ മാസ്റ്റര്‍, പി.ടി.എ പ്രസിഡണ്ട് ശ്രീ. ഫൈസല്‍.ടി.കെ.യുടെ അധ്യക്ഷതയില്‍ നിര്‍വ്വഹിച്ചു.
ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ സ്വാഗതമാശംസിച്ചു. എസ്.എസ്.എ.കാസര്‍ഗോഡ് അക്കൗണ്ട്സ് ഓഫീസര്‍ ശ്രീ. രഘുനാഥ്.പി.കെ അനുസ്മരണ പ്രഭാഷണം നടത്തി. എം.പി.ടി.എ. പ്രസിഡണ്ട് ശ്രീമതി.ഉഷ, ഇബ്രാഹിം തട്ടാനിച്ചേരി തുടങ്ങിയവര്‍ സംബന്ധിച്ചു.
വിജയികള്‍ക്ക് ശ്രീ.അബ്ദുള്‍ ലത്തീഫ് നീലഗിരി സമ്മാനങ്ങള്‍ വിതരണം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ചന്രമതി ടീച്ചര്‍ നന്ദി രേഖപ്പെടുത്തി.