GHSS Kuttamath

GHSS Kuttamath


വയലാർ അനുസ്മരണം,21 (സർഗ്ഗ സംഗീതം...)

Posted: 23 Oct 2021 06:10 PM PDT

വയലാർ അനുസ്മരണം,21 (സർഗ്ഗ സംഗീതം...) നിർദ്ദേശങ്ങൾ.. 1. സർഗ്ഗ സംഗീതത്തിൽ പങ്കെടുക്കുന്ന കുട്ടികളും രക്ഷിതാക്കളും .. അവർ പാടിയ വയലാറിന്റെ ഗാനത്തിന്റെ ഓഡിയോ (കരോക്കേ ) 22/10/21 വെളളിയാഴ്ച വൈകുന്നേരം 6 മണിക്കുള്ളിൽ അതാത് ക്ലാസ്സ്‌ അധ്യാപകർക്ക് അയച്ചു കൊടുക്കേണ്ടതാണ്. 2. നിശ്ചിത സമയത്തിന് ശേഷം ലഭിക്കുന്നവ സ്വീകരിക്കുന്നതല്ല. 3. ഗാനങ്ങൾ തെരഞ്ഞെടുക്കുന്നതിനുള്ള അധികാരം പ്രോഗ്രാം കമ്മിറ്റിക്കായിരിക്കും. കൺവീനർ

സ്റ്റാഫ് കൗൺസിൽ യോഗം

Posted: 23 Oct 2021 06:11 PM PDT

നോട്ടീസ് 25/10/21 ന് തിങ്കളാഴ്ച രാവിലെ 10.30 ന് സ്റ്റാഫ് റൂമിൽ വെച്ച് സ്റ്റാഫ് കൗൺസിൽ യോഗം ചേരുന്നതാണ്. മുഴുവൻ സ്റ്റാഫംഗങ്ങളും കൃത്യസമയത്ത് തന്നെ യോഗത്തിൽ എത്തിച്ചേരണമെന്നഭ്യർത്ഥിക്കുന്നു അജണ്ട: 1. ഓൺലൈൻ ക്ലാസ് അവലോകനം 2.ഗൃഹസന്ദർശനം 3. CPTA യോഗം 4.സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ചെയ്യേണ്ട പ്രവർത്തനങ്ങൾ. 5. യൂനിഫോം മാറ്റുന്നതിനെ കുറിച്ച് ചർച്ച 6. ഹോമിയോ മരുന്ന് വിതരണം. 7.അധ്യക്ഷൻ്റെ അനുമതിയോടെയുള്ള മറ്റിനങ്ങൾ

SCHOOL VISIT

Posted: 23 Oct 2021 06:07 PM PDT

KSBSG ജില്ലാതല ക്വിസ് ദേവിക.എം ,രണ്ടാം സ്ഥാനം

Posted: 23 Oct 2021 06:06 PM PDT

നിയമബോധവത്ക്കരണ ക്ലാസ്സ് ശ്രീ പി.വി. മോഹനൻ (,ഹോസ്ദുർഗ് ലീഗൽ സർവീസ് കമ്മിറ്റി സെക്രട്ടറി) കൈകാര്യം ചെയ്യുന്നു

Posted: 23 Oct 2021 06:08 PM PDT

Posted: 23 Oct 2021 06:04 PM PDT

ഭക്ഷ്യ ദിനത്തിൽ പോഷകഗുണമുള്ള ഭക്ഷണമൊരുക്കി കുട്ടമത്തെ കുട്ടികൾ

Posted: 23 Oct 2021 06:01 PM PDT

ഭക്ഷ്യ ദിനത്തിൽ പോഷകഗുണമുള്ള ഭക്ഷണമൊരുക്കി കുട്ടമത്തെ കുട്ടികൾ ചെറുവത്തൂർ .. ലോക ഭക്ഷ്യ ദിനമായ ഒക്ടോബർ 16 ന് പോഷക സമ്പുഷ്ടമായ ഭക്ഷണമൊരുക്കി അതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധമുണ്ടാക്കുകയാണ് ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂൾ കുട്ടമത്തെ പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ.പപ്പായ ഉപ്പേരി ,പപ്പായ മുരിങ്ങയില പുളിശ്ശേരി ,മുത്തിൾ ചമ്മന്തി, സാമ്പാർ ചീര വറവ്, മുരിങ്ങയില ഉപ്പേരി ,ചായ മൻസ തോരൻ ,മത്തനില തോരൻ തുടങ്ങിയ വിഭവങ്ങൾ ഉണ്ടാക്കി പരിചയപ്പെടു ത്തുകയാണ് പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളായ കുട്ടികൾ.നമ്മുടെ ചുറ്റുപാടും ലഭിക്കുന്ന പോഷക സമ്പുഷ്ടമായ ഇലകളെ ഭക്ഷണത്തിൽ ഉൾപ്പെടുത്തി നമ്മുടെ ആരോഗ്യം സംരക്ഷിക്കാം എന്നാണ് കുട്ടികൾ പറയുന്നത്. പോസ്റ്റർ നിർമ്മാണം ,ഭക്ഷണമുണ്ടാക്കുന്ന വീഡിയോ ,പ്രസംഗം തുടങ്ങിയ വിവിധ പരിപാടികൾ ദിനാചരണത്തോടനുബന്ധിച്ച് നടത്തി.പ്രഥമധ്യാപകൻ കെ.ജയചന്ദ്രൻ ഭക്ഷ്യ ദിന സന്ദേശം നൽകി. അധ്യാപകരായ കെ.കൃഷണൻ, അനിത എവി തുടങ്ങിയവർ നേതൃത്വം നൽകി.
Previous Page Next Page Home