SARVA SHIKSHA ABHIYAN - ബി.ആര്‍.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com

SARVA SHIKSHA ABHIYAN - ബി.ആര്‍.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com


CLUSTER TRAINING SCHEDULE - BRC BEKAL

Posted: 21 Jul 2015 04:46 AM PDT






                               SSA KASARAGOD
                                                               BRC BEKAL

അദ്ധ്യാപക ശാക്തീകരണ പരിപാടിയുടെ ഭാഗമായുളള ഏകദിന അദ്ധ്യാപക ക്ലസ്റ്റര്‍ പരിശീലനം താഴെ പറയുന്ന തീയ്യതികളില്‍ വിവിധ കേന്ദ്രങ്ങളില്‍ വെച്ച് നടക്കുകയാണ് . ബന്ധപ്പെട്ട ക്ലാസ് /വിഷയങ്ങള്‍ പഠിപ്പിക്കുന്ന അദ്ധ്യാപകരെ പരിശീലനത്തില്‍ പങ്കെടുക്കാനുളള നിര്‍ദ്ദേശം നല്‍കുകയും ടെക്സ്റ്റ് ബുക്ക് ,ഹാന്‍ഡ് ബുക്ക് , ക്ലസ്റ്റര്‍ നോട്ട്, ടീച്ചിംങ്നോട്ട് എന്നിവ പരിശീലനത്തിന് വരുമ്പോള്‍ അദ്ധ്യാപകര്‍ കൊണ്ടുവരുന്നുണ്ട് എന്ന് പ്രധാനാദ്ധ്യാപകര്‍ ഉറപ്പ് വരുത്തുകയും വേണമെന്ന് അറിയിക്കുന്നു.

SL.NO DATE CLASS/
SUBJECT
VENUE
1 21.07. 2015 STD I GUPS Puthiyakandam
2 21.07. 2015 MALAYALAM (UP) BRC Bekal
3 21. 07.2015 I ST STD KANNADA BRC KASARAGOD
4 21. 07.2015 UP KANNADA BRC KASARAGOD
5 21. 07.2015 UP SANSKRIT BRC HOSDURG
6 22.07. 2015 STD II GUPS Puthiyakandam
7 22.07. 2015 UP (English) BRC Bekal
8 22.07. 2015 II nd STD KANNADA BRC KASARAGOD
9 23.07. 2015 STD III GUPS Puthiyakandam
10 23.07. 2015 UP Hindi BRC Bekal
11 23.07. 2015 III rd STD KANNADA BRC KASARAGOD
12 23.07. 2015 UP SOCIAL SCIENCE (KANNADA) BRC KASARAGOD
13 23.07. 2015 UP( URDU) BRC HOSDURG
14 24.07. 2015 STD IV GUPS Puthiyakandam
15 24.07. 2015 UP (Basic science) BRC Bekal
16 24.07. 2015 IV th STD( KANNADA) BRC KASARAGOD
17 24.07. 2015 UP BASIC SCIENCE (K) BRC KASARAGOD
18 27.07. 2015 LP Arabic GUPS Agazarahole
19 27.07. 2015 UP (Social science) BRC Bekal
20 27.07. 2015 MATHS (UP) GUPS Puthiyakandam
21 27.07. 2015 UP Maths(Kannada) BRC KASARAGOD
22 27.07. 2015 UP Arabic BRC Cheruvathur


                                                എന്ന്
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ബേക്കല്‍                   ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍
                                                                                          ബി.ആര്‍.സി.ബേക്കല്‍
പാലക്കുന്ന്
17.07.2015

കക്കാട്ട്

കക്കാട്ട്


ഓഫീസ്ചുമരില്‍ ഗ്രാമ൦

Posted: 21 Jul 2015 08:27 AM PDT

സ്കൂള്‍ കാര്യാലയത്തിന്‍റെ ചുമരില്‍ തൂക്കാന്‍ മാത്രമായി ശ്യാമ ശശി ---സ്കൂള്‍ രേഖകളില്‍ പി വി ശശിധരന്‍--- വരച്ച ഈ ചിത്രം ബങ്കളം നാടിന്‍റെ പഴയ ഭൂമിശാസ്ത്രവും ജീവിതസൂചനകളും ഉള്‍ക്കൊണ്ടുകൊണ്ട് ഒരു അക്കാദമിക് ഡോക്യുമെന്‍റ് കൂടിയായിത്തീരുന്നു.

പാര്‍ക്കിലെ ശാസ്ത്രലീല

Posted: 21 Jul 2015 07:47 AM PDT


ന്യൂട്ടന്‍റെ വര്‍ണഡിസ്ക്,
പെന്‍ഡുലം
,ഭാരമുയര്‍ത്തും കപ്പി--കുട്ടികള്‍ക്ക് സ്വയം
പ്രവര്‍ത്തിപ്പിച്ചുനോക്കാവുന്ന തരത്തിലാണ്
 ഇവ പാര്‍ക്കില്‍ ഒരുക്കിയിട്ടുള്ളത്.

പുതുക്കല്‍

Posted: 21 Jul 2015 07:49 AM PDT

 ആന്തൂറിയവും മറ്റും പുതുതായി നട്ട
മണ്‍ച്ചട്ടികള്‍ക്ക്ചായം-
മഴ ഒന്ന്മാറിനിന്നപ്പോള്‍



മാഗസിന്‍

Posted: 21 Jul 2015 07:22 AM PDT


JYOTHIBHAVAN SCHOOL FOR THE HEARING IMPAIRED-12801


JYOTHIBHAVAN SCHOOL FOR THE HEARING IMPAIRED-12801


Posted: 21 Jul 2015 05:31 AM PDT
ജൂലായ് 21- ചാന്ദ്രദിനം

ചന്ദ്രൻ
ഭൂമിയുടെ ഒരേയൊരു പ്രകൃതിദത്തഉപഗ്രഹമാണ്ചന്ദ്രൻ.ഭൂമിയിൽ നിന്ന്ശരാശരി 3,84,403 കിലോമീറ്റർദൂരെയാണ് ചന്ദ്രൻ സ്ഥിതി ചെയ്യുന്നത്‌; ഭൂമിയുടെ വ്യാസത്തിന്റെ ഏകദേശം മുപ്പത് മടങ്ങ് വരും ദൂരം. ഭൂമിയും ചന്ദ്രനുമടങ്ങുന്ന വ്യൂഹത്തിന്റെ പിണ്ഡ കേന്ദ്രം ഭൂമിയുടെ വ്യാസാർദ്ധത്തിന്റെ ഏകദേശം നാലിലൊന്നു വരുന്ന 1,700 കി.മീ ആഴത്തിൽ ഭൂമിയുടെ ഉപരിതലത്തിനു താഴെ സ്ഥിതിചെയ്യുന്നു. ഭൂമിക്ക് ചുറ്റും ഒരു തവണ പ്രദക്ഷിണം ചെയ്യാൻ ചന്ദ്രന് 27.3 ദിവസങ്ങൾ വേണം.
3,474 കി.മീ. ആണ് ചന്ദ്രന്റെ വ്യാസം,ഇത് ഭൂമിയുടെ വ്യാസത്തിൽ നാലിലൊന്നിനെക്കാൾ അല്പം കൂടുതലാണ്. അതിനാൽ തന്നെ ചന്ദ്രന്റെ ഉപരിതല വിസ്തീർണ്ണം ഭൂമിയുടേതിന്റെ പത്തിലൊന്നിലും കുറവാണ് (ഇത് ഏകദേശം ഭൂമിയുടെ കരഭാഗങ്ങളുടെ മൊത്തം വിസ്തീർണ്ണത്തിന്റെ നാലിലൊന്ന് വരും - റഷ്യകാനഡഅമേരിക്കൻ ഐക്യനാടുകൾ എന്നിവ ചേർന്നാലുള്ളത്ര വിസ്തീർണ്ണം). ഉപരിതലത്തിലെഗുരുത്വാകർഷണശക്തി ഭൂമിയുടെ ഉപരിതലത്തിൽ അനുഭവപ്പെടുന്നതിന്റെ പതിനേഴ് ശതമാനമാണ്. ചന്ദ്രന്റെ ഉപരിതലത്തിൽ തട്ടി പ്രതിഫലിക്കുന്ന സൂര്യപ്രകാശം ഭൂമിയിലെത്താൻ ഏകദേശം 1.3 സെക്കന്റുകൾ എടുക്കുന്നു. സൗരയൂഥത്തിലെ 8 ഗ്രഹങ്ങളുടെ സ്വാഭാവിക ഉപഗ്രഹങ്ങളിൽ വലിപ്പം കൊണ്ട്ചന്ദ്രൻ അഞ്ചാം സ്ഥാനത്താണ്‌. ഭാരം കൊണ്ടും വ്യാസം കൊണ്ടും സ്ഥാനം ചന്ദ്രനു തന്നെ.
ആദ്യമായി ചന്ദ്രോപരിതലം സ്പർശിച്ച മനുഷ്യനിർമിത വസ്തു ലൂണ 2 ആണ്‌. 1959-  വാഹനം ചന്ദ്രോപരിതലത്തിൽ വന്നിടിച്ച്തകരുകയാണുണ്ടായത്‌. ഇതേ വർഷം തന്നെ മറ്റൊരു മനുഷ്യ നിർമിത ശൂന്യാകാശയാനമായ ലൂണ 3 ചന്ദ്രന്റെ ഭൂമിക്ക്അഭിമുഖമല്ലാത്ത മറുവശത്തിന്റെ ചിത്രം എടുക്കുന്നതിൽ വിജയിച്ചു. വിജയകരവും അപകടരഹിതവുമായി ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ യാനം എന്ന ബഹുമതി 1966- ചന്ദ്രനിലിറങ്ങിയ ലൂണ 9-ന്അവകാശപ്പെട്ടതാണ്‌. മനുഷ്യനെ വഹിച്ചു കൊണ്ടുള്ള ആദ്യത്തെ ചന്ദ്രയാത്ര അപ്പോളോ 8 എന്ന യാനം നിർവഹിച്ചെങ്കിലും ആദ്യമായി മനുഷ്യൻ ചന്ദ്രനിൽ വിജയകരമായി കാലു കുത്തിയത്‌ 1969- അപ്പോളോ 11 എന്ന ശൂന്യാകാശയാനത്തിലാണ്‌. ഭൂമിക്ക്പുറത്ത്മനുഷ്യൻ ചെന്നെത്തിയിട്ടുള്ള ഒരേയൊരു ശൂന്യാകാശഗോളം ചന്ദ്രനാണ്‌.
താപനില
ചന്ദ്രനിൽ പകൽസമയത്തെ ശരാശരി ഉപരിതലതാപനില 107 ഡിഗ്രി സെൽഷ്യസും രാത്രിസമയത്തേത് -153 ഡിഗ്രി സെൽഷ്യസുമാണ്‌.
ഗ്രഹണം
പൂർണ്ണ ചന്ദ്രഗ്രഹണം


പൂർണ്ണചന്ദ്രഗ്രഹണം16-06-2011ന്രാവിലെ12.20ന്ദൃശ്യമായത്

സൂര്യൻ, ചന്ദ്രൻ, ഭൂമി എന്നിവ ഒരു നേർരേഖയിൽ വരുമ്പോഴാണ് ഗ്രഹണം എന്ന പ്രതിഭാസം സംഭവിക്കുന്നത്‌. ചന്ദ്രഗ്രഹണം നടക്കുന്നത്പൗർണ്ണമി ദിനത്തിലുംസൂര്യഗ്രഹണം നടക്കുന്നത് അമാവാസി ദിനത്തിലുമാണ്‌. സൂര്യനും ചന്ദ്രനും ഇടയിൽ ഭൂമി വരുമ്പോൾ ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നതിനെയാണ് ചന്ദ്രഗ്രഹണം എന്ന്പറയുന്നത്‌. ചന്ദ്രൻ ഭൂമിയുടെയും സൂര്യന്റെയും ഇടയിൽ വരുന്നതിനാൽ ഭൂമിയിൽ ചന്ദ്രന്റെ നിഴൽ വീഴുന്നത് സൂര്യഗ്രഹണം എന്നും അറിയപ്പെടുന്നു. രണ്ട് ഗ്രഹണങ്ങളിലും പൂർണ്ണഗ്രഹണവും ഭാഗീക ഗ്രഹണവും നടക്കാറുണ്ട്‌.

ചന്ദ്രന്റെ പ്രദക്ഷിണപഥം ക്രാന്തിവൃത്തത്തിന്അഞ്ച് ഡിഗ്രി ചരിവോടുകൂടിയതിനാൽ എല്ലാ പൗർണ്ണമിയിലും അമാവാസിയിലും ഗ്രഹണങ്ങൾ നടക്കുന്നില്ല. രണ്ട് ഭ്രമണപഥങ്ങളും കൂടിച്ചേരുന്ന രണ്ട് ബിന്ദുക്കളിലൊന്നിനടുത്ത് ചന്ദ്രൻ എത്തുമ്പോൾ മാത്രമേ ഗ്രഹണം നടക്കുകയുള്ളൂഗ്രഹണങ്ങളുടെ ആവർത്തനം സാരോസ് ചക്രം ഉപയോഗിച്ച് വിശദീകരിക്കാം, 18 വർഷവും 11 ദിവസവും 8 മണിക്കൂറും (6,585.3 ദിവസങ്ങൾ) ദൈർഘ്യമുള്ള കാലയളവാണ് സരോസ് ചക്രം.സൂര്യചന്ദ്രന്മാരുടെ കോണീയവ്യാസങ്ങൾ ഏകദേശം തുല്യമായതിനാലാണ്സൂര്യഗ്രഹണസമയത്ത് സൂര്യൻ പൂർണ്ണമായി മറയ്ക്കപ്പെടുന്ന വിധത്തിലുള്ള പൂർണ്ണ സൂര്യഗ്രഹണങ്ങളുണ്ടാകുന്നത്. ഭൗമ-ചാന്ദ്രവ്യവസ്ഥയുടെ പരിണാമത്തിന്റെ ഫലമായി ചന്ദ്രൻ ഭൂമിയിൽ നിന്ന് അകന്നുപോകുന്നതോടെ ഇതിന്മാറ്റം വരും. അതിനുശേഷം ഭാഗികഗ്രഹണങ്ങളും വലയഗ്രഹണങ്ങളും മാത്രമേ ഉണ്ടാവുകയുള്ളൂ. ഏകദേശം 60 കോടി വർഷങ്ങൾക്കു ശേഷമാണ്ഇത് സംഭവിക്കുക.
ചാന്ദ്രപര്യവേഷണങ്ങൾ
എഡ്വിൻ ആൾഡ്രിൻചന്ദ്രനിൽ
ദൂരദർശിനിയുടെ കണ്ടുപിടുത്തമാണ് ചാന്ദ്രനിരീക്ഷണ രംഗത്ത്കുതിച്ചു ചാട്ടം വരുത്തിയത്‌.ഗലീലിയോ ഗലീലി എന്ന ശാസ്ത്രജ്ഞൻ ദൂരദർശിനി ഉപയോഗിച്ച്ചന്ദ്രനിലെ പർവതങ്ങളും, ഗർത്തങ്ങളും വീക്ഷിക്കുന്നതിൽ വിജയിച്ചു.ശീതസമരകാലത്ത് അമേരിക്കൻ ഐക്യനാടുകളിലും സോവിയറ്റ് യൂണിയനിലും ഉണ്ടായ ബഹിരാകാശയാത്രാമാത്സര്യം ചന്ദ്രനെക്കുറിച്ചുള്ള വിശദമായ പഠനത്തിന് ആക്കം കൂട്ടി1959- സോവിയറ്റ് യൂണിയന്റെ ആളില്ലാത്ത ശൂന്യാകാശ വാഹനമായ ലൂണ-2 ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയതോടെ മനുഷ്യന്റെ ചാന്ദ്രയാത്രാസ്വപ്നങ്ങൾക്ക് ജീവൻ വച്ചു. 1966 റഷ്യയുടെ ലൂണ-9 ചന്ദ്രോപരിതലത്തിൽ ഇറങ്ങിയത് ഇതിന്ശക്തി പകർന്നു.മനുഷ്യനെ ചന്ദ്രനിലിറക്കാൻ ആരംഭിച്ച യജ്ഞം അമേരിക്കയുടെ ശൂന്യാകാശഗവേഷണ കേന്ദ്രമായ നാസയുടെ 1967- ആരംഭിച്ച അപ്പോളോ -1 ദൗത്യം ആയിരുന്നു1967 ജനുവരി 27 തുടങ്ങിയ അപ്പോളോ -1 ദുരന്തമായിത്തീർന്നു. പേടകത്തിന്തീപിടിച്ച് യാത്രികർ മൂന്നുപേരും മരിച്ചു. എന്നാൽ അപ്പോളോ 4 മുതലുള്ള പരീക്ഷണങ്ങൾ വിജയകരമായിരുന്നു. 1969- ചന്ദ്രനിൽ മനുഷ്യനെ ഇറക്കുന്നതിൽ അമേരിക്ക വിജയിച്ചുനീൽ ആംസ്ട്രോങ് ചന്ദ്രനിൽ ഇറങ്ങിയ ആദ്യ മനുഷ്യനായി. 1969 ജൂലൈ 21-ആം തിയതി ചന്ദ്രനിൽ ഇറങ്ങിയ അപ്പോളോ-11 എന്ന ബഹിരാകാശയാനത്തിന്റെ കമാണ്ടർ ആയിരുന്നു അദ്ദേഹംഎഡ്വിൻ ആൽഡ്രിൻ അദ്ദേഹത്തോടൊപ്പം, ചന്ദ്രനിലിറങ്ങി. ആദ്യമായി ചന്ദ്രനിൽ കാൽ വച്ചശേഷം നീൽ ആംസ്ട്രോങ് ഇങ്ങനെ പറഞ്ഞു

"

ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം വളരെ ചെറിയ ഒരു ചുവടുവയ്പ്, പക്ഷേ മനുഷ്യരാശിക്ക് ഇതൊരു വൻ കുതിച്ചു ചാട്ടമാണ്

"

അപ്പോളോ പരമ്പരയിലെ ആറ് വിക്ഷേപണങ്ങളിൽ നിന്നായി പന്ത്രണ്ട് പേർ ചന്ദ്രനിൽ ഇറങ്ങിയിട്ടുണ്ട്. അവർ ഹാരിസൺ ജാക്ക്സ്മിത്ത്അലൻ ബീൻചാൾസ് ദ്യൂക്ക് എഡ്ഗാർ മിച്ചൽഅലൻ ഷെപ്പേർഡ്ഡേവിഡ് സ്കോട്ട്ജയിംസ് ഇർവിൻജോൺ യങ്ചാൾസ് കോൺറാഡ്യൂജിൻ സർണാൻ എന്നിവരാണ്‌. ഇതുവരെ ചന്ദ്രനിൽ ഏറ്റവും അവസാനം ഇറങ്ങിയത്അപ്പോളോ 17 എന്ന വാഹനത്തിൽ സഞ്ചരിച്ച്, 1972 ഡിസംബറിൽ ചന്ദ്രനിൽ കാലുകുത്തിയ യൂജിൻ സെർനാൻ ആണ്. അതുവരെ അജ്ഞാതമായിരുന്ന ചന്ദ്രന്റെ മറുപുറത്തിന്റെ ചിത്രം ആദ്യമെടുത്തത് 1959- റഷ്യൻ പേടകമായ ലൂണ-3 ആണ്‌. ചന്ദ്രനിൽ നിന്ന്പല ദൌത്യങ്ങളിലായി പാറക്കഷണങ്ങൾ ശാസ്ത്രജ്ഞർ ശേഖരിച്ചിട്ടുണ്ട്‌.അപ്പോളോ ദൌത്യങ്ങളുടെ ഭാഗമായി ഭൂകമ്പമാപിനികളും, റിഫ്ലക്റ്റീവ് പ്രിസങ്ങളും ഉൾപ്പെടെ പല ശാസ്ത്രീയ ഉപകരണങ്ങളും ചന്ദ്രനിൽ സ്ഥാപിച്ചിട്ടുണ്ട്‌. അതിൽ പലതും ഇന്നും പ്രവർത്തനനിരതമാണ്.
1960-
കളുടെ പകുതി മുതൽ 70-കളുടെ പകുതി വരെ 65 ചന്ദ്രപര്യടനങ്ങൾ നടന്നിട്ടുണ്ട്‌. അതിൽ 10 എണ്ണം 1971- മാത്രമായിരുന്നു. എന്നാൽ 1976-ലെ ലൂണ-24 നു ശേഷം ചാന്ദ്രപര്യടനങ്ങൾ നിർത്തി വെച്ചു. സോവിയറ്റ് യൂണിയൻ ശുക്രനിലേക്കും മറ്റ് ബഹിരാകാശ നിലയങ്ങളിലേക്കും ശ്രദ്ധ തിരിച്ചപ്പോൾ അമേരിക്കയുടെ താല്പര്യം ചൊവ്വാഗ്രഹത്തിലേക്കായി. 1990- ഹൈട്ടൺ എന്ന ബഹിരാകാശ വാഹനം ചന്ദ്രന്റെ ഭ്രമണപഥത്തിൽ വിക്ഷേപിച്ചു കൊണ്ട്‌ ജപ്പാൻ  നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ രാജ്യമായി മാറി. എന്നാൽ അതിന്റെ ദൌത്യം സാങ്കേതികത്തകരാറുകൾ മൂലം പരാജയമായിരുന്നു.
1994-
അമേരിക്ക വീണ്ടും ചന്ദ്രനിലേക്കു തിരിഞ്ഞുക്ലമന്റൈൻ മിഷൻ എന്നറിയപ്പെടുന്ന റോബോട്ടിക് സംരംഭം അമേരിക്കൻ പ്രതിരോധ വകുപ്പും നാസയും സംയുക്തമായി സംഘടിപ്പിച്ചതാണ്. പിന്നീട് 1998-ലും ലൂണാർ പ്രോസ്പെക്റ്റർ എന്ന പേരിൽ അമേരിക്കയുടെ സംരംഭം നടന്നു.
2004
ജനുവരി 14-ന് അമേരിക്കൻ പ്രസിഡണ്ട് ജോർജ്ജ് ബുഷ്, 2020-ഓടെ അമേരിക്ക വീണ്ടും ചന്ദ്രനിൽ മനുഷ്യനെ ഇറക്കാനുള്ള ശ്രമങ്ങൾ ചെയ്യും എന്ന്പ്രഖ്യാപിച്ചു. സമീപഭാവിയിൽ തന്നെ ചന്ദ്രനെ കുറിച്ചു കൂടുതൽ പഠനങ്ങൾ നടത്താൻ യൂറോപ്യൻ സ്പേസ് ഏജൻസിയും പദ്ധതി തയ്യാറാക്കുന്നു. ചൈനയുടെ ചാങ്- ചാന്ദ്രപദ്ധതിയിലെ ആദ്യ ബഹിരാകാശവാഹനമായ ചാങ്-ഒക്ടോബർ 24 2007-ന്വിജയകരമായി വിക്ഷേപിച്ചു. 2020- മനുഷ്യനെ ചന്ദ്രനിലെത്തിക്കുക എന്നതാണ്പദ്ധതിയുടെ പ്രഖ്യാപിതലക്ഷ്യം. 2007- തന്നെ ജപ്പാൻ ചാന്ദ്രവാഹനമായ സെലീൻ വിക്ഷേപിച്ചു.ഇന്ത്യയുടെ ചാന്ദ്രഗവേഷണപദ്ധതിയാണ്‌ ചാന്ദ്രയാൻ. പദ്ധതിയിലെ ആദ്യ ബഹിരാഹാശവാഹനമായ ചാന്ദ്രയാൻ-1 ഒക്ടോബർ 22 2008 ന്വിജയകരമായി വിക്ഷേപിച്ചു. പത്ത് മാസത്തെ പ്രവർത്തനത്തിനു ശേഷം ഓഗസ്റ്റ് 29 2009 ന് ബഹിരാകാശപേടകവുമായുള്ള ബന്ധം നഷ്ടപ്പെട്ടു. ചാന്ദ്രയാൻ-2 2010-ലോ 2011-ലോ വിക്ഷേപിക്കാനാണ്‌ .എസ്.ആർ.. ഉദ്ദേശിക്കുന്നത്. ഒരു റോബോട്ടിക് റോവർ പദ്ധതിയുടെ ഭാഗമായുണ്ടാകും. 2020 ആകുമ്പോഴേക്കും മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള ആഗ്രഹം ഇന്ത്യ പ്രകടിപ്പിച്ചിട്ടുണ്ട്
.

Previous Page Next Page Home