A+ ഗ്രേഡ് ഉറപ്പു വരുത്താനും പദ്ധതി Posted: 15 Jan 2015 11:02 AM PST കാസര്‍ഗോഡ് ജില്ലയില്‍ SSLC പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും A+ ഗ്രേഡ് നേടുന്നവരുടെ എണ്ണം വര്‍ധിപ്പിക്കാനും ജില്ലാ വിദ്യാഭ്യാസ സമിതി ഇടപെടുന്നു. STEPS പദ്ധതിയുടെ ഭാഗമായി ഇതിനുള്ള വര്‍ക്ക്ഷോപ്പ് ഐ ടി @ സ്കൂളില്‍ നടന്നു. ഇംഗ്ലീഷ്, സോഷ്യല്‍ സയന്‍സ്, ഫിസിക്സ്, ഗണിതം എന്നീ വിഷയങ്ങളിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. കുട്ടികളെ പൊതുവില്‍ വിഷമിപ്പിക്കുന്ന വിഷയങ്ങളാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇവ തെരഞ്ഞെടുത്തത്. കഴിഞ്ഞ ക്രിസ്മസ് പരീക്ഷയില്‍ മികച്ചു നിന്ന കുട്ടികള്‍ക്കാണ് ഈ പദ്ധതിയില്‍ പങ്കാളികളാവാന്‍ അവസരം. ഇവര്‍ക്ക് ഉപജില്ലാ കേന്ദ്രങ്ങളില്‍ വിദഗ്ധരായ അധ്യാപകര്‍ ക്ലാസുകള്‍ നല്‍കും. ഇതിനുള്ള മൊഡ്യൂള്‍ തയ്യാറാക്കുന്ന ശില്പശാല ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി വി കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. കോര്‍ഡിനേറ്ററും ഡയറ്റ് സീനിയര്‍ ലക്ചററുമായ പി ഭാസ്കരന്‍ പ്രവര്‍ത്തന രൂപരേഖ അവതരിപ്പിച്ചു. ഡയറ്റ് ഫാക്കല്‍ട്ടി അംഗങ്ങളായ ഡോ. പി വി പുരുഷോത്തമന്‍, പി സുരേഷ്, ഡോ. രഘുറാംഭട്ട്, രാമചന്ദ്രന്‍ നായര്‍, എം വി ഗംഗാധരന്‍ എന്നിവരും തെരഞ്ഞെടുക്കപ്പെട്ട റിസോഴ്സ് അധ്യാപകരും പങ്കെടുത്തു.
|
പിന്നാക്കക്കാര്‍ക്ക് ഒരു കൈത്താങ്ങ് Posted: 15 Jan 2015 10:23 AM PST SSLC പരീക്ഷയെഴുതുന്ന കുട്ടികളില്‍ പിറകില്‍ നില്‍ക്കുന്നവര്‍ക്ക് പാസ്സാകാനുള്ള മിനിമം സ്കോര്‍ ഉറപ്പിക്കുന്നതിന് കാസര്‍ഗോഡ് ജില്ലാ വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തില്‍ കാസര്‍ഗോഡ് ഡയറ്റ് തയ്യാറാക്കിയ പഠനമൊഡ്യൂളുകള്‍ ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും എത്തിച്ചു കഴിഞ്ഞു. ഈ സാമഗ്രികള്‍ മറ്റു ജില്ലകളിലെ സ്കൂളുകളിലെ കുട്ടികള്‍ക്കു കൂടി ഉപയോഗിക്കാനുള്ള സൗകര്യത്തിനായി താഴെ നല്‍കിയിരിക്കുന്നു. ഉപയോഗിക്കുന്നവര്‍ അഭിപ്രായങ്ങള്‍ കൂടി അറിയിച്ചാല്‍ ഉപകാരം. ഇംഗ്ലീഷ്ഹിന്ദിസോഷ്യല് സയന്സ്ഫിസിക്സ്കെമിസ്ട്രിബയോളജിഗണിതം |