G.H.S.S. ADOOR

G.H.S.S. ADOOR


കര്‍മ്മപഥത്തില്‍ നിറസാന്നിദ്ധ്യമാകാന്‍ അ‍ഡ‍ൂര്‍ സ്‌ക‌ൂളിലെ ജ‌ൂനിയര്‍ റെഡ്ക്രോസ്

Posted: 14 Aug 2017 03:06 AM PDT

പ‌ുതിയ ബാച്ചിന്റെ 'സ്‌കാര്‍ഫ് ധരിക്കല്‍ 'ചടങ്ങ്
സമീര്‍ തെക്കില്‍ ഉദ്ഘാടനം ചെയ്യ‌ുന്ന‌ു
അഡ‌ൂര്‍ : അന്താരാഷ്‌ട്ര ജീവകാര‌ുണ്യസംഘടനയായ റെഡ്ക്രോസ് സൊസൈറ്റിയ‌ുടെ കീഴില്‍ പ്രവര്‍ത്തിക്ക‌ുന്ന ജ‌ൂനിയര്‍ റെഡ്ക്രോസിന്റെ മ‌ൂന്നാമത് ബാച്ചിന്റെ പ്രവര്‍ത്തനം ആരംഭിക്ക‌ുന്നതിന്റെ ഭാഗമായി അഡ‌ൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌ക‌ൂളില്‍ 'സ്‌കാര്‍ഫ് ധരിക്കല്‍' ചടങ്ങ് നടന്ന‌ു. ജ‌ൂനിയര്‍ റെഡ്ക്രോസ് കാസറഗോഡ് ഉപജില്ലാ കാര്യദര്‍ശിയ‌ും ചെര്‍ക്കള സെന്‍ട്രല്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌ക‌ൂളിലെ അധ്യാപകന‌ുമായ സമീര്‍ തെക്കില്‍ ഉദ്ഘാടനം ചെയ്‌ത‌ു. ക‌ുട്ടികളില്‍ സേവനസന്നദ്ധത, സല്‍സ്വഭാവം, ദയ, സ്‌നേഹം, ആത‌ുരശ‌ുശ്ര‌ൂഷ ത‌ുടങ്ങിയ ഉല്‍കൃഷ്‌ടഗ‌ുണങ്ങള്‍ പരിപോഷിപ്പിക്ക‌ുകയാണ് സംഘടനയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞ‌ു. സീനിയര്‍ അസിസ്‌റ്റന്റ് എച്ച്. പദ്‌മ അധ്യക്ഷത വഹിച്ച‌ു. സ്‌റ്റാഫ് സെക്രട്ടറി ഡി. രാമണ്ണ, അധ്യാപകരായ പി.ശാരദ, .എം.അബ്‌ദ‌ുല്‍ സലാം ആശംസകളര്‍പ്പിച്ച‌ു. ജെ.ആര്‍.സി. കൗണ്‍സിലര്‍ എ.രാജാറാം സ്വാഗതവ‌ും വി.ആര്‍.ഷീല നന്ദിയ‌ും പറഞ്ഞ‌ു. ജെ.ആര്‍.സി. കേഡറ്റ് നളിനി നേതൃത്വം നല്‍കി. അധ്യാപകരായ എം.ഉദയക‌ുമാര്‍, കെ.സ‌ുധാമ, പി.വി.സ്‌മിത, ബേബി, ധന്യ, രമ്യ എന്നിവര്‍ സംബന്ധിച്ച‌ു.
Previous Page Next Page Home