പെണ്മ |
Posted: 10 Jul 2015 10:36 PM PDT മലയാളത്തിന്റെ സുവര്‍ണ്ണസിംഹാസനത്തിന്റെ സുല്‍ത്താന്‍.ഓര്‍മ്മകള്‍ നല്കിയും, പാത്തുമ്മ യുടെയും രാമന്‍നായരുടെയും എട്ടുകാലി മമ്മൂഞ്ഞിന്റെയും ഹൃദയത്തെ മലയാളിക്ക് നല്കി അപാരതയുടെ തീര ത്തേക്ക് നടന്നകന്ന വിശ്വപ്രേമി.ഞാന്‍ മാത്രം ഭൂമിയുടെ അവകാശി എന്ന മലയാളിയുടെ ഗര്‍വ്വിന് നേരെ പരശു വലിച്ചെറിഞ്ഞ കേരളമണ്ണിന്റെ തുടിപ്പ്.ഓര്‍മ്മകളിലേക്ക് നടന്നകന്നുവെങ്കിലും കുഞ്ഞുങ്ങളുടെ വലിയ മന സ്സില്‍ സിംഹാസനാരൂഢനായിഇന്നും നിറഞ്ഞിരിക്കുന്നു.ബഷീര്‍ അനുസ്മരണത്തിന്റെ ഭാഗമായി ജിവിഎച്ച് എച്ച്എസ് ഫോര്‍ ഗേള്‍സില്‍ എഴുത്തുകാരന്‍ പ്രകാശന്‍ കരിവെള്ളൂര്‍ അനുസ്മരണപ്രഭാഷണം നടത്തി. വിദ്യാരംഗത്തിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങ്.കണ്‍വീനര്‍ രമേശന്‍ പുന്നത്തിരിയന്‍ സ്വാഗതവും ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ്ജ് സുരേഷ് കുമാര്‍ അധ്യക്ഷവും വഹിച്ചു.മലയാളം അധ്യാപകന്‍ അനില്‍ കുമാര്‍ കെ പ്രസംഗിച്ചു.അധ്യാപിക രമ എകെ നന്ദി പറഞ്ഞു. |
You are subscribed to email updates from പെണ്മ To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |