St.Ann's A U P School

St.Ann's A U P School


Posted: 01 Oct 2015 10:17 PM PDT

ഗാന്ധി ജയന്തി ദിനാഘോഷം 2015



മഹാത്മാഗാന്ധിയെ കുറിച്ചുള്ള വീഡിയോ പ്രദർശനത്തിൽ നിന്ന്

കക്കാട്ട്

കക്കാട്ട്


പുതുമകളോടെ ക്ലാസ്സ് പി.ടി.എ കള്‍

Posted: 01 Oct 2015 01:20 PM PDT

കക്കാട്ട് സ്കൂളിലെ 1 മുതല്‍ 10 വരെയുള്ള ക്ലാസ്സുകളുടെ ക്ലാസ്സ് പി.ടി.എ കള്‍ 01/10/2015 വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് നടന്നു. അതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച വിവിധ പരിപാടികളും സ്കൂള്‍ ഓഡിറോറിയത്തില്‍ നടന്നു. റോള്‍ പ്ലേ, ഇംഗ്ലീഷ് മറത്ത് കളി എന്നിങ്ങനെ വിദ്യാര്‍ത്ഥികള്‍ വേറിട്ട പരിപാടികള്‍  അവതരിപ്പിച്ച ക്ലാസ്സ് പി.ടി.എ രക്ഷിതാക്കള്‍ക്ക് പുതിയ ഒരു അനുഭവമായി മാറി.





പുരസ്കാര വാർത്ത

Posted: 01 Oct 2015 09:47 AM PDT

കേരള പൊതു വിദ്യാഭ്യാസവകുപ്പിന്റെ ഭാഗമായ  സോഷ്യൽ സയൻസ് ക്ലബ് തൃശൂരിൽ സംഘടിപ്പിച്ച  ഹൈസ്കൂൾ കുട്ടികൾക്കായുള്ള സംസ്ഥാനതല വാർത്താവായന മത്സരത്തിൽ എ ഗ്രേഡും മെഡലും നേടിയ പി .സീതാലക്ഷ്മി (പത്താം തരം ) 

നന്മയുടെ കൈപ്പട

Posted: 01 Oct 2015 09:50 AM PDT

1930 ഏപ്രിൽ  അഞ്ചിന്  ഗാന്ധിജി  എഴുതിയ  ഈ  സന്ദേശത്തിന്റെ  പകർപ്പ് സ്കൂളിലെ  എല്ലാ കുട്ടികൾക്കും  സമ്മാനിച്ചു കൊണ്ടാണ് ഗാന്ധിജയന്തി അവിസ്മരണിയമാക്കിയത് . കയ്യൂക്കിനെതിരെയുള്ള   നന്മയുടെ  പോര്  തീർന്നി ട്ടില്ല .അതിനാൽ  ഈ  എഴുത്തും  പഴകുന്നില്ല .
പി  റ്റി  എ  പ്രസിഡ ണ്ട് വി . രാജൻ  സ്കൂൾ  ലീഡർക്ക് ആദ്യ പകർപ്പ്  നല്കുന്നു -- .

പെണ്മ

പെണ്മ


സ്വാതന്ത്ര്യസമരനേതാക്കള്‍ ഗേള്‍സ് സ്ക്കൂളില്‍

Posted: 01 Oct 2015 09:30 AM PDT

 
         സാമൂഹ്യ നീതി വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം ജിവിഎച്ച്എസ്എസ് ഫോര്‍ ഗേള്‍സില്‍ ദേശീയ വയോജന ദിനാഘോഷം നടത്തി.പരിപാടി യുടെ ഭാഗമായി സ്ക്കൂളിലെ വിദ്യാര്‍ഥിനികള്‍ ദേശീയനേതാക്കളുടെ വേഷ ത്തില്‍  എത്തിയത് വിദ്യാര്‍ഥികള്‍ക്ക് അവരെ പരിചയപ്പെടാനുള്ള അവ സരം ഒരുക്കി.ഗാന്ധിജി,ജവഹര്‍ലാല്‍ നെഹ്റു,സുഭാഷ് ചന്ദ്രബോസ്, സരോജിനി നായിഡു,ഭഗത് സിംഗ്,കസ്തൂര്‍ബ ഗാന്ധി,അക്കാമചെറിയാന്‍ എന്നീ  ദേശീയ നേതാക്കളുടെ വേഷമാണ് കുട്ടികള്‍ അണിഞ്ഞത്.
        
      വയോജനദിനത്തോടനുബന്ധിച്ച് സമൂഹത്തിന് പുതുസന്ദേശം നല്കി വയോജനങ്ങളെ ആദരിച്ചു. അഡ്വക്കേറ്റ് മഹാലിംഗഭട്ട്, ലക്ഷ്മി നെല്ലിക്കു ന്ന്,രാധ പത്മനാഭന്‍,പത്മനാഭന്‍ നായര്‍,കൃഷ്ണ,ശങ്കര്‍ പ്രസാദ് കാട്ട്കുക്കെ,എസ് വി ഭട്ട്, ലക്ഷ്മീനാരായണ പുണിഞ്ചിത്തായ,അമ്മാളു ടീച്ചര്‍, ജയശീലടീച്ചര്‍, എന്നിവരെ പൂക്കള്‍ നല്കി കുട്ടികള്‍ സ്വീകരിക്കുകയും ഷാള്‍ അണിയിച്ച് ആദരിക്കുകയും ചെയ്തു.ഹയര്‍ സെക്കന്ററി പ്രിന്‍സി പ്പാള്‍ പ്രസീത ടീച്ചര്‍,വിഎച്ച്എസ് ഇപ്രിന്‍സിപ്പാള്‍ ബിന്‍സി ടീച്ചര്‍ ,ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ്ജ് കൃ‍ഷ്ണന്‍ നമ്പൂതിരി ,പിടിഎ വൈസ് പ്രസിഡ ണ്ടുമാരായ രാജന്‍ ജോര്‍ജ്,മുഹമ്മദ് കുഞ്ഞി എന്നിവര്‍ ആശംസ കള്‍ നേര്‍ന്നു സംസാരിച്ചു

  വിദ്യാര്‍ഥിനികളുടെ പ്രാര്‍ഥനയോടെ പരിപാടി ആരംഭിച്ചു.വിദ്യാര്‍ഥിനിയായ ശ്രദ്ധ വയോജനസംരക്ഷണപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിപാടിയുടെ ഭാഗമായി ഉഡുപ്പി സ്വദേശിയായ പ്രൊഫസര്‍ ഷേണായി അവതരിപ്പിച്ച മാജിക് ഷോ കുട്ടികള്‍ക്ക് പുതിയൊരനുഭവമായി. അധ്യാപകരായ വിഷ്ണുഭട്ട്, രമേശന്‍ പുന്നത്തിരിയന്‍,ഗണേശന്‍ കോളിയാട്ട്,ആശാലത, ശശികല, രേഖാ റാണി,ബെറ്റി അബ്രഹാം, വിജീഷ് കെ കെ,എന്നിവര്‍ നേതൃത്വം നല്കി.കെ.അനില്‍ മാസ്റ്റര്‍ അവതാരകനായിരുന്നു.

JYOTHIBHAVAN SCHOOL FOR THE HEARING IMPAIRED-12801

JYOTHIBHAVAN SCHOOL FOR THE HEARING IMPAIRED-12801


ഒക്ടോബര്‍ ഒന്ന്-വയോജന ദിനം

Posted: 01 Oct 2015 02:32 AM PDT

ഇന്ന് ലോക വയോജന ദിനം.

ആയുസ്സിന്‍െറ ഭൂരിഭാഗവും സ്വന്തം കുടുംബത്തിനുവേണ്ടി അധ്വാനിച്ച്, ജീവിതത്തിന്‍െറ സായംസന്ധ്യയില്‍ രോഗങ്ങളാലും വാര്‍ധക്യത്താലും പരസഹായം ആവശ്യമായിവരുന്ന സമയത്ത് മക്കളും മറ്റു ബന്ധുക്കളും നല്ല രീതിയില്‍ കഴിയുമ്പോള്‍തന്നെ, സഹായത്തിനാരുമില്ലാതായിത്തീരുന്നവരുടെ അവസ്ഥ അതിദയനീയമാണ്,വയോജനങ്ങള്‍ അവഗണിക്കപ്പെടേണ്ടവരല്ലെന്നും മറിച്ച് ആദരിക്കപ്പെടേണ്ടവരാണെന്നുമുള്ള ബോധം ജനങ്ങളില്‍ വളരണം. അവരുടെ അഭിപ്രായങ്ങള്‍ക്ക് വില കല്‍പിക്കണം. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ സമൂഹം അവരോടുള്ള കടമ നിര്‍വഹിക്കുന്നുള്ളൂ. ഫലത്തില്‍ അത് ഇന്നത്തെ യുവാക്കള്‍ക്കുവേണ്ടി തന്നെയുള്ളതാണ്. കാരണം, നാളെ ഈ അവസ്ഥയില്‍ എത്തിച്ചേരുന്നവരാണല്ലോ അവര്‍. വൃദ്ധജനങ്ങളുടെ കണ്ണീര്‍ വീണാല്‍ ആ ചൂടില്‍ സമൂഹ മനസാക്ഷി നെരിപ്പോടുകണക്കെ അണയാതെ നീറിക്കൊണ്ടിരിക്കും -
ഐക്യ രാഷ്ട്രസഭ ഒക്ടോബര്‍ ഒന്ന് വയോജന ദിനമായി ആചരിച്ചു വരുന്നു. 2008 ല്‍ ഈ ദിനത്തിന്‍റെ പ്രഖ്യാപിത ലക്‍ഷ്യം "വയോധികരുടെ അവകാശങ്ങള്‍" ആണ്. അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തിന്‍റെ അറുപതാം വാര്‍ഷികമായതിനാലാണ് ഐക്യരാഷ്ട്ര സഭ വയോധികരുടെ അവകാശങ്ങള്‍ ഇത്തവണ പ്രതിപാദ്യമാക്കിയിരിക്കുന്നത്.
ജീവിത സായാഹ്നത്തില്‍ എത്തി നില്‍ക്കുന്നവര്‍ക്ക് ആഹ്ലാദവും പരിഗണനയും നല്‍കുന്ന ഒരു സമൂഹമുണ്ടെങ്കില്‍ എത്ര നന്നായിരിക്കും. ബന്ധുവോ പരിചയക്കാരോ അപരിചിതരോ ആരുമാവട്ടെ, അനുഭവത്തിന്‍റെ തീച്ചൂളയിലൂടെ കടന്നു വന്ന അവരെ നമുക്ക് ഈ ദിനത്തില്‍ സമഭാവനയോടെ കാണാം, ആദരിക്കാം....
******************************************************************************
******************************************************************************
jyo

G H S S Patla

G H S S Patla


ഗാന്ധിജയന്തി ആഘോഷം

Posted: 01 Oct 2015 03:10 AM PDT

ഗാന്ധിജയന്തിയോടനുബബന്ധിച്ച് സ്‌കൂളില്‍ ശുചീകരണം നടന്നു.സ്കൂളും പരിസരവും കുട്ടികള്‍ വൃത്തിയാക്കി.



വയോജന ദിനാഘോഷം

Posted: 01 Oct 2015 02:55 AM PDT

വയോജന ദിനാഘോഷംസ്കൂളിലെ കുട്ടികളുടെ അപ്പൂപ്പന്‍ മാരുടയും അമ്മുമ്മമാരുടയും ഒരു സംഘം പ്രത്യകം  ക്ഷണിക്കപ്പെട്ട അതിഥികളായി
എത്തി.വയോധികര്‍ സമൂഹത്തില്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് സതീശന്മാസ്റ്റര്‍  സംസാരിച്ചു.അതിഥികളെ പൊന്നാടയണിയിച്ചും ഉപഹാരങ്ങള്‍ നല്‍കിയും ആദരിച്ചു. 


സ്കൂള്‍ കായിക മേള 2015-16

Posted: 30 Sep 2015 10:53 PM PDT


2015-16 വര്‍ഷത്തെ കായിക മേള 29/09/2015 നു നടന്നു.HM കുമാരി റാണി ടീച്ചര്‍ ഫ്ലാഗ് ഉയര്‍ത്തി മാര്‍ച്ച്‌ പാസ്റ്റ്നു തുടക്കംകുറിച്ചു. പി.ടി.എ.പ്രസിഡന്റ്  ശ്രീ.പി.എം.സയെദ് ഉദ്ഘാടനം നിര്‍വഹിച്ചു.

 


Previous Page Next Page Home