പെണ്മ |
സ്വാതന്ത്ര്യസമരനേതാക്കള്‍ ഗേള്‍സ് സ്ക്കൂളില്‍ Posted: 01 Oct 2015 09:30 AM PDT സാമൂഹ്യ നീതി വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം ജിവിഎച്ച്എസ്എസ് ഫോര്‍ ഗേള്‍സില്‍ ദേശീയ വയോജന ദിനാഘോഷം നടത്തി.പരിപാടി യുടെ ഭാഗമായി സ്ക്കൂളിലെ വിദ്യാര്‍ഥിനികള്‍ ദേശീയനേതാക്കളുടെ വേഷ ത്തില്‍ എത്തിയത് വിദ്യാര്‍ഥികള്‍ക്ക് അവരെ പരിചയപ്പെടാനുള്ള അവ സരം ഒരുക്കി.ഗാന്ധിജി,ജവഹര്‍ലാല്‍ നെഹ്റു,സുഭാഷ് ചന്ദ്രബോസ്, സരോജിനി നായിഡു,ഭഗത് സിംഗ്,കസ്തൂര്‍ബ ഗാന്ധി,അക്കാമചെറിയാന്‍ എന്നീ ദേശീയ നേതാക്കളുടെ വേഷമാണ് കുട്ടികള്‍ അണിഞ്ഞത്. വയോജനദിനത്തോടനുബന്ധിച്ച് സമൂഹത്തിന് പുതുസന്ദേശം നല്കി വയോജനങ്ങളെ ആദരിച്ചു. അഡ്വക്കേറ്റ് മഹാലിംഗഭട്ട്, ലക്ഷ്മി നെല്ലിക്കു ന്ന്,രാധ പത്മനാഭന്‍,പത്മനാഭന്‍ നായര്‍,കൃഷ്ണ,ശങ്കര്‍ പ്രസാദ് കാട്ട്കുക്കെ,എസ് വി ഭട്ട്, ലക്ഷ്മീനാരായണ പുണിഞ്ചിത്തായ,അമ്മാളു ടീച്ചര്‍, ജയശീലടീച്ചര്‍, എന്നിവരെ പൂക്കള്‍ നല്കി കുട്ടികള്‍ സ്വീകരിക്കുകയും ഷാള്‍ അണിയിച്ച് ആദരിക്കുകയും ചെയ്തു.ഹയര്‍ സെക്കന്ററി പ്രിന്‍സി പ്പാള്‍ പ്രസീത ടീച്ചര്‍,വിഎച്ച്എസ് ഇപ്രിന്‍സിപ്പാള്‍ ബിന്‍സി ടീച്ചര്‍ ,ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ്ജ് കൃഷ്ണന്‍ നമ്പൂതിരി ,പിടിഎ വൈസ് പ്രസിഡ ണ്ടുമാരായ രാജന്‍ ജോര്‍ജ്,മുഹമ്മദ് കുഞ്ഞി എന്നിവര്‍ ആശംസ കള്‍ നേര്‍ന്നു സംസാരിച്ചു. വിദ്യാര്‍ഥിനികളുടെ പ്രാര്‍ഥനയോടെ പരിപാടി ആരംഭിച്ചു.വിദ്യാര്‍ഥിനിയായ ശ്രദ്ധ വയോജനസംരക്ഷണപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിപാടിയുടെ ഭാഗമായി ഉഡുപ്പി സ്വദേശിയായ പ്രൊഫസര്‍ ഷേണായി അവതരിപ്പിച്ച മാജിക് ഷോ കുട്ടികള്‍ക്ക് പുതിയൊരനുഭവമായി. അധ്യാപകരായ വിഷ്ണുഭട്ട്, രമേശന്‍ പുന്നത്തിരിയന്‍,ഗണേശന്‍ കോളിയാട്ട്,ആശാലത, ശശികല, രേഖാ റാണി,ബെറ്റി അബ്രഹാം, വിജീഷ് കെ കെ,എന്നിവര്‍ നേതൃത്വം നല്കി.കെ.അനില്‍ മാസ്റ്റര്‍ അവതാരകനായിരുന്നു. |
You are subscribed to email updates from പെണ്മ . To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment