Posted: 02 Mar 2015 07:10 AM PST ബാലശാസ്ത്ര കോണ്ഗ്രസ് പ്രബന്ധാവതരണം
ചിറ്റാരിക്കൽ ബി ആർ സി തല ബാലശാസ്ത്ര കോണ്ഗ്രസ് പ്രബന്ധാവതരണം തോമാപുരം ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു . തോമാപുരം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ ഹെട്മിസ്ട്രസ്സ് ശ്രീമതി ശാന്തമ്മ ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചിറ്റാരിക്കൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ഹെലൻ എച്ച് ഉത്ഘാടനം ചെയ്തു . ബി പി ഒ സണ്ണി പി കെ സ്വാഗതവും പറഞ്ഞു. ശ്രീ കെ ജെ തോമസ് , വസന്തകുമാർ മാസ്ററർ ,ശശി മാസ്ററർ ,സുധ ടീച്ചർ എന്നിവർ ആശംസകളും അര്‍പ്പിച്ചു. സുരേഷ് കുമാര്‍ നന്ദിയും പറഞ്ഞു. ഒന്നാം സ്ഥാനം ജി.യു.പി.എസ്.ചാമക്കുഴികൂവാറ്റിയും രണ്ടാം സ്ഥാനം തോമാപുരം ഹയർ സെക്കണ്ടറി സ്കൂളിനും മൂന്നാംസ്ഥാനം എ.യു.പി.എസ്. ബിരിക്കുളവും കരസ്ഥമാക്കി. വിജയികള്‍ക്കുളള ഷീല്‍ഡുകളും സര്ട്ടിഫിക്കററുകളും തോമാപുരം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ ഹെട്മിസ്ട്രസ്സ് ശ്രീമതി ശാന്തമ്മ ഫിലിപ്പ് വിതരണം ചെയ്തു.
 |
Posted: 02 Mar 2015 04:25 AM PST ജ്വാല പെണ്‍കുട്ടികൾക്കായുള്ള ത്രിദിന ക്യാമ്പ്
ബളാൽ പഞ്ചായത്ത്
ഈസ്റ്റ് എളേരി
വെസ്റ്റ് എളേരി പഞ്ചായത്ത്
കിനാനൂർ - കരിന്തളം
 |
കളിവഞ്ചി Posted: 02 Mar 2015 03:22 AM PST കളിവഞ്ചി ഭിന്നശേഷിയുളള കുട്ടികളുടെ ദ്വിദിന സഹപഠനക്യാമ്പ് (കളിക്കൂട്ടം)
വാര്‍ഡ് മെമ്പര്‍ ശ്രീ മനോജ് തോമസിന്റെ അദ്ധ്യക്ഷത യില്‍ കിനാനൂര്‍-കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ.ലക്ഷ‌്മണന്‍ പ്രത്യേകം തയ്യാറാക്കിയ ക്യാന്‍വാസില്‍ ചിത്രം വരച്ചുകൊണ്ട് ഉല്‍ഘാടനംനിര്‍വ്വഹിച്ചു. ഹെഡ്‌മിസ്ട്രസ്സ് ശ്രീമതി ഉസൈനത്ത് മുത്ത് സ്വാഗതവും, ക്യാമ്പിനെക്കുറിച്ചുളള വിശദീകരണം ബി.പി.ഒ.ശ്രീ പി.കെ.സണ്ണിയും നിര്‍വ്വഹിച്ചു. വിദ്യാലയ വികസന സമതി ചെയര്‍മാന്‍ ശ്രീ കുഞ്ഞരാമന്‍ മാസ്ററര്‍, സീനിയര്‍ സിറ്റീസണ്‍ ഫോറം പ്രസിഡന്റ് ശ്രീ കുഞ്ഞിക്കണ്ണന്‍, എ.കെ.ജി. വായനശാല സെക്രട്ടറി ശ്രീ രാജന്‍ എന്നിവര്‍ ആശംസകളും, ട്രെയിനര്‍ ശ്രീ അലോഷ്യസ് ജോര്‍ജ് നന്ദിയും അര്‍പ്പിച്ചു.
 |