Cheruvathur12549

Cheruvathur12549


Posted: 14 Apr 2016 01:51 AM PDT

ശ്രീ.അലിമാസ്റ്റരുടെ യാത്രയയപ്പ് വേളയില്‍ എടുത്ത സ്റ്റാഫ് ഗ്രൂപ്പ് ഫോട്ടോ.

വാര്‍ഷികാഘോഷം

Posted: 14 Apr 2016 01:39 AM PDT


വാര്‍ഷികാഘോഷവും
യാത്രയയപ്പ് സമ്മേളനവും
കൈതക്കാട് എ.യു.പി സ്ക്കൂളില്‍ 2015-16 അദ്ധ്യയന വര്‍ഷത്തെ വാര്‍ഷികാഘോഷവും സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന അറബി അധ്യാപകന്‍ ശ്രീ അലി മാസ്റ്റര്‍ക്കുള്ളയാത്രയയപ്പും 31/03/2016 വ്യാഴാഴ്ച്ച വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ വിവിധ പരിപാടികളോടെ സ്ക്കൂളില്‍ വെച്ച് നടന്നു
നീണ്ട ഇരുപത്തിയെട്ട് വര്‍ഷത്തെ സ്തുത്യര്‍ഹമായ അദ്ധ്യാപന സേവനത്തിന് ശേഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ശ്രീ അലി മാസ്റ്റര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനത്തിന്റെ ഉദ്ഘാടനകര്‍മ്മം പി.ടി.എ വൈസ് പ്രസിഡണ്ട് ഇബ്രാഹിം തട്ടാനിച്ചേരിയുടെ അദ്ധ്യക്ഷതയില്‍ ചെറുവത്തൂര്‍ ഉപജില്ലാ വിദ്യാദ്യാസ ഓഫീസര്‍ ശ്രീ. ടി.എം സദാനന്ദന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ സ്വാഗതമാശംസിച്ചു.അലിമാസ്റ്റര്‍ക്കുള്ള പി.ടി.. യുടെ ഉപഹാരം പി.ടി.എ വൈസ് പ്രസിഡണ്ടും , സ്റ്റാഫിന്റെ ഉപഹാരം അനിത ടീച്ചരും സമര്‍പ്പിച്ചു.
മികച്ച ശാസ്ത്ര വിദ്യാര്‍ത്ഥിക്കുള്ള ഇ.കുഞ്ഞികൃഷ്ണന്‍ നമ്പി മാസ്റ്റര്‍ സ്മാരക എന്‍ഡോവ്മെന്റ് ഏഴാം ക്ലാസ്സിലെ ഷഹര്‍വാനയ്ക്ശ്രീ. രാജഗോപാലന്‍ മാസ്റ്റരും ,സ്ക്കൂളിലെ മികച്ച വിദ്യാര്‍ത്ഥിക്കുള്ള ടി.വി. രാജീവന്‍ മാസ്റ്റര്‍ സ്മാരക എന്‍ഡോവ്മെന്റ് ഏഴാം ക്ലാസ്സിലെ ദേവിക വിനോദിന് ശ്രീമതി വിജയ ടീച്ചരും,ഓരോ ക്ലാസ്സിലേയും മികച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനങ്ങള്‍ മുന്‍ മാനേജര്‍ എസ്.. ഷിഹാവും വിതരണം ചെയ്തു. intellectual scholarship പരീക്ഷയില്‍ നാലാം റാങ്ക് നേടിയ രണ്ടാം ക്ലാസ്സിലെ ഫാത്തീമ അപ്ദുള്‍ സത്താറിനുള്ളഉപഹാരം മാനേജര്‍ എം.സി.ഇപ്രാഹിം ഹാജി യും, സംസ്കൃതം സ്കോളര്‍ഷിപ്പ് നേടിയദേവിക വിനോദിനുള്ള ഉപഹാരം മുന്‍ മാനേജര്‍ ലത്തീഫ് നീലഗിരിയും,2015 ലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ കൈതക്കാട് പ്രദേശത്തു നിന്നും മികച്ച വിജയം നേടിയ സ്ക്കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിനി . നുസൈറയ്ക്കുള്ള ഉപഹാരം മുന്‍ മാനേജര്‍ അപ്ദുള്‍ ഷുക്കൂര്‍ ഹാജിയും, കൈതക്കാട് പ്രദേശത്തെ യുവ എഴുത്തുകാരിയും പൂര്‍വ്വ വിദ്യാര്‍ത്ഥിനിയുമായ വഹീദ..എം.നുള്ള ഉപഹാരം ശ്രീമതി. സജിത.പി.പി.പി.യും വിതരണം ചെയ്തു.
വാര്‍ഡ് മെമ്പര്‍ അനൂപ് കുമാര്‍, പി.ടി.. എക്സിക്യൂട്ടീവ് അംഗങ്ങള്‍, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങള്‍, സ്റ്റാഫ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പരിപാടിക്ക് ആശംസകളര്‍പ്പിച്ചു. അലി മാസ്റ്റരുടെ മറുപടി പ്രസംഗത്തിന് ശേഷം സ്റ്റാഫ് സെക്രട്ടറി ശ്രീമതി. ചന്രമതി ടീച്ചര്‍ നന്ദി രേഖപ്പെടുത്തി.
തുടര്‍ന്ന് സ്ക്കൂള്‍ വിദ്യാര്‍ത്ഥികളുടെയും, പൂര്‍വ്വവിദ്യാര്‍ത്ഥികളുടെയും കലാപരിപാടികളും അരങ്ങേറി.
Previous Page Next Page Home