Cheruvathur12549

Cheruvathur12549


Posted: 26 Jul 2016 09:46 PM PDT


ഇക്കോ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു.
കൈതക്കാട് എ.യു.പി. സ്ക്കൂള്‍ ഇക്കോ ക്ലബ്ബിന്റെ ഉദ്ഘാടനം 26/07/2016ചൊവ്വാഴ്ച്ച ഉച്ചയ്ക് 2 മണിക്ക് വലിയപറമ്പ് കൃഷി ഓഫീസര്‍ ശ്രീ. പവിത്രന്‍ നിര്‍വ്വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ സ്വാഗതമാശംസിച്ചു. കൃഷി അസിസ്റ്റന്റുമാരായ ബാബു,ജ്യോതിക എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ഇക്കോ ക്ലബ്ബ് കണ്‍വീനര്‍ സമദ് മാസ്റ്റര്‍ നന്ദി പ്രകാശിപ്പിച്ചു.
ചെറുവത്തൂര്‍ കൃഷി ഭവന്‍ നേതൃത്വം നല്‍കിയ പരിപാടിയില്‍ കൃഷി ഓഫീസര്‍ ശ്രീ. പവിത്രന്‍ അന്താരാഷ്ട്ര പയര്‍ വര്‍ഷത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും കാര്‍ഷിക വിളകളെക്കുറിച്ചും ക്ലാസ്സെടുത്തു. ബഡ്ഡിംഗ്,ഗ്രാഫ്റ്റിംഗ്, ജൈവ കൃഷി,ജൈവ കീട നാശിനി യുടെ ഉപയോഗം തുടങ്ങിയവയെക്കുറിച്ചുള്ള ക്ലാസ്സ് കുട്ടികള്‍ക്ക് വളരെ ഗുണകരമായി.

11027 GHSS BANDADKA

11027 GHSS BANDADKA


Posted: 27 Jul 2016 08:11 AM PDT

മാതൃഭൂമി സീഡ്  ക്ലബ്ബ്  പ്രവർത്തനങ്ങൾ  ആരംഭിച്ചു - "നാട്ടുമാവിൻ തണല്  തേടി " എന്ന പേരിൽ ആരംഭിച്ച പദ്ധതി  പ്രിൻസിപ്പൽ വി എസ്  ബാബു , പ്രധാനാദ്ധ്യാപകൻ  എൻ എസ്  പത്മനാഭ എന്നിവർ ചേർന്ന് നാട്ടുമാവിൻ  തൈ  നട്ടുകൊണ്ട് തുടക്കം കുറിച്ചു




Posted: 27 Jul 2016 07:43 AM PDT

സ്‌കൂൾ സൗന്ദര്യവത്കരണം- പിടിഎ അംഗങ്ങളും കുട്ടികളും ചേർന്ന്  പൂക്കൾ നട്ടുപിടിപ്പിക്കുന്നു


Posted: 26 Jul 2016 07:36 PM PDT

ഹയർ സെക്കണ്ടറി  കെട്ടിടത്തിന് മുൻപിൽ ഔഷധത്തോട്ടം ഒരുക്കി

Posted: 26 Jul 2016 07:23 PM PDT

ഹൈസ്‌കൂൾ വിഭാഗം കുട്ടികൾക്ക്  കുടിവെള്ള സംവിധാനം ഒരുക്കി -- ബന്തടുക്ക  വനിതാ സർവ്വീസ് സഹകരണ ബാങ്കും പി ടി എ  യും സംയോജിതമായി നടപ്പിലാക്കിയ പദ്ധതി ബ്ലോക്ക് മെമ്പർ ലില്ലി തോമസ് ഉദ്ഘാടനം ചെയ്തു



Posted: 26 Jul 2016 06:59 PM PDT

സൗജന്യ യൂണിഫോo  വിതരണം  നടത്തി

Posted: 26 Jul 2016 06:54 PM PDT


വായനാവാരം - വായനാവാരത്തോടനുബന്ധിച്ച് യു പി  വിഭാഗത്തിൽ പ്രശ്‍നോത്തരി  മത്സരവും , പുസ്തക പ്രദർശ്ശനവും, ഹൈസ്‌കൂൾ വിഭാഗത്തിന് വായന മത്സരവും , ഉപന്യാസരചനാ മത്സരവും , പ്രശ്‍നോത്തരി  മത്സരവും സംഘടിപ്പിച്ചു 

ഡയറ്റ് കാസര്‍ഗോഡ്

ഡയറ്റ് കാസര്‍ഗോഡ്


കര്‍ണ്ണാടക ടീം സന്ദര്‍ശനം

Posted: 27 Jul 2016 10:06 AM PDT

കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ ഒരു സംഘം അധ്യാപകര്‍ ഡയറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് മനസ്സിലാക്കാന്‍ എത്തിച്ചേര്‍ന്നു. ബി ഇ ഒ മഞ്ചുനാഥ്, ബി പി ഒ ഭാഗ്യനാഥ്എന്നിവരുടെ നേതൃത്വത്തില്‍ മുപ്പതോളം അംഗങ്ങളാണ് ടീമില്‍ ഉണ്ടായിരുന്നത്. അസിം പ്രേംജി ഫൗണ്ടേഷനാണ് സന്ദര്‍ശനത്തിന്റെ സംഘാടകര്‍. ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി വി കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ സംഘത്തെ സ്വീകരിച്ചു. ഫാക്കല്‍ട്ടി അംഗങ്ങളായ ഡോ. പി വി പുരുഷോത്തമന്‍, ഡോ. എം വി ഗംഗാധരന്‍, ഡോ. രഘുറാം ഭട്ട്, യതീഷ്‍കുമാര്‍ റായ്, ഡി നാരായണ എന്നിവ്ര‍ വിവിധ ഫാക്കല്‍ട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.

Previous Page Next Page Home