സിനിമയല്ലിത് ,  യാഥാര്‍ഥ്യം.....


                   സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷണല്‍ ടെക്നോളജി ( SIET ) നടത്തിയ നാലുനാള്‍ നീണ്ട കുട്ടികളുടെ ചലച്ചിത്രോല്സവത്തിനു തിരശ്ശീല വീണു. 138  ചലച്ചിത്രങ്ങള്‍ മാറ്റുരച്ച മേളയില്‍ കാസറഗോഡ് , പിലിക്കോട് ഗവ. എച്ച് . എസ്. എസ് തയ്യാറാക്കിയ   " ദൈവസൂത്രം " കുട്ടികള്‍ നിര്‍മിച്ച മികച്ച ചിത്രത്തിനുള്ള ചീഫ് മിനിസ്റ്റേഴ്സ് അവാര്‍ഡ്‌ നേടി. ഒരു ലക്ഷം രൂപയും ചീഫ് മിനിസ്റ്റേഴ്സ് ട്രോഫിയുമാണ്‌ പുരസ്ക്കാരം.

                   പിലിക്കോട് ഗവ. എച്ച് . എസ്. എസിലെ ദിന്‍കര്‍ലാല്‍ ( ദൈവസൂത്രം ) മികച്ച നടനും കണിയാപുരം ബി ആര്‍ സി യിലെ ലീധ ( ടെന്‍ , നയന്‍ , എയിറ്റ് ) മികച്ച നടിയും പിലിക്കോട് ഗവ.എച്ച്.എസ്. എസിലെ നിബിഷ ടി കെ  (ദൈവസൂത്രം ) മികച്ച സംവിധായികയുമായി തിരഞ്ഞെടുക്കപ്പെട്ടു. പതിനായിരം രൂപയും ശില്പവുമാണ് ഇവര്‍ക്കുള്ള പുരസ്ക്കാരം.


Previous Page Next Page Home