SCHOOL TWINNING PROGRAMME 

@  

GWLPS BELA

 
















          



 വരയും വര്ണവും ശില്പങ്ങളുമൊക്കെ തീര്ത്തു സര്വ്വശിക്ഷ അഭിയാനിലെ സ്പെഷ്യലിസ്റ്റ് ചിത്രകലാധ്യാപകന്‍ . കാസര്ഗോഡ്ജില്ലയിലെ ചെറുവത്തൂര്ബ്ലോക്ക്റിസോര്സ് സെന്ററിലെ സ്പെഷ്യലിസ്റ്റ് ചിത്രകലാധ്യാപകന്പി.വി.ശ്യാം പ്രസാദാണ് ചിത്രം വരച്ചും ശില്പങ്ങള്തീര്ത്തും വിദ്യാലയങ്ങളെ കലയുടെ അങ്കണങ്ങളാക്കി മാറ്റുന്നത്.                 ചിത്രകലയിലും ശില്പകലയിലും ഒട്ടേറെ കുരുന്നുകള്ശ്യാംപ്രസാദിന്റെ ശിഷ്യന്മാരായി ഉയര്ന്നു വരികയാണെന്ന് അദ്ദേഹത്തിന്റെ സേവനം ലഭിക്കുന്ന നാല് വിദ്യാലയങ്ങളിലെയും അധ്യാപകരും രക്ഷിതാക്കളും സാക്ഷ്യപ്പെടുത്തുന്നു.പാടിക്കില്ജി.യു.പി.സ്കൂളില്ഏകദിന കളിമണ്ശില്പശാല ,ചൈല്ഡ് ആര്ട്ട് ചിത്രപ്രദര്ശനം ,ജൈവ വൈവിദ്യ ഉദ്യാനത്തില്ചെങ്കല്ശില്പം ,കൊടക്കാട് ജി.ഡബ്ല്യു.യു.പി.സ്കൂളില്കുട്ടികളെ പ്രക്രുതിയോടടുപ്പിക്കുന്ന കൊളാഷ് നിര്മ്മാണം,എം..യു.പി.എസ് മവിലാകടപ്പുറം സ്കൂളില്ബിഗ്കാന്വാസ്ചിത്രരചന , കടലാമയുടെ മണല്ശില്പം,പുത്തിലോട്ട് .യു.പി. സ്കൂളില്ഒപ്പത്തിനൊപ്പം പരിപാടി ,മവിലാകടപ്പുറം  ജി.എല്‍.പി.സ്കൂളിനു കീഴിലെ ഒരിയര പ്രാദേശിക പ്രതിഭാ കേന്ദ്രം,കൊടക്കാട് ജി.ഡബ്ല്യു.യു.പി.സ്കൂളിനു കീഴിലെ കുന്നുകിണറ്റുകര പ്രാദേശികപ്രതിഭാകേന്ദ്രം എന്നിവിടങ്ങളിലും വേറിട്ടു നില്ക്കുന്ന ഒട്ടേറെ പരിപാടികള്സംഘടിപ്പിച്ചിരുന്നു.








കണക്കിന്റെ കുരുക്കഴിക്കാൻ 

ക്ലാസ്സ് റൂം ഗണിത ലാബ്

                         തെറ്റിപ്പോകമോ എന്ന ഉൽക്കണ്ഠയില്ലാതെ, പരാജയഭീതിയില്ലാതെ, വിരസതയില്ലാതെ, പ്രവർത്തനത്തിൽ ലയിച്ചു ചേർന്ന് ആസ്വാദ്യകരമായ രീതിയിൽ മുഴുവൻ കുട്ടികളും കണക്ക് പഠിക്കുന്ന ക്ലാസ്സുമുറികൾ യാഥാർഥ്യമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ചെറുവത്തൂർ ബി.ആർ.സി.   ഈ ലക്ഷ്യം മുൻനിർത്തി സർവശിക്ഷ അഭിയാൻ വിഭാവനം ചെയ്ത 'ഗണിത ലാബ്'  ഉപജില്ലയിലെ കയ്യൂർ ഗവ: എൽ.പി സ്കൂളിൽ ഇതിനകം യാഥാർഥ്യമായി.ഇത് മറ്റു വിദ്യാലയങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ മുന്നോടിയായി ആർ.പി.മാരെ പരിശീലിപ്പിക്കുന്നതി
നായി ബി.ആർ.സി തലത്തിൽ സംഘടിപ്പിച്ച ഗണിത പഠനോപകരണ നിർമ്മാണ ശില്പശാലയിൽ 14 സി.ആർ.സികളിലെ തെരഞ്ഞെടുത്ത വിദ്യാലയങ്ങളിൽ നിന്നായി എൽ.പി അധ്യാപകരും രക്ഷിതാക്കളും, കലാ-പ്രവൃത്തി പഠന അധ്യാപകരും ബി.ആർ.സി ട്രെയിനർമാരും ഉൾപ്പെടെ 45 പേർ പങ്കെടുത്തു.
 
 
ഇവരുടെ നേതൃത്വത്തിൽ മാർച്ച് 15നു മുമ്പ് സി.ആർ.സി തലത്തിൽ സംഘടിപ്പിക്കുന്ന പരിശീലനത്തിൽ മുഴുവൻ വിദ്യാലയങ്ങളിൽ നിന്നും അധ്യാപകരും രക്ഷിതാക്കളും പങ്കെടുക്കുകയും ഇരുപതോളം വൈവിധ്യമാർന്ന പഠനോപകരണങ്ങളുടെ നിർമ്മാണ രീതി സ്വായത്തമാക്കുകയും ചെയ്യും. അടുത്ത അധ്യയന വർഷാരംഭത്തിനു മുമ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വിദ്യാലയ വികസന സമിതികളുടെയും, പി.ടി.എ കളുടെയും സഹായത്തോടെ സ്വന്തം വിദ്യാലയത്തിലെ എല്ലാ ക്ലാസ്സ് മുറികളിലും ഗണിത ലാബ് ഒരുക്കുന്നതിന് ഇവർ നേതൃത്യം നൽകും.ഓരോ വിദ്യാലയത്തിലും നടക്കുന്ന ശില്പശാലയിൽ ഇരുപത്തഞ്ച് വീതം  അമ്മമാർ പഠനോപകരണ നിർമ്മാണ പ്രക്രിയയിൽ പങ്കാളികളാകും.
 

MATHS LAB @ PPTSALPS KANHANGAD

 


ഡയറ്റ് കാസര്‍ഗോഡ്

ഡയറ്റ് കാസര്‍ഗോഡ്


Posted: 14 Mar 2018 05:51 PM PDT

ST SP Programme " Munnettam" students residential camp from 2018 March11 to 14 inaugurated in DIET Kasaragod  by Disrict Sports council president


Previous Page Next Page Home