ഡയറ്റ് കാസര്‍ഗോഡ്

ഡയറ്റ് കാസര്‍ഗോഡ്


സോണല്‍ ഡി ആര്‍ ജി തുടങ്ങി

Posted: 05 May 2015 09:43 AM PDT

കലാവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഹൈസ്കൂള്‍ ഉത്തരമേഖലാ സോണല്‍ ഡി ആര്‍ ജി ചെറുവത്തൂര്‍ ഹൈലൈന്‍ പ്ലാസയില്‍ ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ പി വി കൃഷ്ണകുമാര്‍ ഉദ്ഘാടനം ചയ്തു. ചടങ്ങില്‍ കാഞ്ഞങ്ങാട് ഡി ഇ ഒ സൗമിനി കല്ലത്ത് അധ്യക്ഷയായിരുന്നു. ആര്‍ എം എസ് എ അസിസ്റ്റന്‍റ് പ്രോജക്റ്റ് ഓഫീസര്‍ വി വി രാമചന്ദ്രന്‍ ആശംസകള്‍ അര്‍പ്പിച്ചു. ഡോ പി വി പുരുഷോത്തമന്‍ സ്വാഗതവും എം വി ഗംഗാധരന്‍ നന്ദിയും പ്രകാശിപ്പിച്ചു.

കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളില്‍ നിന്നായി മുപ്പതോളം അധ്യാപകര്‍ പങ്കെടുത്തു. രവി പിലിക്കോട്, ശ്യാമ ശശി, മാധവന്‍, രാജീവന്‍, അരുണ്‍ജിത്ത്, വിശ്ണുഭട്ട്, ഉണ്ണികൃഷ്ണന്‍, രാമന്‍ നമ്പൂതിരി തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു.







Previous Page Next Page Home