Cheruvathur12549

Cheruvathur12549


Posted: 16 Jul 2018 07:34 AM PDT


സ്ക്കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പ് 2018-19

2018-19അധ്യയന വര്‍ഷത്തെ സ്ക്കൂള്‍ ലീഡര്‍ തെരഞ്ഞടുപ്പ്/13/07/2018വെള്ളിയാഴ്ച്ച നടന്നു. സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്ന തെരഞ്ഞെടുപ്പ് തികച്ചും ജനാധിപത്യ രീതിയിലായിരുന്നു.
സമ്മതിദായകാവകാശം വിനിയോഗിക്കുന്നതിനും, ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തുന്നത് എങ്ങിനെയെന്നും, പഠിക്കുന്നതോടൊപ്പം തെരഞ്ഞടുപ്പിന്റെ നടപടിക്രമങ്ങള്‍ നിയന്ത്രിച്ചത് കുട്ടികള്‍ തന്നെയായിരുന്നു.

മൂന്ന് സ്ഥാനാര്‍ത്ഥികള്‍ മല്‍സരിച്ച തെരഞ്ഞെടുപ്പ് കുട്ടികള്‍ വാശിയോടെയും, താല്‍പര്യത്തോടെയും ഏറ്റെടുത്തു. വിശ്വനാഥന്‍ മാസ്റ്റര്‍, വിജയ ടീച്ചര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
സ്ക്കുള്‍ ലീഡറായി ആറ്.. ക്ലാസ്സിലെ ഷഹാന. കെ.യുംഡപ്യൂട്ടി ലീഡറായി ഏഴ്. .ക്ലാസ്സിലെ റുഖിയാബി.എം. ഉംതെരഞ്ഞെടുക്കപ്പെട്ടു.
വോട്ടിംഗ് നില.
ആകെ പോള്‍ ചെയ്ത വോട്ട് - 154
ഷഹാന.കെ - 100
റുഖിയാബി.എം - 38
ഇര്‍ഫാന.ടി.പി - 14
അസാധു - 2

           സ്ക്കൂള്‍ ലീഡര്‍                                                           ഡപ്യൂട്ടി ലീഡര്‍       

ഷഹാന.കെ---ആറ്.എ

   

റുഖിയാബി.എം.---ഏഴ്-എ


Previous Page Next Page Home