ഗണിത ക്യാമ്പ് Posted: 03 Feb 2015 09:52 PM PST കക്കാട്ട് സ്കൂള്‍ അക്കാദമിക് കൗണ്‍സിലിന്റെയും ഗണിത ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ യു.പി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ഗണിത ക്യാമ്പ് സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ്സ് സി.പി. വനജ ടീച്ചറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പ്രിന്‍സിപ്പാല്‍ ഡോ. എം.കെ രാജശേഖരന്‍ ഉത്ഘാചനം ചെയ്തു. സീനിയര്‍ അസിസ്റ്റന്റ് കെ.വി മോഹനന്‍ കെ കൃഷ്ണന്‍, കെ.കെ.പിഷാരടി, കെ സീത എന്നിവര്‍ ആശംസകളര്‍പ്പിച്ചു. കെ . തങ്കമണി സ്വാഗതവും, കെ സന്തോഷ് നന്ദിയും പറഞ്ഞു. പയ്യന്നൂര്‍ ഗേള്‍സ് ഹൈസ്കൂള്‍ അധ്യാപകന്‍ രാജന്‍ മാസ്ററര്‍ ക്ലാസ്സ് കൈകാര്യം ചെയ്തു.  |