സ്റ്റേജിന മത്സരങ്ങൾ തുടങ്ങി. Posted: 02 Dec 2015 11:54 PM PST വെള്ളിക്കോ ത്ത് മഹാകവി പി. സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു വരുന്ന ബേക്കൽ ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ സ്റ്റേജിന മത്സരങ്ങൾ തുടങ്ങി.ഏഴു വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്. സ്കൂളിലെ രണ്ടു വേദികൾക്കു പുറമേ അഴീക്കോടൻ ക്ലബ്, അടോട്ട് ജോളി സെന്റർ, യങ്ങ് മെൻസ് ക്ലബ്, നെഹ്‌റു ബാലവേദി സർഗ വേദി ഓഡിറ്റോ റിയം , അജാനൂർ പഞ്ചായത്ത് സി.ഡി.എസ് ഹാൾ എന്നിവിടങ്ങളിലാണ് വേദികൾ. കലോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം വൈകുന്നേരം 4.30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീർ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ ദാമോദരൻ അധ്യക്ഷനാകും. ഫിനാൻസ് കമ്മിറ്റി ചെയർമാൻ പി.പി. കുഞ്ഞികൃഷ്ണൻ നായർക്ക് നൽകി ഡി.ഡി.ഇ ഇൻ ചാർജ് പി.കെ. രഘുനാധ് സുവനീർ പ്രകാശനം ചെയ്യും. മത്സരങ്ങൾ നാളെയും ശനിയാഴ്ചയും തുടരും. ശനിയാഴ്ച വൈകിട്ട് നാല് മണിക്ക് പി. കരുണാകരൻ എം.പി. സമാപന സമ്മേളനം ഉത്ഘാടനം ചെയ്യും. ഇ. ചന്ദ്രശേഖരൻ എം.എൽഎ അധ്യക്ഷനാകും. ഉദുമ എം.എൽ എ കെ. കുഞ്ഞിരാമൻ സമ്മാനദാനം നിർവഹിക്കും. വിവിധയിനങ്ങളിൽ ഒന്നാം സമാനം നേടുന്നവർക്ക് മഹാകവി പി. യുടെ കളിയച്ഛൻ കവിതാ സമാഹാരമാണ് സമ്മാനമായി നൽകുന്നത്.  |