സുരീലീ ഹിന്ദി - ഡി.ആർ.ജി. പരിശീലനത്തിന് തുടക്കമായി..
 

ബേക്കൽ:       ഹിന്ദി ഭാഷയോട് താൽപര്യം ജനിപ്പിക്കുന്നതിനോടൊപ്പം കുട്ടികളുടെ ഭാഷാനൈപുണി , സാഹിത്യാഭിരുചി, സർഗ്ഗാത്മക പ്രവർത്തനങ്ങൾ എന്നിവ വികസിപ്പിക്കുകയും വളർത്തിയെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷ കേരളം സംസ്ഥാന തലത്തിൽ നടപ്പിലാക്കുന്ന സുരീലി ഹിന്ദി പദ്ധതിയുടെ കാസറഗോഡ് ജില്ലാതല ഉദ്ഘാടനം ബേക്കൽ ബി.ആർ.സി. ഹാളിൽ നടന്നു.  കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു.രണ്ട് ദിവസങ്ങളിലായി നടക്കുന്ന ജില്ലാ തല പരിശീലനത്തിന് ശേഷം ജില്ലയിലെ മുഴുവൻ അധ്യാപകർക്കും അടുത്ത ദിവസങ്ങളാലായി പരിശീലനം നൽകും..
 
 


 

 

 


 

Previous Page Next Page Home