Posted: 09 Jun 2015 02:50 AM PDT പാക്കം ഗവഃ ഹയര്‍സെക്കണ്ടറി സ്‌ക്കൂളിന് ഉദുമ എം.എല്‍.എ കെ കുഞ്ഞിരാമന്‍ അനുവദിച്ച ഫണ്ട് കൊണ്ട് നിര്‍മ്മിച്ച മൂന്ന് നില കെട്ടിടം പി.കരുണാകരന്‍ എം.പിയും, ഹയര്‍സെക്കണ്ടറി കോമ്പൗണ്ടിന് ജില്ലാപഞ്ചായത്ത് അനുവദിച്ച ചുറ്റുമതിലിന്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.പി.പി ശ്യാമളദേവിയും,നാട്ടുകാരുടെ സംഭാവന കൊണ്ട് പണിത ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം കെ കുഞ്ഞിരാമന്‍ എം.എല്‍.എയും കളിമുറ്റത്തിന്റെ ഉദ്ഘാടനം ജില്ലാവിദ്യാഭ്യാസ ഉപഡയറക്‌ടര്‍ സി.രാഘവനും നിര്‍വഹിച്ചു. ഉദ്ഘാടന സമ്മേളനത്തില്‍ കെ കുഞ്ഞിരാമന്‍ എം.എല്‍.എ അദ്ധ്യക്ഷനായിരുന്നു.പ്ലസ്‌ടു ,എസ്.എസ്.എല്‍.സി പരീക്ഷയില്‍ വിജയിച്ച മുഴുവന്‍ കുട്ടികളെയും അനുമോദിച്ചു.പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൂന്നൂച്ചി കുഞ്ഞിരാമന്‍ അനുമോദനപ്രസംഗവും ഉപഹാരവിതരണവും നടത്തി.പി.മാധവിഎ.ജയകൃഷ്‌ണന്എ.ഓമന,ട.നാരായണന,പ.ഗംഗ,ബി.കൈരളി,കെ.സൗദാമിനി,കെ.രവിവര്‍മ്മന്‍,കെ.വിഭാസ്‌ക്കരന്‍,ടി.പ്രഭാകരന്‍,എം.രത്നാകരന്‍ നമ്പ്യാര്‍,ആര്‍ ബാലകൃഷ്‌ണന്‍ എന്നിവര്‍ സംസാരിച്ചു.പി.ടി.എ പ്രസിഡണ്ട് വി.കുഞ്ഞിക്കണ്ണന്‍ സ്വാഗതവും പ്രധാനധ്യാപകന്‍ ഇ.പി രാജഗോപലന്‍ നന്ദിയും പറഞ്ഞു.
 |