G.H.S.S. ADOOR

G.H.S.S. ADOOR


ക‌ുമ്പള ഉപജില്ലാ കേരള സ്‌ക‌ൂള്‍ കലോത്സവം അഡ‌ൂര്‍ ഗവ.ഹയര്‍ സെക്കന്ററിയില്‍സംഘാടകസമിതി പ്രവര്‍ത്തനം തുടങ്ങി

Posted: 03 Nov 2016 06:44 AM PDT

സംഘാടകസമിതി ര‌ൂപീകരണയോഗം ദേലമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.മ‌ുസ്ഥഫ ഉദ്ഘാടനം ചെയ്യ‌ുന്ന‌ു
അഡൂര്‍ : ഈ വര്‍ഷത്തെ ക‌ുമ്പള ഉപജില്ലാ കേരളസ്‌ക‌ൂള്‍ കലോത്സവത്തിന് അഡ‌ൂര്‍ ഗവ.ഹയര്‍ സെക്കന്ററി വേദിയാകും. നവംബര്‍ 29,30 തിയ്യതികളില്‍ സ്‌റ്റേജിതര മത്സരങ്ങളും ഡിസംബര്‍ 1,2,3 തിയ്യതികളില്‍ സ്‌റ്റേജ് മത്സരങ്ങളും നടക്കും. കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍വെച്ചു നടന്ന സംഘാടകസമിതി രൂപീകരണയോഗം ദേലമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. മുസ്ഥഫ ഉദ്ഘാടനം ചെയ്‌തു. സ്‌ക‌ൂള്‍ അധ്യാപക രക്ഷാകര്‍തൃ സമിതി പ്രസിഡന്റ് എ.കെ. മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ക‌ുമാരന്‍, ദേലമ്പാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിര്‍മ്മല, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ. ഗംഗാധരന്‍, രത്തന്‍ ക‌ുമാര്‍ പാണ്ടി, പി. സിന്ധ‌ു, പഞ്ചായത്ത് മെമ്പര്‍മാരായ കമലാക്ഷി, ബി.മാധവന്‍, ടി.നാരായണന്‍, ശുഐബ് പള്ളങ്കോട്, ഗ‌ുലാബി, അയിത്തപ്പ നായ്‌ക്ക, മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ചന്ദ്രശേഖരന്‍, ക‌ുമ്പള എ... കെ. കൈലാസ മൂര്‍ത്തി, പ്രിന്‍സിപ്പാള്‍ ടി.ശിവപ്പ, ഹെഡ്‌മാസ്‌റ്റേഴ്‌സ് ഫോറം കണ്‍വിനര്‍ ബി. വിഷ‌്‌ണ‌ുപാല്‍, മദര്‍ പിടിഎ പ്രസിഡന്റ് എ.വി. ഉഷ,പൂര്‍വ്വവിദ്യാര്‍ത്ഥിസംഘം പ്രസിഡന്റ് എ.ധന‍ഞ്ജയന്‍, വ്യാപാരി വ്യവസായി ഏകോപനസമിതി സെക്രട്ടറി ഡി. വെങ്കട്ടരാജ്, ഡോ. പി.ജനാര്‍ദ്ദന, മുന്‍ പ്രധാനധ്യാപകനായ എം. ഗംഗാധരന്‍ പ്രസംഗിച്ചു. ഹെഡ്‌മാസ്‌റ്റര്‍ അനീസ് ജി.മൂസാന്‍ സ്വാഗതവും സ്‌റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി ഡി. രാമണ്ണ നന്ദിയും പറഞ്ഞ‌ു. അഞ്ഞ‌ൂറ്റിഒന്നംഗങ്ങളുടെ സംഘാടക സമിതി രൂപീകരിച്ചു.
രക്ഷാധികാരികള്‍ : . ചന്ദ്രശേഖരന്‍ റവന്യൂവകുപ്പ് മന്ത്രി, പി. കര‌ുണാകരന്‍ എം.പി, എംഎല്‍എമാരായ കെ. ക‌ുഞ്ഞിരാമന്‍, എന്‍..നെല്ലിക്കുന്ന്, പി.ബി. അബ്‌ദുല്‍ റസാഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമനാ രാമചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ അ‍ഡ്വ. .പി.ഉഷ, എം.നാരായണന്‍
ചെയര്‍മാന്‍ : ദേലമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. മുസ്ഥഫ
വര്‍ക്കിങ് ചെയര്‍മാന്‍ : മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ചന്ദ്രശേഖരന്‍
വര്‍ക്കിങ് വൈസ് ചെയര്‍മാന്‍ : പിടിഎ പ്രസിഡന്റ് എ.കെ. മുഹമ്മദ് ഹാജി 
ജനറല്‍ കണ്‍വീനര്‍ : ഹെഡ്‌മാസ്‌റ്റര്‍ അനീസ് ജി.മൂസാന്‍
ജോയിന്റ് കണ്‍വീനര്‍ : പ്രിന്‍സിപ്പാള്‍ഇന്‍ചാര്‍ജ് ടി.ശിവപ്പ
ട്രഷറര്‍ : ... കെ. കൈലാസ മൂര്‍ത്തി

G.H.S.S CHEMNAD,KASARAGOD

G.H.S.S CHEMNAD,KASARAGOD


കാസര്‍ഗോ‍ഡ് ഉപജില്ലാ കേരള സ്കൂള്‍ ശാസ്ത്രോത്സവം (2016-17 ) ,നവംബര്‍ 8,9 തീയതികളില്‍ GHSS ചെമ്മനാട്

Posted: 03 Nov 2016 08:53 AM PDT

കാസര്‍ഗോ‍ഡ് ഉപജില്ലാ കേരള സ്കൂള്‍ ശാസ്ത്രോത്സവം (2016-17 ) ,നവംബര്‍ 8,9 തീയതികളില്‍ GHSS ചെമ്മനാട് നടക്കും.

രജിസ്ട്രേഷന്‍ -2016 നവംബര്‍ 7 ന് നടക്കും.അന്നു തന്നെ സോഷ്യല്‍സയന്‍സ് ക്വിസ് ,പ്രാദേശിക ചരിത്രരചന,ഐ.ടി.ക്വിസ് എന്നിവയും നടത്തപ്പെടുന്നു.

നവംബര്‍ 8- പ്രവൃത്തിപരിചയം & സോഷ്യല്‍സയന്‍സ് മേളകള്‍

 നവംബര്‍ 9-ഗണിതം,സയന്‍സ് &ഐ.ടി മേളകള്‍

Previous Page Next Page Home