ഡയറ്റ് കാസര്‍ഗോഡ്

ഡയറ്റ് കാസര്‍ഗോഡ്


BLEND ജില്ലാതല പ്രഖ്യാപനവും ഐ ടി സെമിനാറും

Posted: 03 Nov 2014 09:01 AM PST

BLEND ജില്ലാതല പ്രഖ്യാപനവും ഐ ടി സെമിനാറും കാസര്‍ഗോഡ് മുനിസിപ്പല്‍ ഹാളില്‍ നവമ്പര്‍ 6 ന്. 10 മണിക്ക് പ്രഖ്യാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും ജില്ലാതല പ്രഖ്യാപനവും പി കരുണാകരന്‍ എം പി നിര്‍വഹിക്കും. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ മികച്ച ബ്ലോഗുകള്‍ക്കുള്ള പുരസ്കാരം വിതരണം ചെയ്യും. സ്മാര്‍ട്ട് @ 10 ഡി വി ഡി യുടെ പ്രകാശനം കാസര്‍ഗോഡ് മുനിസിപ്പല്‍ ചെയര്‍മാന്‍ ടി ഇ അബ്ദുള്ള നിര്‍വഹിക്കും. ഗൂഗിള്‍ അവാര്‍ഡ് നേടിയ നളിന്‍ സത്യനുള്ള പുരസ്കാരവിതരണം കാസര്‍ഗോഡ് ബ്ലോക്ക് പഞ്ചായത്ത് ചെയര്‍ പേഴ്സണ്‍ അഡ്വ. മുംതാസ് ഷുക്കൂര്‍ നിര്‍വഹിക്കും. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി പി ശ്യാമളാദേവി അധ്യക്ഷയായിരിക്കും.

11 മണിക്ക് ആരംഭിക്കുന്ന ഐ ടി സെമിനാര്‍ ഡി പി ഐ ഗോപാലകൃഷ്ണ ഭട്ട് ഐ എ എസ് ഉദ്ഘാടനം ചെയ്യും. ഐ ടി @ സ്കൂള്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം പി രാജേഷ് അധ്യക്ഷത വഹിക്കുന്ന സെമിനാറില്‍ ഇ പി രാജഗോപാലന്‍ ( നവമാധ്യമങ്ങള്‍-ഒരു സാംസ്കാരിക വായന), ടി പി കലാധരന്‍ (നവസാങ്കേതികവിദ്യയുടെ വിദ്യാഭ്യാസ സാധ്യതകള്‍), സത്യശീലന്‍ മാസ്റ്റര്‍ (ടെക്സ്റ്റ് ഉത്പാദനത്തിലെ നൂതനസങ്കേതങ്ങള്‍) എന്നിവര്‍ വിഷയാവതരണം നടത്തും.
Previous Page Next Page Home