കടപ്പുറം സ്കൂളില്‍ കപ്പയും മീനും...
 
മൂന്നാംക്ലാസ്സില്‍ നിരന്തരവിലയിരുത്തലിന്റെ ഭാഗമായി ക്ലാസ് പി.ടി.എ യോഗം നടക്കുകയാണ്...നാടന്‍ വിഭവങ്ങളുടെ മേന്മകള്‍ കാണിച്ച്‌ കുട്ടികള്‍ തയ്യാറാക്കിയ പോസ്ടറുകള്‍ രക്ഷിതാക്കള്‍ക്കു മുന്നില്‍ നിരത്തി...ക്ലാസ്സില്‍ വച്ച് അധ്യാപികയും കുട്ടികളും ചേര്‍ന്ന് അവില്‍ കുഴച്ച കാര്യവും ചര്‍ച്ച ചെയ്യപ്പെട്ടു.ഒപ്പം കുട്ടികള്‍ കണ്ടെത്തിയ നാടന്‍ വിഭവങ്ങളുടെ നീണ്ട പട്ടികയും!ഇതിനിടയില്‍ ബി.ആര്‍.സി ട്രെയിനറായ ആനന്ദന്‍ മാഷ്‌ പറഞ്ഞു...."ഈ ക്ലാസിലെ അമ്മമാരുടെ വക ഒരു നാടന്‍ വിഭവം തയ്യാറാക്കി കുട്ടികള്‍ക്ക് കൊടുത്താലോ?"നിര്‍ദേശം എല്ലാവരും അംഗീകരിച്ചു.കടപ്പുറത്തെ ഇഷ്ട വിഭവമായ കപ്പയും മീനും തന്നെയാവട്ടെ..."മൂന്നാംക്ലാസ്സുകാര്‍ക്ക് മാത്രം പോര.എല്ലാ കുട്ടികള്‍ക്കും കൊടുക്കണം",ഹെഡ് മാസ്റ്റര്‍    ഇടപെട്ടു....മുഴുവന്‍ ഉത്തരവാദിത്തവും അമ്മമാര്‍ഏറ്റെടുത്തു.....ഗാന്ധിജയന്തിദിനത്തിലാണ് പാചകം.തലേദിവസം തന്നെ 50 കിലോ കപ്പയും പാചകത്തിനാവശ്യമായ മറ്റു സാധനങ്ങളും സ്കൂളിലെത്തി.രണ്ടാം തീയതി രാവിലെ തോണിക്കാര്‍ ഒരു വട്ടി നിറയെ മീനും സ്കൂളിലെത്തിച്ചു! (പണം വാങ്ങാതെ)...പത്തുമണിക്കുതന്നെ അമ്മമാരെല്ലാവരും സ്കൂളിലെത്തി...പാചകത്തിനുള്ള ഒരുക്കം തുടങ്ങി...സമയം 12 മണി....കപ്പയും മീനും റെഡി!കുട്ടികള്‍ക്കും അധ്യാപകര്‍ക്കും അമ്മമാര്‍ തന്നെ വിളമ്പി.ഹായ്,എന്തു രുചി !
കടപ്പാട് : തീരവാണി , GFLPS BEKAL
Previous Page Next Page Home