Gupshosdurgkadappuram

Gupshosdurgkadappuram


ENVIRONMENT DAY

Posted: 06 Jun 2016 09:17 AM PDT

ENVIRONMENT DAY.   ലോക പരിസ്ഥിതി ദിനാഘോഷം വിവിധ പരിപാടികളോടെ സ്കൂളിൽ ആചരിച്ചു.നഗരസഭാ കൌണ്സിലറായ ശ്രീമതി ഖദീജാ ഹമീദ്, PTA പ്രസിഡണ്ട്‌ P.A.RAHIMAN HAJI, SMC പ്രസിഡണ്ട്‌ K.B.KUTTY HAJI എന്നിവര് സംബന്ധിച്ചു.  ഹെഡ് മാസ്റ്റർ A.M.NARAYANAN NAMBOODIRI, K.KRISHNAN MASTER പരിസ്ഥ്തി ദിന  സന്ദേശം നല്കി. C.RAMACHANDRAN MASTER പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു സ്കൂൾ വളപ്പിൽ തെങ്ങിൻ തൈ  നടുകയും ചെയ്തു.എല്ലാ കുട്ടികൾക്കും വൃക്ഷ തൈ വിതരണം ചെയ്യുകയും ഉണ്ടായി.

ഡയറ്റ് കാസര്‍ഗോഡ്

ഡയറ്റ് കാസര്‍ഗോഡ്


പരിസ്ഥിതി ദിനാചരണം

Posted: 06 Jun 2016 10:41 AM PDT

ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഡയറ്റില്‍ നടന്ന ചടങ്ങ് പ്രിന്‍സിപ്പല്‍ ഡോ. പി വി കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. സീനിയര്‍ ലക്ചറര്‍ ടി ആര്‍ ജനാര്‍ദ്ദനന്‍ പരിസ്ഥിതിദിന സന്ദേശം നല്‍കി. വനജീവികള്‍ക്കെതിരെ നടക്കുന്ന കൈയേറ്റങ്ങള്‍ നമ്മുടെ പരിസ്ഥിതിയെ ബാധിക്കും എന്ന് സൂചിപ്പിച്ചു. തുടര്‍ന്ന് പരിസരശുചീകരണം, വൃക്ഷത്തൈ നടല്‍, വൃക്ഷത്തൈ വിതരണവും തുടങ്ങിയവ നടന്നു. ചടങ്ങിന് സീനിയര്‍ ലക്ചറര്‍ കെ രമേശന്‍, ടീച്ചര്‍ എജുക്കേറ്റര്‍ പുഷ്പ എന്നിവര്‍ നേതൃത്വം നല്‍കി.

എ യു പി എസ് ബിരിക്കുളം.

എ യു പി എസ് ബിരിക്കുളം.


Posted: 05 Jun 2016 10:43 AM PDT

  • 2016-17 അധ്യയന വര്ഷത്തേക്ക് എവർക്കും സ്വാഗതം.

    2016-17 വർഷത്തെ ചിറ്റാരിക്കാൽ ഉപജില്ല പ്രവേശനോത്സവത്തിന് ബിരിക്കുളം എയുപി സ്കൂൾ വേദിയായി .വാദ്യമേളങ്ങളുടെ അകമ്പടിയോടെ ബിരിക്കുളം ടൌൺ ചുറ്റി റാലി  നടത്തി .തുടർന്ന് പ്രവേശനോത്സവ ഗാനത്തിന്റെ ഈരടികൾക്ക് നൃത്ത ചുവടുകളുമായി കൊച്ചുകലകാരികൾ വേദിയിലെത്തി .അംഗനവാടിയിൽ നിന്നും എത്തിയ പുതിയകൂട്ടുകാർ വേദിയിൽ നൃത്തം അവതരിപ്പിച്ചത് ഏവര്ക്കും ആവേശമായി .തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ  പി രാജൻ പ്രവേശനോത്സവതിന്റെ ഔപചാരികമായ ഉത്ഘാടനം നിർവഹിച്ചു .നവാഗതരും അധ്യാപകരും അക്ഷരദീപം  തെളിച്ചു .പിടിയെ പ്രസിഡന്റ്‌ ടി എ രവി അധ്യക്ഷത വഹിച്ചു .പുതിയ കൂട്ടുകാർക്കുള്ള യുണിഫോം ,പo നോപകരണ ക്വിറ്റ് ,പാത്രം എന്നിവയുടെ വിതരനോത്ഘാടനം കിനാനൂർ ഗ്രമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി വിധുപാല നിർവഹിച്ചു ഉപജില്ല വിദ്യാഭ്യാസ  ഓഫീസർ ശ്രീമതി ഹെലെൻ മുഖ്യപ്രഭാഷണം നടത്തി . .വാർഡ് മെംബർ മാരായ രാമ .സി ,കെ  പി ചിത്രലേഖ ,സി  വി  ബാലകൃഷ്ണൻ ,ശ്രീമതി വിജയമ്മ ടീച്ചർ ,ഡയട്ട് സീനിയർ ലക്ചറർ രാമനാഥൻ മാസ്റ്റർ ,മാനെജ്മെന്റ് പ്രതിനിധി  പി  .പത്മനാഭൻ മാസ്റ്റർ ,ബി ആർ സി കോഡിനെറ്റർ ജയപ്രസാദ് ,എം പി ടി എ  പ്രസിഡന്റ്‌ ശ്രിമതി രജനി സുരേസൻ ,സീനിയർ അസിസ്റ്റ് ശ്രീമതി വി എൻ  സൂര്യകല എന്നിവര് ആശംസകൾ അർപ്പിച്ചു സംസാരിച്ചു .ഹെട്മാസ്റെർ എ ആർ വിജയകുമാർ സ്വാഗതവും smt ബിന്ദു എം വി നന്ദിയും പറഞ്ഞു .തുടർന്ന് ബാലചന്ദ്രൻ കൊട്ടോടി നാടൻ പാട്ടിലൂടെയും വയലിനിലൂടെയും ,മാജിക്കിലൂടെയുംപൊതു വിദ്യഭ്യാസത്തിന്റെ  പ്രസക്തി വളരെ നന്നായി അവതരിപ്പിച്ചു .ഉചഭക്ഷണത്തോടൊപ്പംപായസവും  നൽകി .









Posted: 05 Mar 2015 09:08 PM PST


Posted: 03 Mar 2015 09:18 PM PST


St.Ann's A U P School

St.Ann's A U P School


പരിസ്ഥിതിദിനാഘോഷം

Posted: 05 Jun 2016 10:41 PM PDT

പരിസ്ഥിതിദിനാഘോഷം






കക്കാട്ട്

G.W.U.P.SCHOOL PANATHUR

Previous Page Next Page Home