SARVA SHIKSHA ABHIYAN - ബി.ആര്‍.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com |
Review of Metric mela , Balasasthra congress & Ganitholsavam Posted: 14 Jan 2015 01:28 AM PST പാലക്കുന്ന് 14-01-2015 പ്രേഷകന്‍ : ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ,ബേക്കല്‍ ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ , ബി.ആര്‍.സി. ബേക്കല്‍ സ്വീകര്‍ത്താവ് : എല്ലാ പ്രധാന അദ്ധ്യാപകര്‍ ബേക്കല്‍ ഉപജില്ല സര്‍, വിഷയം : എല്‍.ഇ.പി.- മെട്രിക് മേള- ഗണിതോത്സവം, ബാലശാസ്ത്രകോണ്‍ഗ്രസ്- പ്രവര്‍ത്തന അവലോകനം സംബന്ധിച്ച് . സൂചന : (1) 12.01.2015 ലെ എസ്.എസ്.എ ജില്ലാ ഓഫീസില്‍ ചേര്‍ന്ന യോഗ തീരുമാനം. (2) AWP & B 2014-15 മേല്‍ വിഷയം സംബന്ധിച്ച് 2014-15 അദ്ധ്യയന വര്‍ഷത്തില്‍ എല്‍.ഇ.പി. പ്രോഗ്രാം പ്രകാരം സ്കൂളുകളില്‍ നടന്നു വരുന്ന മെട്രിക് മേള (LP) ഗണിതോത്സവം, ബാലശാസ്ത്രകോണ്‍ഗ്രസ് (UP) എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനും പഞ്ചായത്ത് തലം , ഉപജില്ലാതലം , ജില്ലാതലം , എന്നീ തലങ്ങളില്‍ കുട്ടികളെ സജ്ജരാക്കുന്നതിനും വേണ്ടിയുളള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് താഴെ പറയുന്ന തീയ്യതികളില്‍ രാവിലെ 10 മണിക്ക് ബി.ആര്‍.സി. ബേക്കലില്‍ നടക്കുന്ന യോഗത്തില്‍ ഈ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരു അദ്ധ്യാപകര്‍ വീതം പങ്കെടുക്കണമെന്ന് അറിയിക്കുന്നു. 16.01.2015 ബാലശാസ്ത്രകോണ്‍ഗ്രസ് - യു.പി.യിലെ ഒരു സയന്‍സ് അദ്ധ്യാപകന്‍/അദ്ധ്യാപിക 19.01.2015 ഗണിതോത്സവം - യു.പി.യിലെ ഒരു ഗണിത അദ്ധ്യാപകന്‍/അദ്ധ്യാപിക 20.01.2015 മെട്രിക് മേള - 3 / 4 ക്ലാസിലെ ഒരു അദ്ധ്യാപകന്‍/അദ്ധ്യാപിക (ഏതെങ്കിലും ഒരു ക്ലാസിലെ ഒരാള്‍ മാത്രം) എന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ബേക്കല്‍ ഉപജില്ല ബി.ആര്‍.സി. ബേക്കല്‍ |
You are subscribed to email updates from SARVA SHIKSHA ABHIYAN - ബി.ആര്‍.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |