ST JOSEPH'S AUPS MANDAPAM

ST JOSEPH'S AUPS MANDAPAM


Posted: 04 Jun 2018 08:39 PM PDT







CAMPAIGN

Posted: 04 Jun 2018 08:18 PM PDT



Cheruvathur12549

Cheruvathur12549


Posted: 04 Jun 2018 05:01 AM PDT



പ്രവേശനോല്‍സവം 2018-19

2018-19 അധ്യയന വര്‍ഷത്തെ നവാഗതരെ സ്വാഗതം ചെയ്തുകൊണ്ട് പി.ടി..യുടെ യും നാട്ടുകാരുടെയും സഹകരണത്തോടെ പ്രവേശനോല്‍സവം വിപുലമായ പരിപാടികളോടെ സ്ക്കൂളില്‍ വെച്ച് നടത്തി. മുതിര്‍ന്ന ക്ലാസ്സിലെ കുട്ടികളുടെ നേതൃത്വത്തില്‍ നടന്ന പ്രവേശനോല്‍സവ ഘോഷയാത്രയില്‍ പ്രവേശനോല്‍സവ ഗാനം ആലപിച്ചു കൊണ്ട് അക്ഷരലോകത്തേക്ക് കുരുന്നുകളെ സ്വാഗതം ചെയ്തു.

പ്രവേശനോല്‍സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ സ്വാഗതമാശംസിച്ചു. പി.ടി..പ്രസിഡണ്ട് ടി.കെ. ഫൈസലിന്റെ അധ്യക്ഷതയില്‍ കൈതക്കാട് ജമായത്ത് പ്രസിഡണ്ട് അബ്ദുള്‍ ഷുക്കൂര്‍ ഹാജി ഉദ്ഘാടനം നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ അനൂപ് കുമാര്‍, സ്ക്കള്‍ മാനേജര്‍ ലത്തീഫ് നീലഗിരി, മറ്റ് മാനേജ് മെന്റ് ഭാരവാഹികള്‍, പി.ടി..ഭാരവാഹികള്‍, തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

എല്‍.എസ്.എസ്.വിജയി ശ്രീഹരിക്കുള്ള ഉപഹാര സമര്‍പ്പണം വാര്‍ഡ് മെമ്പര്‍ അനൂപ് കുമാര്‍ നിര്‍വ്വഹിച്ചു. സ്റ്റാഫ് സെക്രട്ടരി ചന്രമതി ടീച്ചര്‍ നന്ദി രേഖപ്പെടുത്തി. തുടര്‍ന്ന് മധുര പലഹാര വിതരണം നടന്നു.
പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ തുടര്‍ച്ചയെന്നോണം ഒന്നാം ക്ലാസ്സില്‍ 60വിദ്യാര്‍ത്ഥികളടക്കം ഒന്നുമുതല്‍ ഏഴു വരെ ക്ലാസ്സുകളിലായി 110ഓളം കുട്ടികള്‍ വിദ്യാലയത്തില്‍ പുതുതായി പ്രവേശനം നേടിയിട്ടുണ്ട്.