Cheruvathur12549

Cheruvathur12549


Posted: 21 Oct 2017 10:01 AM PDT


"ഓര്‍മ്മത്തണലില്‍ "- 2017
പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം
.യു.പി. സ്ക്കൂള്‍ കൈതക്കാട്
അറുപത് വര്‍ഷത്തിലേറെയായി കൈതക്കാടിന്റെ വിജ്ഞാന കേന്ദ്രമായി പ്രവര്‍ത്തിച്ച് വരുന്ന കൈതക്കാട് എ.യു.പി. സ്ക്കളില്‍ പഠിച്ചിറങ്ങിയ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ 18/10/2017 ബുധനാഴ്ച്ച സ്ക്കൂളില്‍ ഒത്തുചേര്‍ന്നു.
വര്‍ത്തമാനകാലത്ത് അറിവിന്റെ കേന്ദ്രങ്ങളായ പൊതുവിദ്യാലയങ്ങളുടെ പ്രസക്തി തിരിച്ചറിഞ്ഞ് മുന്നോട്ടുള്ള യാത്രയില്‍ സ്ക്കൂളിന്റെ വികസനത്തില്‍ പങ്കാളികളാകുന്നതിന് വേണ്ടി സംഘടിപ്പിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നാട്ടുകാരുടെയും, മാനേജ്മെന്റ് കമ്മിറ്റിയുടെയും, പി.ടി..യുടെയും സജീവ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.
രാവിലെ നടന്ന ഉദ്ഘാടന സംമ്മേളനത്തില്‍ വിശിഷ്ടാതിഥികളായി തൃക്കരിപ്പൂര്‍ എം.എല്‍.. ശ്രീ.എം.രാജഗോപാലന്‍, കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ..ജി.സി.ബഷീര്‍, ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.മാധവന്‍ മണിയറ, ചെറുവത്തൂര്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ.ടി.എം.സദാനന്ദന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പൂര്‍വ്വ കാല അദ്ധ്യാപകരെ ആദരിക്കല്‍, ഓര്‍മ്മകളുടെ ഓളങ്ങളില്‍ നിന്ന് നനുത്ത ഓര്‍മ്മകള്‍ പങ്കുവയ്ക്കല്‍, സംഗീത വിരുന്ന്, വിഭവ സമൃദ്ധമായ ഭക്ഷണം തുടങ്ങിയവയിലൂടെ രാവിലെ മുതല്‍ വൈകുന്നേരം വരെ നടന്ന പരിപാടി കൈതക്കാടിന് വേറിട്ടൊരനുഭവമായി.

KASARAGOD AEO

KASARAGOD AEO


അറിയിപ്പ്

Posted: 20 Oct 2017 07:09 PM PDT



കാസറഗോഡ് സബ്‌ജില്ല ശാസ്ത്രോത്സവം-
20/10/2017(വെള്ളിയാഴ്ച) രജിസ്‌ട്രേഷന് എത്ത്ച്ചേരാന്‍ കഴിയാത്തവര്‍ 21/10/2017(ശനിയാഴ്ച) നിര്‍ബന്ധമായും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടതാണ്.തിങ്കളാഴ്ച രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കുന്നതല്ല.
Previous Page Next Page Home