കക്കാട്ട്

കക്കാട്ട്


സ്മാർട്ടമ്മ-സംസ്ഥാനതല ഉത്ഘാടനം

Posted: 09 Oct 2019 11:37 AM PDT

അമ്മമാർക്കായി കൈറ്റ് തുടങ്ങുന്ന പരിശീലന പദ്ധതിയായ സ്മാർട്ടമ്മയുടെ സംസഥാനതല ഉത്ഘാടനം തൃശ്ശൂരിൽ വച്ച് ബഹു, വിദ്യാഭ്യാസമന്ത്രി പ്രൊഫസർ സി രവീന്ദ്രനാഥ് ഉത്ഘാടനം ചെയ്തു. സൂം വീഡിയെ കോൺഫറൻസിങ്ങ് വഴി കക്കാട്ട് സ്കൂളിലെ ലിറ്റിൽ കൈറ്റ് അംഗങ്ങളും ഉത്ഘാടന സമ്മേളനത്തിൽ പങ്കാളികളായി.

ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്

Posted: 09 Oct 2019 11:36 AM PDT

ലിറ്റിൽ കൈറ്റ്സ് 2019-21 വർഷത്തെ കുട്ടികൾക്കുള്ള ഏകദിന ക്യാമ്പ് ഹെഡ്മാസ്റ്റർ പി വിജയൻ ഉത്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി പി എം മധു അധ്യക്ഷത വഹിച്ചു. സിനിയർ അസിസ്റ്റന്റ് കെ പ്രീത ആശംസകളർപ്പിച്ച് സംസാരിച്ചു. കൈറ്റ് മാസ്റ്റർ കെ സന്തോഷ് സ്വാഗതവും കൈറ്റ് മിസ്ട്രസ്സ് ശ്രീമതി സി റീന നന്ദിയും പറഞ്ഞു. കൈറ്റ് കാസർഗോഡ് മാസ്റ്റർ ട്രെയിനർ എൻ കെ ബാബു മാസ്റ്റർ ക്ലാസ്സ് കൈകാര്യം ചെയ്തു.





Previous Page Next Page Home