St Marys A U P School Malakkallu

St Marys A U P School Malakkallu


നയനവിസ്മയമായി 67-മത് വാര്‍ഷികാഘോഷം.

Posted: 15 Mar 2015 08:55 PM PDT


                         മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്കൂളിന്റെ 67-മത്  വാര്‍ഷികാഘോഷം. 13/03/2015 വെള്ളിയാഴ്ച വൈകുന്നേരം കുട്ടികളുടെ വര്‍ണ്ണശബളമായ കലാപരിപാടികളോടുകൂടി ആഘോഷിച്ചു. വൈകുന്നേരം 7മണിക്ക് സ്കൂള്‍ മാനേജര്‍  റവ. ഫാ റെജി കൊച്ചുപറമ്പിലിന്റെ
അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പരപ്പ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മീനാക്ഷി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ശ്രീ M U തോമസ് (പരപ്പ ബ്ളോക്ക് പഞ്ചായത്ത് മെമ്പര്‍) ശ്രീ കുര്യന്‍ തടത്തില്‍ ( P T A പ്രസിഡന്റ്), ശ്രീമതി ജെയ്സി  ജോണ്‍ (MPTA പ്രസിഡന്റ്) മാസ്റ്റര്‍ ആല്‍ബിന്‍ തോമസ് ( സ്കൂള്‍ ലീഡര്‍) മാസ്റ്റര്‍ ജിയോ സജി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. H M സിസ്റ്റര്‍ പ്രദീപ 2014-15 അദ്ധ്യനവര്‍ഷത്തെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ശ്രീ രാജു തോമസ് സ്വാഗതവും ശ്രീ ബേബി ജോസഫ് നന്ദിയും അര്‍പ്പിച്ചു. തുടര്‍ന്ന് നടന്ന കുട്ടികളുടെ കലാസന്ധ്യ കണികള്‍ക്ക് നയനവിസ്മയമായി.















































Previous Page Next Page Home