ഏകദിന പഠനയാത്ര
2014-15 അധ്യയന വര്‍ഷത്തെ ഏകദിന പഠനയാത്ര 26-02-2015 വ്യാഴാഴ്ച്ച കണ്ണൂരിലേക്ക് സംഘടിപ്പിച്ചു. രണ്ട് ബസ്സുകളിലായി 125 വിദ്യാര്‍ത്ഥികളും പത്ത് അധ്യാപകരും രണ്ട് രക്ഷിതാക്കളും യാത്രയില്‍ പങ്കെടുത്തു.
കരിവെള്ളൂര്‍ വീവേര്‍സ്,വെള്ളൂര്‍ ജനത ഡയറി യൂണിറ്റ്,പറശ്ശിനിക്കടവ് പാമ്പ് വളര്‍ത്തുകേന്ദ്രം,ചിറക്കലിലെ ഫോക് ലോര്‍ അക്കാദമിയുടെ മ്യൂസിയം,എന്നിവ സന്ദര്‍ശിച്ചു. രാഷ്ട്രീയ സംഘട്ടനത്തെ തുടര്‍ന്ന് പെട്ടെന്ന് പ്രഖ്യാപിച്ച ഹര്‍ത്താല്‍ കാരണം, സയന്‍സ് പാര്‍ക്ക്, അറയ്ക്കല്‍ മ്യൂസിയം,തുടങ്ങിയവ സന്ദര്‍ശിക്കാന്‍ കഴിഞ്ഞില്ല. കണ്ണൂര്‍ കോട്ടയില്‍ നിന്നും ഭക്ഷണം കഴിച്ച് കോട്ടയിലും, തുടര്‍ന്ന് പയ്യാമ്പലം ബീച്ചിലും സമയം ചെലവഴിച്ച് വൈകുന്നേരം ഏഴുമണിയോടെ സ്ക്കൂളില്‍ തിരിച്ചെത്തി. യാത്രാ കണ്‍വീനര്‍ വിശ്വനാഥന്‍ മാസ്റ്റര്‍, അഹമ്മദ്കുട്ടി മാസ്റ്റര്‍, പ്രസന്ന ടീച്ചര്‍, ചന്ദ്രമതി ടീച്ചര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.