ലോക ബഹിരാകാശ വാരാഘോഷത്തിന്റെ ഭാഗമായി വിക്രം സാരാഭായ് സ്പേസ് സെന്റര്‍ സന്ദര്‍ശനം വിദ്യാര്‍ത്ഥികള്‍ക്ക് പുതുമയുള്ള ഒരു അനുഭവമായി. കേരളത്തിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നായി തിരഞ്ഞെടുത്ത നാനൂറോളം വിദ്യാര്‍ത്ഥികളാണ് ഒരു ദിവസത്തെ ശില്പശാലയില്‍ പങ്കെടുക്കാന്‍ VSSC യില്‍ എത്തിയത്. കാസര്‍ഗോഡ് ജില്ലയില്‍ നിന്നും കക്കാട്ട് സ്കൂളിലെ ഗോപിക പി.ഇ, നിധിന്‍കൃഷ്ണന്‍ കെ വി, നവനീത് പി, മുഹമ്മദ് സിറാജ് ഇ കെ, കയ്യൂര്‍ സ്കൂളിലെ അഭിരാം എസ് വിനോദ്, ശ്രീരാജ്, ഹേരൂര്‍ മീപ്പിരിയിലെ മുഹമ്മദ് മന്‍ഷാദ്, സെന്റ് തോമസ് എച്ച്,എസ്സ് തോമാപുരത്ത് നിന്ന് ആന്‍ മരിയ സെബാസ്റ്റ്യന്‍ എന്നിവരാണ് പങ്കെടുത്തത്. സ്പേസ് ടെക്നോളജിയെ കുറിച്ചുള്ള ക്ലാസ്സുകളും, ISRO യിലെ പ്രമുഖ ശാസ്ത്രജ്ഞരുമായുള്ള ചോദ്യോത്തരവേളയും കുട്ടികള്‍ക്ക് അറിവ് പകരുന്നതായി. VSSCഡയറക്ടര്‍ കെ ശിവന്‍, ISRO Inertial System Unit DIrector ഡോ. പി.പി മോഹന്‍ലാല്‍, Space Physics Laboratory Director ഡോ. അനില്‍ ഭരദ്വാജ്, GSLV Project Director ആര്‍. ഉമാമഹേശ്വരന്‍ എന്നിവര്‍ കുട്ടികള്‍ക്ക് മനസ്സിലാകുന്ന ലളിതമായ ഭാഷയില്‍ ഉത്തരങ്ങള്‍ നല്കി. ഉച്ചയ്ക് ശേഷം 2.45 ന് ലോഞ്ച് പാഡില്‍ വച്ച് അന്തരീക്ഷ പഠനത്തിന് ഉപയോഗിക്കുന്ന RH 200 എന്ന സൗണ്ടിങ്ങ് റോക്കറ്റിന്റെ വിക്ഷേപണവും കുട്ടികള്‍ നേരിട്ട് കണ്ടു.അതിന് ശേഷം ISRO യുടെ ഇന്ന് വരെയുള്ള നേട്ടങ്ങളും വരും കാല പ്രോജക്ടുകളെകുറിച്ചും വിശദമാക്കുന്ന സ്പേസ് മ്യൂസിയം സന്ദര്‍ശിച്ചു. റോക്കറ്റുകളിലും കൃത്രിമോപഗ്രഹങ്ങളിലും ഉപയോഗിക്കുന്ന ഉപകരണങ്ങളും ഭാഗങ്ങളും നേരിട്ട് കണ്ടപ്പോള്‍ കുട്ടികള്‍ക്ക് അത്ഭുതമായിരുന്നു. ഭാരതത്തിന്റെ അഭിമാന പുത്രന്‍ ഡോ. എ.പി.ജെ അബ്ദുല്‍കലാമിന്റെ ആദ്യ ഓഫിസിന് മുന്‍പിലെത്തിയപ്പോള്‍ ഒരു നിമിഷം എല്ലാവരും നിശബ്ദരായി. അദ്ദേഹം ഉപയോഗിച്ചിരുന്ന മേശയും കസേരയും അതേ പോലെ അവിടെ പരിപാലിച്ചിരുന്നു.

തുമ്പയുടെ പ്രത്യേകതകേരളത്തിന് തിരുവനന്തപുരം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമം ആണ്
തുമ്പ.
ഇസ്രോയുടെ(ISRO) ,
ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം (Thumba Equatorial Rocket Launching Station - TERLS ) സ്ഥിതി ചെയ്യുന്ന സ്ഥലം എന്ന നിലയിൽ പ്രസിദ്ധമായ സ്ഥലമാണിത്. ഭൂമിയുടെ കാന്തിക മധ്യരേഖ(magnetic equator) ഇവിടെക്കൂടി കടന്നു പോകുന്നു എന്നതാണ് ഇവിടുത്തെ പ്രത്യേകത.
വിക്രം സാരാഭായി ബഹിരാകാശ കേന്ദ്രം (
വി എസ് എസ് സി),
ഭാരതീയ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐ എസ് ആർ ഒ) പ്രമുഖ ബഹിരാകാശ ഗവേഷണ കേന്ദ്രമാണ്. ഇന്ത്യയുടെ ഉപഗ്രഹ പദ്ധതികൾക്കായി റോക്കറ്റുകളും, കൃത്രിമോപഗ്രഹങ്ങളും വിക്ഷേപിക്കുക എന്ന ഉദ്ദ്യേശത്തോടെയാണിതു സ്ഥാപിച്ചത്.
തിരുവനന്തപുരത്താണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. ബഹിരാകാശ വാഹനങ്ങളുടെ നിർമാണം, അനുബന്ധ സാങ്കേതിക വിദ്യയുടെ ഗവേഷണം തുടങ്ങിയവയാണ് വി എസ് എസ് സി യുടെ പ്രധാന പ്രവർത്തന മേഖലകൾ.
ചരിത്രം