G.H.S.S. ADOOR

G.H.S.S. ADOOR


ര‌ുചിയ‌ൂറ‌ും പ്രഭാതഭക്ഷണം വിളമ്പി അഡ‌ൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌ക‌ൂള്‍

Posted: 20 Jul 2017 09:02 AM PDT

            അഡ‌ൂര്‍ : ഒട്ടിയ വയറ‌ുമായി അഡ‌ൂര്‍ സ്‌ക‌ൂളിലെ ഒര‌ു ക‌ുട്ടിക്ക‌ും ഇനി ക്ലാസിലിരിക്കേണ്ടിവരില്ല. സ്‌ക‌ൂളിലെ ഒന്നാം ക്ലാസ് മ‌ുതല്‍ ഏഴാം ക്ലാസ് വരെയ‌ുള്ള മ‌ുഴ‌ുവന്‍ വിദ്യാര്‍ത്ഥികള്‍ക്ക‌ും പ്രഭാതഭക്ഷണം ലഭ്യമാക്കി അഡ‌ൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌ക‌ൂള്‍ വികസനത്തിന്റെയ‌ും നന്മയ‌ുടെയ‌ും മറ്റൊര‌ു മാതൃക ക‌ൂടി ഇവിടെ അവതരിപ്പിക്ക‌ുകയാണ്. മലയോരമേഖലയില്‍ സ്ഥിതി ചെയ്യ‌ുന്ന സാധാരണക്കാര‌ുടെയ‌ും കര്‍ഷകത്തൊഴിലാളികള‌ുടെയ‌ും മക്കള്‍ പഠിക്ക‌ുന്ന ഈ സ്‌ക‌ൂളില്‍ ചില വിദ്യാര്‍ത്ഥികള്‍ക്ക‌് മ‌ുന്നിലെങ്കില‌ും വിശപ്പ് ഒര‌ു വില്ലനായി കടന്ന‌ുവരാറ‌ുണ്ട്. ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കിയാണ് ദേലമ്പാടി ഗ്രാമപഞ്ചായത്ത‌ിന്റെ സാമ്പത്തികസഹകരണത്തോടെ സ്‌ക‌ൂള്‍ അധ്യാപക രക്ഷാകര്‍തൃസമിതിയ‌ുടെ നേതൃത്വത്തില്‍ പ്രഭാതഭക്ഷണപദ്ധതിക്ക് ത‌ുടക്കമിട്ടിരിക്ക‌ുന്നത്. ആഴ്‌ചയിലെ അഞ്ച് ദിവസങ്ങളില‌ും ഇഡ്ഡലി സാമ്പാറടക്കം വ്യത്യസ്ഥ വിഭവങ്ങള്‍ പഠനത്തോടൊപ്പം ഇനി ക‌ുട്ടികള‌ുടെ വയറ‌ും മനസ്സ‌ും നിറക്ക‌ും.
            ദേലമ്പാടി ഗ്രാമപഞ്ചായത്ത‌് പ്രസിഡന്റ് എ. മ‌ുസ്ഥഫ പ്രഭാതഭക്ഷണ വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച‌ു. അധ്യാപക രക്ഷാകര്‍തൃസമിതി പ്രസിഡന്റ് എ.കെ. മ‌ുഹമ്മദ് ഹാജി, സ്‌ക‌ൂള്‍ വികസന സമിതി വര്‍ക്കിങ് ചെയര്‍മാന്‍ എ. ചന്ദ്രശേഖരന്‍, പഞ്ചായത്ത് മെമ്പര്‍ ബി.മാധവ, പ്രധാനധ്യാപകന്‍ അനീസ് ജി.മ‌ൂസാന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ച‌ു.
Previous Page Next Page Home