GUPS PUDUKAI

GUPS PUDUKAI


ഹിരോഷിമ-നാഗസാക്കി ദിനാചരണം

Posted: 10 Aug 2015 03:32 AM PDT


ഹിരോഷിമാദിനത്തിന്റെ ഭാഗമായി കുട്ടികള്‍ തയ്യാറാക്കിയ പ്ലക്കാര്‍ഡുകളുമേന്തി യുദ്ധവിരുദ്ധറാലി സംഘടിപ്പിച്ചു. യുദ്ധഭീകരതകള്‍ ഉള്‍പ്പടുന്ന സി ഡി പ്രദര്‍ശനം ഫോട്ടോ പ്രദര്‍സശനം എന്നിവയോടോപ്പം പതിപ്പ് തയ്യാറാക്കിയും യുദ്ധത്തിനെതിരെ പ്രതികരിച്ചു.






GHSS CHANDRAGIRI

GHSS CHANDRAGIRI


Posted: 25 Oct 2014 12:15 PM PDT


വേറിട്ട പ്രവര്‍ത്തനങ്ങളുമായി യുറീക്ക വിജ്ഞാനോത്സവം..

 

പ്രകാശവര്‍ഷവുമായി ബന്ധപ്പെട്ട വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളും ചോദ്യങ്ങളും ഉള്‍പ്പെടുത്തി നടത്തിയ ഈ വര്‍ഷത്തെ പഞ്ചായത്ത്/മുനിസിപ്പല്‍തല വിജ്ഞാനോത്സവം കുട്ടികള്‍ക്ക് നവ്യാനുഭവമായി.ഊര്‍ജസംരക്ഷണവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ പോസ്റ്ററുകളുമായി കേന്ദ്രങ്ങളിലെത്തിയ എല്‍.പി. കുട്ടികള്‍ക്ക് കിട്ടിയ ആദ്യപ്രവര്‍ത്തനം തങ്ങള്‍ തയ്യാറാക്കിയ പോസ്റ്ററുകള്‍ സ്വയം വിലയിരുത്താനുള്ളതായിരുന്നു....ആവശ്യമായ സൂചകങ്ങള്‍  ഫെസിലിറ്റേറ്ററുടെ സഹായത്തോടെ കുട്ടികള്‍ തന്നെ ഉണ്ടാക്കിയശേഷമായിരുന്നു  വിലയിരുത്തല്‍.തുടര്‍ന്ന് ഇതേ പൊസ്റ്ററുകള്‍ അധ്യാപകരും വിലയിരുത്തിയാണ്  ഗ്രേഡ് നല്‍കിയത്.എല്ലാവരും കൊണ്ടുവന്ന പോസ്റ്ററുകള്‍ നിരീക്ഷിച്ച ശേഷം  ഊര്‍ജസംരക്ഷണസന്ദേശം  ആളുകളിലേക്കെത്തിക്കുന്നതിനാവശ്യമായ മുദ്രാഗീതങ്ങള്‍ ഗ്രുപ്പുകളില്‍ ഉണ്ടാക്കി വ്യക്തിഗതമായി എഴുതാനുള്ള രണ്ടാമത്തെ പ്രവര്‍ത്തനത്തില്‍ വളരെ ആവേശത്തോടെയാണ് കുട്ടികള്‍ പങ്കെടുത്തത്...ഒരൊ ഗ്രൂപ്പിലെയും മികച്ചവ കണ്ടെത്തി അവതരിപ്പിക്കാനുള്ള അവസരവും കുട്ടികള്‍ക്ക് നല്‍കി..പരീക്ഷണമൂലയില്‍ സജ്ജീകരിച്ച വിവിധ സാധനങ്ങളില്‍നിന്നും ഇഷ്ടമുള്ളവ തെരഞ്ഞെടുത്ത് ഒരു പരീക്ഷണം ചെയ്തുകാണിക്കാനുള്ളപ്രവര്‍ത്തനമായിരുന്നു അടുത്തത്.പരീക്ഷണത്തിന്റെ ആസൂത്രണവും,നിര്‍വഹണവും,അവതരണവും  ഗ്രൂപ്പ് അടിസ്ഥനത്തിലും, പരീക്ഷണക്കുറിപ്പെഴുതല്‍ മാത്രം വ്യക്തിഗതവും എന്ന രീതിയിലായിരുന്നു  പ്രവര്‍ത്തനക്രമീകരണം..യുറീക്ക പ്രകാശപ്പതിപ്പ് നോക്കി പരീക്ഷണങ്ങള്‍ ചിട്ടപ്പെടുത്താന്‍ നല്‍കിയ  അവസരം ഗ്രൂപ്പുകള്‍ ഫലപ്രദമായി വിനിയോഗിച്ചു...കുഴല്‍ ഉപയോഗിച്ച് ഒരുകണ്ണിലൂടെനോക്കുമ്പോള്‍   കൈപ്പത്തിയില്‍ തുളവീഴുന്നതും,തത്തയെ കൂട്ടിലാക്കുന്ന വിദ്യയും,പ്രിസം ഉപയോഗിച്ച് വര്‍ണ്ണരാജിയുണ്ടാക്കുന്നതും,ഗ്ലാസ്സിലെ വെള്ളത്തില്‍ വെച്ച പെന്‍സില്‍ വളഞ്ഞതായിത്തോന്നുന്നതും,വിവിധതരം കണ്ണാടികളും ലെന്‍സുകളും ഉപയൊഗിച്ചുള്ള പരീക്ഷണങ്ങളും എല്ലാം സ്വയം രൂപപ്പെടുത്തി  അവതരിപ്പിച്ചപ്പോള്‍ കൊച്ചു ശാസ്ത്രജ്ഞന്മാരാ‍ായതില്‍ കുട്ടികള്‍ക്ക് അഭിമാനം....പ്രകാശവുമായി ബബ്ധപ്പെട്ട ഇംഗ്ലീഷ് വാക്കുകള്‍ ഉപയോഗിച്ച് പൂരിപ്പിക്കേണ്ട പദപ്രശ്നവും,അവസാനമായി നടന്ന ക്വിസ്സും നല്ല നിലവാരം പുലര്‍ത്തി...ക്വിസ് മത്സരത്തിലെ പകുതി ചോദ്യങ്ങള്‍  യുറീക്ക പ്രകാശപ്പതിപ്പിലെ നിശ്ചിത പേജുകള്‍ നോക്കി ഉത്തരം  കണ്ടുപിടിക്കാനുള്ളവയായിരുന്നു.  ഇവയില്‍ ‘ഫുള്‍ മാര്‍ക്ക്‘ നേടിയ മിടുക്കന്മാരും മിടുക്കികളും തന്നെയായിരുന്നു വിജ്ഞാനോ ത്സവത്തിലെ മികച്ച കുട്ടികളായി തെരഞ്ഞെടുക്കപ്പെട്ടവര്‍.                                                                                                                                        ഇതേ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ തന്നെയായിരുന്നു യു.പി.വിഭാഗത്തിലും ഉണ്ടായിരുന്നത്.ഇവിടെ പോസ്റ്ററുകല്‍ക്ക് പകരം പ്രോജക്റ്റ് റിപ്പോര്‍ട്ടുകളുമായാണ് കുട്ടികള്‍ എത്തിയതെന്ന് മാത്രം.  മുദ്രാഗീതരചനയും,പദപ്രശ്നവും,ക്വിസ്സും എല്ലാം ഉള്‍പ്പെട്ട പ്രകാശ സംബന്ധിയായ പ്രവര്‍ത്തനങ്ങള്‍ ഏറെ താല്‍പ്പര്യത്തോടെതന്നെ ഇവരും ഏറ്റെടുത്തു.യു.പി.വിഭാഗത്തില്‍ ഓരോ കേന്ദ്രത്തില്‍നിന്നും തെരഞ്ഞെടുത്ത  മികച്ച 5 വീതം കുട്ടികളെ  പങ്കെടുപ്പിച്ചുകൊണ്ട് മേഖലാതല വിജ്ഞാനൊത്സവം സംഘടിപ്പിക്കും.                                                                                                                                                                                                    കയ്യൂര്‍ ഗവ:എല്‍.പി.സ്കുളില്‍ നടന്ന  കയ്യൂര്‍-ചീമേനി പഞ്ചായത്ത് വിജ്ഞാനോത്സവത്തില്‍ 95 കുട്ടികള്‍ പങ്കെടുത്തു.ക്ലാസ്സ്മുറിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് അധ്യാപകരായ കെ.ചന്ദ്രന്‍,എം.ബാലക്യ് ഷ്ണന്‍,കെ.രാധാക്യ് ഷ്ണന്‍,പി.വി.പ്രീത,കെ.ബിന്ദു,പ്രസീന എന്നിവര്‍ക്കൊപ്പം സ്കൂള്‍ പ്രധാനാധ്യാപകനായ കെ.നാരായണനും നേത്യ് ത്വം നല്‍കി.പി.ട്.എ പ്രസിഡണ്ട് കെ.രാജന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു  മദര്‍ പി.ടി.എ പ്രസിഡണ്ട്.ചിത്രലേഖയുടെ  നേത്യ് ത്വത്തില്‍ മുഴുവന്‍ കമ്മറ്റിയംഗങ്ങളും,സ്കൂള്‍ അധ്യാപകരായ ഉഷാകുമാരി,ഭാസ്കരന്‍,പി.ടി.സി.എം കരുണാകരന്‍ എന്നിവര്‍ വിജ്ഞാനോത്സവസംഘാടനത്തിലും കുട്ടികള്‍ക്ക് ഭക്ഷണം തയ്യാറാക്കി നല്‍കുന്നതിലും സജീവമായി പങ്കെടുത്തു.  

 


 



TIME TABLE FIRST TERM EXAM 2015-16




കക്കാട്ട്

കക്കാട്ട്


ഗൈഡ്സ് ട്രൂപ്പ്

Posted: 09 Aug 2015 12:28 AM PDT

The Bharat Scouts and Guides
Bharat Scouts and Guides.svg
Hindiभारत स्काउट्स एवं गाइड्स
HeadquartersNew Delhi
CountryIndia
Founded1950
Membership4,150,000
National CommissionerB I Nagarele
AffiliationWorld Association of Girl Guides and Girl Scouts, World Organization of the Scout Movement


GHS KALICHANADUKKAM

GHS KALICHANADUKKAM


ക്ലബ്ബുകളുടെ ഉദ്ഘാടനം

Posted: 09 Aug 2015 09:23 AM PDT

സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നാടന്‍പാട്ടുകലാകാരനായ ശ്രീ മടിക്കൈ കുഞ്ഞികൃഷ്ണന്‍ നിര്‍വ്വഹിച്ചു

യുദ്ധവിരുദ്ധറാലി

Posted: 09 Aug 2015 09:13 AM PDT


പെണ്മ

പെണ്മ


പഠനത്തിന്റെ നേട്ടത്തില്‍ അഭിമാനത്തിന്റെ വര്‍ണ്ണച്ചിറകിലേറി.........................

Posted: 09 Aug 2015 08:54 AM PDT

         2014-15 വര്‍ഷത്തില്‍ ജിവിഎച്ച്എസ്സ്എസ്സ് ഫോര്‍ ഗേള്‍സില്‍ നിന്നും എസ്എസ്എല്‍സി ,വിഎച്എസ്ഇ, ഹയര്‍സെക്കന്ററി വിഭാഗങ്ങളിലും സ്ക്കൂള്‍ തലത്തില്‍ നടത്തിയ വാര്‍ഷിക പരീക്ഷയിലും മികവു പുലര്‍ത്തിയ വിദ്യാര്‍ഥിനികളെ അനുമോദിച്ചു.കാസര്‍ഗോഡ് ലളിതകലാ സദനത്തില്‍ വച്ച് നടന്ന അഭിമാനനിമിഷങ്ങള്‍ വിദ്യാര്‍ഥിനികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും ഒരുപോലെ അഭിമാനകരമായി.കാലത്ത പതിനൊന്ന് മണിക്ക് നടന്ന ചടങ്ങില്‍ ഹയര്‍സെക്കന്ററി പ്രിന്‍സിപ്പല്‍ ശ്രീമതി പ്രസീത പിവി സ്വാഗതം പറഞ്ഞു.പിടിഎ പ്രസിഡണ്ട് ശ്രീ.പുരുഷോത്തമഭട്ട് അധ്യക്ഷം വഹിച്ച് സംസാരിച്ചു.കാസര്‍ഗോഡിന്റെ ജനപ്രിയഎംഎല്‍എയും സ്ക്കൂളിന്റെ പുരോഗതിയില്‍ സഹായസഹകരണവുമായി എന്നും മുന്നില്‍നില്‍ക്കുന്ന ബഹുമാനപ്പെട്ട എന്‍ എ നെല്ലിക്കുന്ന് അഭിമാനത്തിന്റെ സുവര്‍ണ്ണനിമിഷങ്ങള്‍ ഉദ്ഘാടനം ചെയ്തു.സ്ക്കൂളിന്റെ വരുംകാല പുരോഗതിയില്‍ തന്റെ സഹായസഹകരണങ്ങള്‍ അദ്ദേഹം വാഗ്ദാനം ചെയ്തു.ഇനി വരുന്ന വര്‍ഷ ങ്ങളിലും ഗേള്‍സ് സ്ക്കൂളിലെ കുട്ടികള്‍ വിജയത്തിന്റെ മാധുര്യം കൂടുതല്‍ നുകരുവാന്‍ സാധിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു .
         മികച്ച വിജയം നേടിയ കുട്ടികള്‍ക്ക് ആശംസയര്‍പ്പിച്ച്. ബഹുമാനപ്പെട്ട മുനിസിപ്പല്‍ ചെയര്‍മാന്‍ ടിഇ അബ്ദുള്ളയും സംസാരിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ അബ്ബാസ് ബീഗം ,ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ.ഇ വേണുഗേപാലന്‍,പിടിഎ വൈസ് പ്രസിഡണ്ട്ശ്രീ.രാജന്‍ ജോര്‍ജ്ജ്,എം പിടിഎ പ്രസിഡണ്ട് ശ്രീമതി സാബിറ റഹീം ബങ്കര, ഹയര്‍ സെക്കന്ററി സീനിയര്‍ അധ്യാപകന്‍ ശ്രീ സുരേഷ് മാസ്റ്റര്‍,വിഎച്ച്എസ് ഇ അധ്യാപകന്‍ ശ്രീ അഖിലേഷ് എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ്ജ് ശ്രീ.കൃഷ്ണന്‍ നമ്പൂതിരി മാസ്റ്റര്‍ നന്ദി പറഞ്ഞു.സ്റ്റാഫ് സിക്രട്ടറി ശ്രീ അനില്‍ കമാര്‍.കെ പരിപാടി ഏകോപിപ്പിച്ചു.
               ഹയര്‍ സെക്കന്ററി തലത്തില്‍ കൊമേഴ്സ് വിഭാഗത്തില്‍ 96.75% മാര്‍ക്ക് നേടി വിജയം വരിച്ച കുമാരി.ശ്രവ്യ കെപിയെ ശ്രീ എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ഉപഹാരവും ക്യാഷ് അവാര്‍ഡും നല്കി അനുമോ ദിച്ചു. മുനിസി പ്പല്‍ ചെയര്‍മാന്‍ ശ്രീ.ടിഇ അബ്ദുള്ള,വികസനകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ അബ്ബാ സ്  ബീഗം ,ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ.ഇ വേണുഗേപാലന്‍,പിടിഎ പ്രസിഡണ്ട് ശ്രീപുരുഷോത്തമ ഭട്ട്, ഹെഡ്മാസ്റ്റര്‍  ഇന്‍ ചാര്‍ജ്ജ് ശ്രീ.കൃഷ്ണന്‍ നമ്പൂതിരി മാസ്റ്റര്‍ എന്നിവര്‍ കുട്ടികള്‍ക്ക് ഉപഹാരങ്ങളും ക്യാഷ് അവാര്‍ഡും നല്കി. ഹയര്‍ സെക്കന്ററി തലത്തില്‍ ആയിഷത്ത് തസ്നീമ സിഎല്‍ മഹസൂറ ,അശ്വതി എ എന്നീ കുട്ടികള്‍ സയന്‍സിലും ആയിഷത്ത് ഹസീന കൊമേഴ്സ് വിഭാഗത്തിലും കൂടുതല്‍ മാര്‍ക്ക് നേടി വിജയിച്ചവരാ ണ്.ഒന്നാം വര്‍ഷത്തെ മികച്ച വിജയികള്‍ സയന്‍സില്‍ കുമാരി ആബിദ സിഎം കൊമേഴ്സ് വിഭാഗത്തില്‍ ധനശ്രീ എം കെ യുമായിരുന്നു.വിഎച്ച്എസ് ഇ വിഭാഗത്തില്‍ഡൊമസ്റ്റിക് നഴ്സിംഗ് വിഭാഗത്തില്‍ ഹലീമ സുള്‍ഫയും ഫാത്തിമ ടിഎച്ചും മികച്ച വിജയം നേടി.ഇസിജി ആന്റ് ഓഡിയോ മെട്രിക് ടെക്നീഷ്യന്‍ വിഭാഗ ത്തില്‍ഫാത്തിമത്ത് ജാസ്മിനും ആയിഷത്ത് സഹല ടിഎസും രണ്ടാം വര്‍ഷത്തില്‍ മികവു് പുലര്‍ത്തിയ കുട്ടിക ളാണ്.ഒന്നാം വര്‍ഷം ബേസിക് നഴ്സിംഗ് ആന്റ് പാലിയേറ്റീവ് കെയര്‍ വിഭാഗത്തില്‍ നിന്നും മുബശീറയും ഇസിജി ആന്റ് ഓഡിയോ മെട്രിക് ടെക്നോളജി വിഭാഗത്തില്‍ അശ്വതി എം എന്ന കുട്ടിയും അനുമോദനത്തിന് അര്‍ഹയായി.ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ പത്ത് എപ്ലസ്സുകള്‍ കരസ്ഥമാക്കി സ്ക്കൂളിന്റെ അഭിമാനമായി മാറിയ കുട്ടികള്‍ സോനപീറ്റര്‍,ആദ്യരാം കെ,സ്നേഹ കെ,അഞ്ജലി എം കെ എന്നിവരാണ്.ഒമ്പത് എപ്ലസ്സുകള്‍ നേടിയ ഏന്നപൂര്‍ണ്ണ എന്‍സി,മേഘ എസ്,നഫീസത്ത് ഷിഫാന ബിഎസ്,സ്നേഹ പി,അക്ഷത എസ്,വൈദേഹി. സികെ എന്നിവരും എട്ട് എ പ്ലസ്സ് നേടിയഖദീജത്ത് മുസൈമ ഷഫ,അശ്വതി പി,നവ്യശ്രീ,എം,അമൃത ടിജെ, അമല എസ്എസ്,അനുശ്രീ എംആര്‍ എന്നീ കുട്ടികളും മെമന്റോയും ക്യാഷ് അവാര്‍ഡും ഏറ്റു വാങ്ങി.ദേശീയ ഗാനത്തോടെ അനുമോദനയോഗം അവസാനിച്ചു.
സുവര്‍ണ്ണ നിമിഷങ്ങളുടെ ദൃശ്യഭംഗിയിലൂടെ.............................................

Previous Page Next Page Home