വ്രതശുദ്ധിയുടെ നാളുകള്‍ മാനവസമൂഹത്തിന്നേകി റംസാന്‍ മാസം വിശ്വാസികളോടൊപ്പം മുന്നേറുകയാണ്.ഏല്ലാ മനുഷ്യരുടെ ഉള്ളിലും മാനവസ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും കുളിര്‍മ്മ പകരുന്ന കാഴ്ചകളേകിക്കൊണ്ട്.ഈ വിശുദ്ധനാളുകളില്‍ മാനവസാഹോദര്യത്തിന് എല്ലാ കാലത്തും തുണയാകുന്ന അനുഭവമാണ് പരസ്പരസഹായവുംസ്നേഹവും. ഇടത് കൈചെയ്യുന്നത് വലത് കൈ അറിയരുതെന്ന മഹത്തായ സ്നേഹസന്ദേശം.ഈ മാനവബോധത്തിന് ചെറിയ മാതൃകയായി ജിവിഎച്ച്എസ്സ്എസ്സ് ഫോര്‍ ഗേള്‍സിലെ കുരുന്ന് മനസ്സുകള്‍.റംസാനിന്റെ വിശുദ്ധനാളുകളില്‍ തങ്ങളുടെ പ്രിയ സഹോദരികള്‍ക്ക് തങ്ങളാലാകുന്ന സ്നേഹം നല്കാന്‍ പരസ്പരം ഒത്തുചേര്‍ന്നു.സ്ക്കൂളിലെ നാല്പത്തഞ്ചോളം കൂട്ടുകാരി കള്‍ക്ക് പുതുവസ്ത്രം നല്കി സാമൂഹികസേവനപാതയില്‍ വിശുദ്ധിയുടെ നാളുകളിലേക്ക് തങ്ങളുടെ സ്നേഹത്തെ അവര്‍ നല്കിയിരിക്കുന്നു.സ്ക്കൂളിന്റെ അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് വിവിധമത്തിലെ അര്‍ഹരായ കുട്ടികള്‍ക്ക് പുതുവസ്ത്രം വിതരണം ചെയ്തത്.സ്ക്കൂള്‍ ലീഡറില്‍ നിന്നും ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ്ജ് ശ്രീ.കൃഷ്ണന്‍ നമ്പൂതിരി മാഷ് ഇവ ഏറ്റു വാങ്ങി ഉദ്ഘാടനം ചെയ്തു.അറബിക് അധ്യാപകന്‍ ശ്രീ അഹബ്ദുള്‍ ഗഫൂര്‍ മാസ്റ്ററും വിദ്യാര്‍ഥിനികളും ഹെഡ്മാസ്റ്ററുടെ ചേമ്പറില്‍ നടന്ന ലഘു ചടങ്ങില്‍ സാക്ഷികളായി.