St Marys A U P School Malakkallu

St Marys A U P School Malakkallu


ക്രിസ്തുമസ് ആഘോഷം നടത്തി.

Posted: 19 Dec 2014 07:14 PM PST

                 
സമാധാനത്തിന്റേയും സ്നേഹത്തിന്റേയും സന്ദേശവാഹകനായി ഭൂജാതനായ ഉണ്ണിയേശുവിന്റെ തിരുപ്പിറവിയെ അനുസ്മരിച്ച് സെന്റ് മേരീസിലെ ഉണ്ണികള്‍, അങ്ങ് മഞ്ഞുമലകളുടെ നാട്ടില്‍ നിന്നും ക്രിസ്തുമസ് സന്ദേശവുമായെത്തിയ ക്രിസ്തുമസ്അപ്പൂപ്പനുമൊത്ത് ആനന്ദനൃത്തമാടി. പ്രശ്നകലുഷിതമായ ഇന്നത്തെ ലോകത്തില്‍ സ്നേഹവും ശാന്തിയും നല്‍കുന്ന സമാധാനത്തിന്റെ പ്രാധാന്യം വളരെ വലുതാണെന്ന് തന്റെ ക്രിസ്മസ് സന്ദേശത്തില്‍ മാലക്കല്ല് ലൂര്‍ദ്മാതാപ്പള്ളി അസി. വികാരി റവ.ഫാ.ജിനു മാന്തിയില്‍
കുട്ടികളെ ഓര്‍മ്മപ്പെടുത്തി.സ്കൂള്‍ മാനേജര്‍ റവ. ഫാ. റെജി
കൊച്ചുപറമ്പില്‍  ക്രിസ്തുമസ് കേക്ക് മുറിച്ച് മധുരം പങ്കുവെച്ചു. PTA പ്രസിഡന്റ് ശ്രീ ടി കെ കുര്യന്‍ അദ്ധ്യക്ഷതയും സ്ക്കൂള്‍ ലീഡര്‍ മാസ്റ്റര്‍
ആല്‍ബിന്‍ തോമസ് ആശംസയും അര്‍പ്പിച്ച യോഗത്തിന്, കുട്ടികളുടെ പ്രിയങ്കരനായ ക്രിസ്തുമസ്അപ്പൂപ്പനും സെന്റ് മേരീസിലെ ഗായകസംഘം
ആലപിച്ച ക്രിസ്തുമസ് കരോള്‍ഗാനവും കൊഴുപ്പേകി. ക്രിസ്തുമസ് മധുരവും
വിഭവസമൃദ്ധമായ ക്രിസ്തുമസ് ഡിന്നറും ആസ്വദിച്ച് ‍​ കുട്ടികള്‍ ഒരാഴ്ചത്തെ അവധിക്കാലമാസ്വദിക്കാന്‍ സ്വഭവനത്തിലേക്ക് യാത്രയായി.

GHS PERDALA

GHS PERDALA


Posted: 19 Dec 2014 11:40 PM PST

MERRY X 'MAS TO ALL THE VIEWERS


Chittarikkal12422

Chittarikkal12422


സ്ക്കൂളിലെ ക്രിസ്തുമസ് ആഘോഷം

Posted: 20 Dec 2014 02:29 AM PST

ആഘോഷം          19-12-2014 ന് സ്ക്കൂളില്ക്രിസ്തുമസ് ആഘോഷം നടന്നു  കരോള്ഗാനം , ക്രിസ്തുമസ് ട്രീ  , കേക്കുമുറിക്കല്എന്നിവ നടന്നു.  സാന്റാക്ളോസ് എല്ലാ ക്ലാസിലുമെത്തി കുട്ടികള്ക്ക് സമ്മാനങ്ങള്നല്കി.









സ്ക്കൂളിലെ പച്ചക്കറിത്തോട്ടത്തിന്റെ ഉദ്ഘാടനം

Posted: 20 Dec 2014 01:56 AM PST

ആശംസ    ജോയി  ജോസഫ്    (  പഞ്ചായത്ത് മെമ്പര്  )

ആശംസ   എം കെ  ഭാസ്ക്കരന്    (പഞ്ചായത്ത്  മെമ്പര്

ജേക്കബ് സെബാസ്ററ്യന്   (  പി.ടി.   വൈസ് പ്രസിഡന്റ്  )

വിജയകുമാരി  കെ    ( സ്ററാഫ്  സെക്രട്ടറി  )


നന്ദിപ്രകടനം    മധു  പി    (  പി.ടി.  പ്രസിഡന്റ്  )


19- 12-2014 ന്  2 മണിക്ക് സ്ക്കൂളിലെ പച്ചക്കറിത്തോട്ടത്തിന്റെ ഉദ്ഘാടനം വെസ്ററ് എളേരി പഞ്ചായത്ത് പ്രസിഡന്റ്  ശ്രീ  കെ ജെ വര്ക്കി നിര്വ്വഹിക്കുന്നു
അധ്യക്ഷന്    തമ്പാന്  പാട്ടത്തില്  (  വാര്ഡ്  മെമ്പര്  )
സ്വാഗതം    എച്ച് . എം .  സാലി  തോമസ്

സ്ക്കൂളിലെ പച്ചക്കറിത്തോട്ടത്തിന്റെ ഉദ്ഘാടനം വെസ്ററ് എളേരി പഞ്ചായത്ത് പ്രസിഡന്റ്  ശ്രീ  കെ ജെ വര്ക്കി നിര്വ്വഹിക്കുന്നു



GLPS CHERIPADY

GLPS CHERIPADY


Posted: 19 Dec 2014 02:05 AM PST



ക്രിസ്തുമസ്  ദിന ആഘോഷം 







GLPS PERIYANGANAM

GLPS PERIYANGANAM


സി പി ടി എ

Posted: 19 Dec 2014 02:08 AM PST




ഡിസംബര്‍ മാസത്തെ ക്ലാസ് പി ടി എ യോഗം 18-12-2014 വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് നടത്തി.നടന്നു കൊണ്ടിരിക്കുന്ന പരീക്ഷയെപ്പറ്റിയും ക്ലാസ് പ്രവര്‍ത്തനങ്ങളെപ്പറ്റിയും ചര്‍ച്ച ചെയ്തു.സി പി ടി എയ്ക്ക് ശേഷം നടന്ന പൊതുയോഗത്തില്‍ ബി ആര്‍ സി ട്രെയിനര്‍ അലോഷ്യസ് സാര്‍ പങ്കെടുത്തു.യൂണിഫോമിന്റെ കളര്‍ തെരഞ്ഞെടുത്തു.1മുതല്‍ 4വരെ ക്ലാസുകളിലേക്ക് വേണ്ടി ഇംഗ്ലീഷ് മീഡിയം സ്കീളിലെ പുസ്തകം തെരെഞ്ഞെടുത്തു.

വികസന സമിതിയോഗം

Posted: 19 Dec 2014 12:34 AM PST

ഫോക്കസ് 2015 ഉദ്ഘാടനത്തിനു സേഷമുള്ള ആദ്യത്തെ വികസന സമിതിയോഗം 8-12-2014ന് നടന്നു.യോഗത്തില്‍ എസ് എം സി അംഗങ്ങളും വികസന സമിതി അംഗങ്ങളും പങ്കെടുത്തിരുന്നു.ബി ആര്‍ സി ട്രെയിനര്‍ അലോഷ്യസ് സാര്‍ യോഗത്തില്‍ പങ്കെടുക്കുകയും വേണ്ട നിര്‍ദ്ദേശങ്ങള്‍ തരികയും ചെയ്തു.കൂടാതെ സ്കൂളിന്റെ വികസനത്തിനു വേണ്ട ഭാവികാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.

യോഗതീരുമാനങ്ങള്‍

  • യൂണിഫോം കളര്‍ മാറ്റി വാങ്ങാന്‍
  • രക്ഷിതാക്കള്‍ക്ക് കമ്പ്യൂട്ടര്‍ പഠനം ജനുവരി 1 മുതല്‍ തുടങ്ങാന്‍ തീരുമാനിച്ചു
  • ഇംഗ്ലീഷ് പഠനം രാവിലെ 9.30 മുതല്‍ 1 മണിക്കൂര്‍ നല്‍കാന്‍
  • ഇക്കോക്ലബ് യോഗം വിളിച്ച് ചേര്‍ത്ത് ഭാരവാഹികളെ തെരഞ്ഞെടുക്കാന്‍
  • പി ടി എയുടെ നേതൃത്വത്തില്‍ പച്ചക്കറി,പൂന്തോട്ടനിര്‍മ്മാണം
  • സ്കൂളിന്റെ മെഷേര്‍ഡ് കാമ്പസ് പ്ലാന്‍
  • കുട്ടികള്‍ക്ക് ഐ ഡി കാര്‍ഡ്,കിഡ്സ് പാര്‍ക്ക്
  • ഓരോ ക്ലാസ് മുറിയിലും ഡിസ് പ്ലേ ബോര്‍ഡ്
  • കുട്ടികള്‍ക്ക് അവധിക്കാല കായിക പരിശീലനം
  • പുതിയ കമ്പ്യൂട്ടര്‍ റൂം ഉദ്ഘാടനം

അച്ഛന്റെ ഓര്‍മ്മയ്ക്കായി....

Posted: 18 Dec 2014 09:55 PM PST

12-12-2014 വെള്ളിയാഴ്ച കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണം വാര്‍ഡ് മെമ്പര്‍ ശ്രീ.മനോജ് തോമസിന്റെ വകയായിരുന്നു.അദ്ദേഹത്തിന്റെ അച്ഛന്റെ ഒന്നാം ചരമവാര്‍ഷികമായിരുന്നു അന്നേ ദിവസം.




കമ്പ്യൂട്ടര്‍ പഠനം

Posted: 18 Dec 2014 09:38 PM PST


തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ രാവിലെ 9.30 നും ഉച്ചയ്ക്ക് 1.30നും വൈകുന്നേരം3.30നും അരമണിക്കൂര്‍ വീതം കുട്ടികള്‍ക്ക് കമ്പ്യൂട്ടര്‍ നല്‍കി വരുന്നു.





G.H.S.S. ADOOR

G.H.S.S. ADOOR


മതസൗഹാര്‍‌ദ്ദസന്ദേശമുണര്‍ത്തി അഡൂര്‍ സ്‌കൂളില്‍ ക്രിസ്‌തുമസ് ആഘോഷം

Posted: 18 Dec 2014 08:15 PM PST

ഹെഡ്‌മാസ്‌റ്റര്‍ ബി. ബാലകൃഷ്‌ണ ഷെട്ടിഗാര്‍ ക്രിസ്‌തുമസ് കേക്ക് മുറിക്കുന്നു
ക്രിസ്‌തുമസിനെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്‌റ്റാഫ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വിവിധപരിപാടികള്‍ സംഘടിപ്പിച്ചു. ഹെഡ്‌മാസ്‌റ്റര്‍ ബി. ബാലകൃഷ്‌ണ ഷെട്ടിഗാര്‍ ക്രിസ്‌തുമസ് കേക്ക് മുറിച്ചു. സീനിയര്‍ അസിസ്‌റ്റന്റ് എന്‍.പ്രസന്നകുമാരി, കെ.ചെനിയ നായക്ക് എന്നിവര്‍ ക്രിസ്‌തുമസ് സന്ദേശം നല്‍കി. കെ.സത്യശങ്കര, മാധവ തെക്കേക്കര എന്നിവര്‍ ആശംസകളര്‍പ്പിച്ചു. പി.എസ്. ബൈജു, അനീഷ് പ്രീതം ടോണി, ബിയോള വി.ജേക്കബ്, ആസ്‌റ്റിന്‍ സാംജി രാജ് എന്നിവര്‍ നേതൃത്വം നല്‍കി. പാക്കിസ്ഥാനിലെ പെഷവാര്‍ സൈനികസ്‌കൂളിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ആദരാഞ്ജലികളര്‍പ്പിച്ചുകൊണ്ട് മൗനപ്രാര്‍ത്ഥന നടത്തി. സ്‌റ്റാഫ് സെക്രട്ടറി എ.എം. അബ്‌ദുല്‍ സലാം സ്വാഗതവും എസ്.ആര്‍.ജി. കണ്‍വീനര്‍ ഡി.രാമണ്ണ നന്ദിയും പറഞ്ഞു.

JYOTHIBHAVAN SCHOOL FOR THE HEARING IMPAIRED-12801

JYOTHIBHAVAN SCHOOL FOR THE HEARING IMPAIRED-12801


ക്രിസ്മസ് ആഘോഷം

Posted: 18 Dec 2014 11:02 PM PST


Previous Page Next Page Home