St Marys A U P School Malakkallu

St Marys A U P School Malakkallu


സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

Posted: 17 Aug 2015 07:36 AM PDT

                                  
                                          മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്ക്കൂളില്‍ സ്വാതന്ത്ര്യദിനം  സമുചിതം ആഘോഷിച്ചു. ഭാരതസ്വാതന്ത്ര്യത്തിന്റെ 69മത് വാര്‍ഷികം നമ്മുടെ സ്ക്കൂളില്‍ വളരെ ആഘോ‍പൂര്‍വ്വം കൊണ്ടാടുകയുണ്ടായി. സ്ക്കൂള്‍ മാനേജര്‍ റവ: ഫാ. റെജി കൊച്ചുപറമ്പില്‍ പതാകയുയര്‍ത്തി.തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ മാനേജര്‍ റവ: ഫാ. റെജി കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു.
ഹെഡ്മിസ്ട്രസ്സ്  സി. പ്രദീപ സ്വാഗതം ആശംസിച്ചു.പഞ്ചായത്ത് മെമ്പര്‍ ശ്രീമതി ത്രേസ്യാമ്മ മാത്യു, P T A പ്രസിഡന്റ് ശ്രീ കുര്യന്‍ തടത്തില്‍ എന്നിവര്‍
ആശംസകള്‍ അര്‍പ്പിച്ച യോഗത്തില്‍ റിട്ട. സുബേദാര്‍ മേജര്‍ ഓണററി ലഫ്റ്റനന്റ് ശ്രീ M M മാത്യു തേക്കുംമ്മൂട്ടില്‍ മുഖ്യപ്രഭാഷണം നടത്തുകയും അദ്ധ്യാപക പ്രധിനിധി ശ്രീമതി മോള്‍സി തോമസ് നന്ദി അര്‍പ്പിക്കുകയും ചെയ്തു.
                                 പന്നീട് നടന്ന കുട്ടികളുടെ വര്‍ണ്ണാഭമായ മാസ്ഡ്രില്‍ കണ്ണിനും കരളിനും ആനന്ദ ദായകമായിരുന്നു.  പിന്നീട് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പായസവിതരണവും  നടത്തി.
     
                 
     സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി 13/8/2015 ന് കുട്ടികള്‍ക്കായി പ്രസംഗം, പതാക നിര്‍മ്മാണം, പ്രഛന്ന വേഷം, ക്വിസ്സ് എന്നീ  മത്സരങ്ങളും
6,7 ക്ളാസ്സിലെ കുട്ടികള്‍ക്കായി സ്വാതന്ത്ര്യദിന സെമിനാറും  നടത്തി. സ്വാതന്ത്ര്യദിനത്തിന്റെ സന്തോഷം പകര്‍ന്നുകൊണ്ട് അന്ന് ഉച്ചയ്ക്ക് സ്വാദിഷ്ടമായ ഫ്രൈഡ്റൈസ്സും മുട്ടക്കറിയും നല്‍കി.

GWLPSCHOOL ADOTTUKAYA

GWLPSCHOOL ADOTTUKAYA


സ്വാതന്ത്ര്യദിനാഘോഷങ്ങള്‍......

Posted: 16 Aug 2015 10:55 AM PDT

                                      പതിപ്പ് പ്രകാശനം


                                                     പതാക ഉയര്‍ത്തല്‍
                                                                      റാലി
                                        പൊതുസമ്മേളനം
എന്‍ഡോവ്മെന്‍റ് വിതരണം
എന്‍ഡോവ്മെന്‍റ് വിതരണം





പായസവിതരണം


സ്വാതന്ത്ര്യദിനത്തില്‍ കയ്യൂര്‍ സ്മാരകത്തിലേക്ക് കുരുന്നുകളുടെ പദയാത്ര..

പിറന്ന നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമായി ജന്മിത്വത്തിനും,സാമ്രാജ്യത്വത്തിനുമെതിരെ പടനയിച്ച് കഴുമരത്തിലേറിയ പൂര്‍വികരുടെ  സ്മാരകത്തിലേക്ക് ,സ്വാതന്ത്ര്യസമരത്തില്‍ സ്വന്തം ഗ്രാമത്തിന്റെ സംഭാവനകള്‍ തിരിച്ചറിയുന്നതിനയി കയ്യൂര്‍ ഗവ:എല്‍.പി.സ്കൂളിലെ കുട്ടികള്‍ നടത്തിയ പദയാത്ര ആവേശഭരിതമായി. പതാകയുയര്‍ത്തല്‍  ചടങ്ങിനുശേഷം ദേശീയപതാകകളും കയ്യിലേന്തി,ഗാന്ധിത്തൊപ്പിയുമണിഞ്ഞ് പദയാത്രയ്ക്കായി കുട്ടികള്‍ അണിനിരന്നപ്പോള്‍,ഗ്രാമപഞ്ചായത്ത്  മെമ്പര്‍ കെ.പത്മാവതി സ്കൂള്‍ ലീഡര്‍ ആദിത്യ രവീന്ദ്രന് പതാക കൈമാറിക്കൊണ്ട് പദയാത്ര ഫ്ലാഗ് ഓഫ് ചെയ്തു.ഇടയ്ക്ക് പെയ്ത മഴയ കൂസാതെ മുദ്രാവാക്യങ്ങളുമായി കുരുന്നുകള്‍ മുന്നോട്ടു നീങ്ങിയപ്പോള്‍,പുതുതലമുറക്കാരുടെ പ്രകടനം കാണാന്‍ വീടുകളില്‍നിന്നും ആളുകള്‍ പുറത്തിറങ്ങി കാത്തുനിന്നു.കയ്യൂര്‍ രക്തസാക്ഷി സ്മാരകത്തില്‍ എത്തിയ കുട്ടികള്‍ക്ക് ,ജന്മിമാരുടെ ചൂഷണത്തിനെതിരെ കയ്യൂരിലെ കര്‍ഷകര്‍ നടത്തിയ ഐതിഹാസികമായ ചെറുത്തുനില്‍പ്പിന്റെയും,സാമ്രാജ്യത്വവിരുദ്ധപ്പോരാട്ടങ്ങളുടെയും  കഥ വിദ്യാലയവികസനസമിതി രക്ഷാധികാരിയും,മുന്‍ പഞ്ചായത്ത് മെമ്പറുമായ ടി.ദാമോദരന്‍ പറഞ്ഞുകൊടുത്തപ്പോള്‍ കുഞ്ഞുകണ്ണുകളില്‍ വിസ്മയം.ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി നടത്തിയ പോരാട്ടങ്ങളിലൂടെ നേടിയ ഭാരതനാടിന്റെ സ്വാതന്ത്ര്യം കാത്തുരക്ഷിക്കാന്‍ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്നപ്രതിജ്ഞയുമായാണ് കുട്ടികള്‍ സ്കൂളിലേക്ക് തിരിച്ചുപോയത്.പ്രധാനാധ്യാപകന്‍ കെ.നാരായണന്‍,പൂര്‍വവിദ്യാര്‍ഥി സംഘടനാപ്രസിഡണ്ട് ലക്ഷ്മണന്‍,പി.ടി.എ കാമ്മറ്റിയംഗം സുന്ദരന്‍,സ്കൂള്‍ സപ്പോര്‍ട്ടിംഗ് ഗ്രൂപ്പ് അംഗങ്ങളായ പ്രസീന,ശ്രീലത അധ്യാപകരായ ഭാസകരന്‍ കെ.വി,പി.വി.രതി എന്നിവരും കുട്ടികള്‍ക്കൊപ്പം പദയാത്രയില്‍ അണിനിരന്നു.യാത്രകഴിഞ്ഞെത്തിയ കുട്ടികളെ പായസം നല്‍കിയാണ് രക്ഷിതാക്കള്‍ സ്വീകരിച്ചത്.തുടര്‍ന്ന് നടന്ന ബാലസഭയില്‍ ഓരോ ക്ലാസ്സിലെയും കുട്ടികളുടെ ദേശഭക്തിഗാനാലാപനം,പ്രസംഗം എന്നിവയും അരങ്ങേറി.



G.H.S.S CHEMNAD,KASARAGOD

G.H.S.S CHEMNAD,KASARAGOD


Posted: 15 Aug 2015 08:13 PM PDT


BRC MANJESHWAR

BRC MANJESHWAR


Posted: 16 Aug 2015 02:31 AM PDT

Manjeshwar Sub District LP,UP Head Masters Conference on 17-8-2015 at BRC Manjeshwar at 2pm . All the HMs are requested to Submit Out of School Children List ( Drop outs and long absentees above than 45 days) in Standard 1 to 8.

hosdurg12069

hosdurg12069


Posted: 16 Aug 2015 12:17 PM PDT

സ്വാതന്ത്ര്യദിനാഘോഷം








Posted: 16 Aug 2015 12:17 PM PDT

ക്ലബ്ബുകളുടെ ഉദ്ഘാടനം
വിജയന്‍ ശങ്കരംപാടി



Previous Page Next Page Home